March 17, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി പിജി വിദ്യാര്‍ത്ഥികളുടെ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പിജി വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തുന്നതാണ്. ഈ സമരത്തില്‍ മുന്‍പ് ചര്‍ച്ച നടത്തിയ പിജി അസോസിയേഷന്‍ നേതാക്കള്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോ. ഡയറക്ടര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുക്കും. ചര്‍ച്ചാ തീയതി പിന്നീടറിയിക്കും.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും കാര്യവട്ടം യൂണിവേഴ്‌സിറ്റി എന്‍ജിനിയറിംഗ് കോളജ് എന്‍എസ്എസ് യൂണിറ്റും സംയുക്തമായി കാര്യവട്ടം യൂണിവേഴ്‌സിറ്റി എഞ്ചിനിയറിംഗ് കോളജില്‍ സംഘടിപ്പിച്ച നിയുക്തി-2021 മെഗാ തൊഴില്‍ മേളയില്‍ 1608 പേര്‍ക്ക് നേരിട്ട് നിയമനം ലഭിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2434 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 525, തിരുവനന്തപുരം 428, കോഴിക്കോട് 315, കണ്ണൂര്‍ 224, കൊല്ലം 163, കോട്ടയം 147, തൃശൂര്‍ 136, ആലപ്പുഴ 83, മലപ്പുറം 83, പത്തനംതിട്ട 76, പാലക്കാട് 68, ഇടുക്കി 63, കാസര്‍ഗോഡ് 54, വയനാട് 39 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടർ വാണിജ്യാടിസ്ഥാനത്തിൽ അനധികൃതമായി ഉപയോഗിക്കുന്നുവെന്ന പരാതിയെ തുടർന്ന് ജില്ലയിലെ വിവിധ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന.
കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല . ഡിസംബര്‍ 17 വരെ കന്യാകുമാരി പ്രദേശങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ കന്യാകുമാരി തീരത്ത് മത്സ്യബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു.
ദില്ലി: ഇന്ത്യന്‍ പാര്‍ലമെന്‍റ് ആക്രമണത്തിന് ഇന്ന് 20 വര്‍ഷം. സുരക്ഷ ഉദ്യോഗസ്ഥരടക്കം ഒന്‍പത് പേര്‍ക്ക് ജീവന്‍ നഷ്ടമായ ആക്രമണം നടത്തിയത് ഭീകര സംഘടനകളായ ലഷ്കർ ഇ തൊയ്ബയും ജയ്ഷെ മുഹമ്മദുമാണ്.
ബെംഗളൂരു: പുതുവർഷത്തിന് മുന്നോടിയായി ദശലക്ഷക്കണക്കിന് ഷോപ്പർമാർക്ക് ആവേശം പകരാൻ വർഷത്തിൽ രണ്ടു തവണ നടക്കുന്ന രാജ്യത്തെ മെഗാ ഫാഷൻ കാർണിവലായ മിന്ത്രയുടെ എൻഡ് ഓഫ് റീസൺ സെയിലിന്റെ 15-ാമത് പതിപ്പ് എത്തുന്നു.
തിരുവനന്തപുരം: കോവിഡ് സൃഷ്ടിച്ച പ്രതികൂല വിപണി സാഹചര്യങ്ങളിലും തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന് സോഫ്റ്റ്‌വെയര്‍ കയറ്റുമതിയില്‍ മികച്ച മുന്നേറ്റം. 2020-21 സാമ്പത്തിക വര്‍ഷം 8,501 കോടി രൂപ കയറ്റുമതി വരുമാനം നേടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 7.7 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
യുഎഇ: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ 35-ാം സ്ഥാപക ദിനം ആഘോഷിക്കുമ്പോള്‍, ഗ്രൂപ്പിന് കീഴില്‍ 455 സ്ഥാപനങ്ങളായി ആഗോള വളര്‍ച്ച പ്രഖ്യാപിക്കുകയും, അതിലൂടെ ഇന്ത്യയിലെയും ജിസിസിയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ സേവന ദാതാക്കളില്‍ ഒന്നായി ഉയര്‍ന്നുവരികയും ചെയ്തിരിക്കുന്നു.
അവസാന ലാപ്പ് ഷൂട്ട് ഔട്ടില്‍ പുത്തന്‍ ടയറുകളുടെ കരുത്തില്‍ ഹാമില്‍ട്ടനെ ഞെട്ടിച്ച് വെര്‍സ്റ്റപ്പന്റെ വിജയം. പതിനേഴാം വയസ്സില്‍ ഫോര്‍മുല വണ്ണിലെത്തിയ വെര്‍സ്റ്റാപ്പന്റെ ആദ്യ ചാംപ്യന്‍ഷിപ്പാണിത്. അബുദാബി ഗ്രാന്‍പ്രീയുടെ അവസാനലാപ്പിൽ ലൂയിസ് ഹാമില്‍ട്ടനെ പിന്തള്ളിയാണ് മാക്‌സ് വെര്‍സ്റ്റപ്പന്‍ കിരീടം ഉറപ്പിച്ചത്.