November 25, 2024

Login to your account

Username *
Password *
Remember Me

എജി ആൻഡ് പി പ്രഥം കൊല്ലം ജില്ലയിൽ സിഎൻജി ലഭ്യമാക്കുന്നു

AG & P is the first to supply CNG in Kollam district AG & P is the first to supply CNG in Kollam district
കൊല്ലം: ഇന്ത്യൻ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (സി.ജി.ഡി) വ്യവസായത്തിലെ മുൻനിരക്കാരായ എജി ആൻഡ് പി പ്രഥമിന്റെ നേതൃത്വത്തിൽ നഗരത്തിലെ ആദ്യത്തെ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സി.എൻ.ജി) സ്റ്റേഷ൯ കൊല്ലം ജില്ലയിൽ പ്രവ൪ത്തനമാരംഭിച്ചു. ഇലക്ട്രിക് മോട്ടോഴ്സ് ആൻഡ് വർക്ക്സ്, അയത്തില്‍ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ പമ്പുമായി സഹകരിച്ചാണ് AG&P പ്രഥം CNG സ്റ്റേഷൻ ആരംഭിച്ചിരിക്കുന്നത്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ പ്രകൃതിവാതകം വിതരണം ചെയ്യുന്നതിനുള്ള എക്സ്ക്ലൂസീവ് ലൈസൻസ് സ്വന്തമായുള്ള എജി ആൻഡ് പി പ്രഥം 2022 മാർച്ചോടെ ഈ മൂന്ന് ജില്ലകളിലായി 28 സിഎൻജി സ്റ്റേഷനുകൾ ആരംഭിക്കാനും ലക്ഷ്യമിടുന്നു. കൊല്ലത്തെ ആദ്യ സിഎൻജി സ്റ്റേഷൻ എൻ.കെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു. എം.നൗഷാദ് എംഎൽഎ, കേരള റീജണൽ ഹെഡ് രഞ്ജിത്ത് രാമകൃഷ്ണൻ തുടങ്ങിയവ൪ പങ്കെടുത്തു.
ശുദ്ധവും പരിസ്ഥിതി സൗഹൃദവുമായ ഇന്ധനം കൊല്ലത്ത് ലഭ്യമാക്കുന്നതിന് മുൻകൈയെടുത്ത എജി ആൻഡ് പി പ്രഥമിനെ എ൯.കെ. പ്രേമചന്ദ്ര൯ എം.പി. അഭിനന്ദിച്ചു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്ന, ജനങ്ങൾക്ക് ലാഭകരമായ ഇന്ധനം എന്ന നിലയിൽ സിഎ൯ജിയുടെ ഗുണങ്ങൾ ഇന്ന് ഏറെ വിലമതിക്കപ്പെടുന്നു. പരമ്പരാഗത ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും 50% വരെ ചെലവ് ലാഭിക്കുന്നതിലൂടെ സുസ്ഥിര ജീവിതത്തിലേക്ക് കുതിക്കാനും കൊല്ലം നിവാസികൾക്ക് ഈ സിഎ൯ജി സ്റ്റേഷൻ സഹായകരമാകും. രാജ്യത്ത് സമഗ്ര നവീകരണത്തിന് കേരളം തുടക്കമിട്ടു കഴിഞ്ഞു. ഈ സാഹചര്യത്തിൽ സുസ്ഥിരത കൈവരിക്കാനും പരിസ്ഥിതി സൗഹൃദമാ൪ഗങ്ങൾ പിന്തുടരാനുമുള്ള രാജ്യത്തിന്റെ യാത്രയിൽ എജി ആൻഡ് പി പ്രഥമിന്റെ ഈ സംരംഭം നി൪ണ്ണായകമാകും എന്നും അദ്ദേഹം പറഞ്ഞു.
ആദ്യ സിഎൻജി സ്റ്റേഷൻ കൊല്ലത്ത് തുറക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് എജി ആൻഡ് പി പ്രഥം കേരള റീജണൽ ഹെഡ് രഞ്ജിത്ത് രാമകൃഷ്ണൻ പറഞ്ഞു. ഈ സ്റ്റേഷൻ, മേഖലയിലെ താമസക്കാർക്ക് ശുദ്ധവും വിശ്വസിനീയവും സൗകര്യപ്രദവുമായ ഇന്ധനം ലഭ്യമാക്കുന്നു. അതുവഴി അവരുടെ ജീവിതത്തെയും മാറ്റിമറിക്കും. ഊ൪ജമേഖലയിലെ ഈ സുപ്രധാന പദ്ധതി കൊല്ലത്ത് യാഥാ൪ഥ്യമാക്കുന്നതിൽ നിസ്തുലമായ പിന്തുണ നൽകിയ എച്ച്പിസിഎല്ലിലെ പങ്കാളികൾക്കും പ്രാദേശിക അധികൃത൪ക്കും നന്ദിയ൪പ്പിക്കുകയാണ്. പരിസ്ഥിതി സൗഹൃദവും സുസ്ഥിര ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ സിഎ൯ജി വാഹനങ്ങളിലേക്കുള്ള അതിവേഗ മാറ്റമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുസ്ഥിര മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിന് സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ ഇന്ധനങ്ങൾ സ്വീകരിക്കുന്നതിനുള്ള സ൪ക്കാ൪ കാഴ്ചപ്പാടിന് അനുസൃതമായി എജി&പി പ്രഥമിന്റെ സ്റ്റേഷനുകളിൽ കാറുകൾ, ഓട്ടോറിക്ഷകൾ, ബസുകൾ, ട്രക്കുകൾ തുടങ്ങിയ ഹെവി ഡ്യൂട്ടി ട്രാൻസിറ്റ് വാഹനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങൾക്കും സിഎൻജി ലഭ്യമാക്കുന്നു. സിഎ൯ജിയിലേക്ക് മാറുന്നത് വഴി സാമ്പത്തിക നേട്ടങ്ങൾക്കൊപ്പം അന്തരീക്ഷ മലിനീകരണത്തെ ചെറുക്കാനും വാഹന ഉടമകൾക്ക് സഹായകരമാകുന്നു. ഇതുവഴി ആത്യന്തികമായി, ഊർജ സ്വയംപര്യാപ്തതയിലേക്കും വാതക അധിഷ്ഠിത സമ്പദ്വ്യവസ്ഥയായി മാറുന്നതിനും രാജ്യത്തെ സഹായിക്കുന്നു. സിഎൻജിക്ക് ഏറ്റവും ശക്തമായ സുരക്ഷാ റെക്കോർഡാണ് ഉള്ളത്. വിഷരഹിതവും വായുവിനെക്കാൾ ഭാരം കുറഞ്ഞതുമായതിനാൽ വേഗത്തിൽ ബാഷ്പീകരിക്കപ്പെടുമെന്നതിനാൽ തീപിടിത്തത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.