March 17, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ പ്രകീർത്തിച്ച് രാജ്യാന്തര ഏജൻസിയായ UNICEF. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു UNICEF പ്രതിനിധികൾ. UNICEF സോഷ്യൽ പോളിസി ഇന്ത്യ ചീഫ് ഹ്യുൻ ഹി ബാൻ, ചീഫ് സോഷ്യൽ പോളിസി തമിഴ്നാട്, കേരള ലക്ഷ്മി നരസിംഹ റാവു കുടലിഗി, എഡ്യൂക്കേഷൻ സ്പെഷ്യലിസ്റ്റ് അഖില രാധാകൃഷ്ണൻ എന്നിവരാണ് വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കോവിഡ് കാലത്ത് ഡിജിറ്റൽ ഓൺലൈൻ വിദ്യാഭ്യാസ കാര്യത്തിൽ കേരളം നടത്തിയ പ്രവർത്തനങ്ങൾ അഭിനന്ദനാർഹം ആണെന്ന് UNICEF പ്രതിനിധികൾ വ്യക്തമാക്കി. UNICEF - മായി കൂടുതൽ സഹകരണത്തിന് കേരളം തയ്യാറാണെന്ന് മന്ത്രി അറിയിച്ചു . കരിക്കുലം പരിഷ്കരണത്തിലടക്കം സഹകരണം പ്രതീക്ഷിക്കുന്നു. പട്ടിക ജാതി, പട്ടിക വർഗ, മലയോര, തീരപ്രദേശ മേഖലകളിലുള്ള കുട്ടികൾ, ഭിന്നശേഷി കുട്ടികൾ എന്നിവർക്കുള്ള വിവിധതരം വിദ്യാഭ്യാസ പിന്തുണ നൽകൽ, പ്രീപ്രൈമറി മേഖലക്കുള്ള സഹായം നൽകൽ തുടങ്ങി വിവിധ മേഖലകളിൽ UNICEF -മായി സഹകരിക്കുന്നതിൽ സന്തോഷമേയുള്ളൂവെന്ന് മന്ത്രി പറഞ്ഞു . നിലവിൽ UNICEF പൊതുവിദ്യാഭ്യാസ വകുപ്പുമായി കൂടിച്ചേർന്നു പ്രവർത്തിക്കുന്ന കരിയർ പോർട്ടൽ, SCERT യുമായി ചെർന്നു തയ്യാറാക്കിയ ഉല്ലാസപ്പറവകൾ എന്നീ പദ്ധതികൾക്ക് കൂടുതൽ പ്രചാരം നൽകുന്നതിനും ധാരണയായി. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു ഐ എ എസും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
തിരുവനന്തപുരം: ഇതുവരെ പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളും കാഴ്ചകളുമായി നവാഗത സംവിധായിക സീമ ശ്രീകുമാറിന്റെ ഒരു കനേഡിയന്‍ ഡയറി ഇന്നു മുതല്‍ തീയറ്ററുകളില്‍. ചിത്രത്തിന്റെ ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ ആപ്പിലൂടെ ലഭ്യമാണ്. നിരവധി പുതുമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം 80 ശതമാനത്തോളം കാനഡയില്‍ തന്നെ ചിത്രീകരിച്ച ആദ്യ മലയാള സിനിമ കൂടിയാണ്. കാനഡയിലെത്തിയ നായികയെ കാണാതാവുന്നതോടെ നായകന്‍ നടത്തുന്ന അന്വേഷണവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളും മുന്‍നിര്‍ത്തി ഉദ്വേഗഭരിതമായ ഒരു റൊമാന്റിക് സൈക്കോ ത്രില്ലര്‍ മൂഡിലാണ് ചിത്രം സഞ്ചരിക്കുന്നത്. പോള്‍ പൗലോസ്, ജോര്‍ജ് ആന്റണി, സിമ്രാന്‍, പൂജ സെബാസ്റ്റ്യന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീം പ്രൊഡക്ഷന്റെ ബാനറില്‍ എം.വി ശ്രീകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത്. പുതുമുഖ അഭിനേതാക്കള്‍ക്കും ഗായകര്‍ക്കുമൊപ്പം മലയാളത്തിലെ ഹാസ്യതാരങ്ങളായ പ്രസാദ് മുഹമ്മ, അഖില്‍ കവലയൂര്‍, പിന്നണി ഗായകന്മാരായ ഉണ്ണിമേനോന്‍ , മധു ബാലകൃഷ്ണന്‍, വെങ്കി അയ്യര്‍ ,കിരണ്‍ കൃഷ്ണന്‍ , രാഹുല്‍ കൃഷ്ണന്‍ , മീരാ കൃഷ്ണന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍-കൃഷണകുമാര്‍ പുറവന്‍കര , അസോസിയേറ്റ് ഡയറക്ടര്‍- ജിത്തു ശിവന്‍, അസി.ഡയറക്ടര്‍- പ്രവിഡ് എം, പശ്ചാത്തല സംഗീതം- ഹരിഹരന്‍ എം.ബി,സൗണ്ട് എഫക്ട്- ധനുഷ് നായനാര്‍, എഡിറ്റിങ്ങ് - വിപിന്‍ രവി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുജയ് കുമാര്‍.ജെ.എസ്സ്.
കോവിഡ് 19 വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപനം പ്രതിരോധിക്കുന്നതിനായി വിദേശത്ത് നിന്നെത്തുന്നവര്‍ക്കായി ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.
നേപ്പാളിൽ വിമാനത്തിന്‍റെ ടയറുകൾ പൊട്ടിയതിനെ തുടർന്ന് , വിമാന യാത്രക്കാർ പുറത്തിറങ്ങി വിമാനം റൺവേയിൽ നിന്ന് പുറത്തേക്ക് തള്ളി നീക്കി.
കുനൂ‍ർ: ഹെലികോപ്ട‍ർ അപകടത്തിൽ മരണപ്പെട്ട സംയുക്ത സൈനികമേധാവി ജനറൽ ബിപിൻ റാവത്തിനും സൈനികർക്കും അന്ത്യാഞ്ജലി അർപ്പിച്ചു കൂനൂ‍ർ നിവാസികൾ .
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 759, എറണാകുളം 691, കോഴിക്കോട് 526, തൃശൂര്‍ 341, കോട്ടയം 317, കൊല്ലം 300, കണ്ണൂര്‍ 287, പത്തനംതിട്ട 172, മലപ്പുറം 161, പാലക്കാട് 142, ആലപ്പുഴ 141, ഇടുക്കി 140, വയനാട് 98, കാസര്‍ഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: നഗരങ്ങള്‍ വനവല്‍ക്കരിക്കാനും താപനില കുറയ്ക്കാനും സഹായിക്കുന്ന മിയവാക്കി വനം എന്നറിയപ്പെടുന്ന ജാപ്പനീസ് രീതിയിലുള്ള കുഞ്ഞു വനം തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലും ഒരുങ്ങുന്നു. കാമ്പസില്‍
കുനൂർ : സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്‌ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടത്തിൽ മലയാളി സൈനികനും. തൃശൂർ പുത്തൂർ പൊന്നൂക്കര അറക്കൽ രാധകൃഷ്‌ണൻ മകൻ എ പ്രദീപ്‌ ആണ്‌ കൊല്ലപ്പെട്ടത്‌.
പ്ലസ് വണ്ണിൽ ഇംപ്രൂവ്മെന്റിന് അവസരം ; ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ; പൊതു ആവശ്യം കൂടി പരിഗണിച്ചെന്ന്‌ മന്ത്രി വി ശിവൻകുട്ടി
മലയാള സാഹിത്യ മേഖലയ്ക്കായി ഏറ്റവും കൂടുതൽ തുകയുടെ പുരസ്കാരങ്ങൾ വിതരണം ചെയ്ത് ഇൻഡിവുഡ്. അഞ്ച് ലക്ഷം രൂപയുടെ ഭാഷ കേസരി പുരസ്കാരം ഉൾപ്പെടെ പതിനാറു വിഭാഗങ്ങളിലായിരുന്നു പുരസ്കാരങ്ങൾ.