March 16, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസുകളെ സംസ്ഥാനത്തെ ഏറ്റവും വലുതും മികച്ചതുമായ ഹോസ്പിറ്റാലിറ്റി ശൃംഘലയാക്കുമെന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. റെസ്റ്റ് ഹൗസുകളിൽ മാനവവിഭവശേഷി വർധിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. റെസ്റ്റ് ഹൗസുകളിലെ ഓൺലൈൻ ബുക്കിങ് ഫലപ്രദമാക്കുന്നതിന് ആരംഭിച്ച കേന്ദ്രീകൃത കൺട്രോൾ റൂമിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനൽ നാളെ (ഡിസംബർ 9 ). ഫൈനലില്‍ റെയില്‍വേസും മണിപ്പൂരും ഏറ്റുമുട്ടും. ചൊവ്വാഴ്ച നടന്ന സെമിഫനലുകളില്‍ റെയില്‍വേസ് മിസോറമിനെയും മണിപ്പൂര്‍ ഒഡീഷയെയുമാണ് പരാജയപ്പെടുത്തിയത്. ഫൈനല്‍ മത്സരം നാളെ (ഡിസംബർ ഒമ്പതിന് ) വൈകീട്ട് മൂന്നു മണിക്ക് കോര്‍പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കും.
സ്ത്രീകളുടെയും ട്രാൻസ്‌ജെന്ററുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച കേരള നിയമസഭ സമിതി 14ന് രാവിലെ 10 മണിക്ക് പാലക്കാട് അട്ടപ്പാടി ആദിവാസി ഊരുകളിലെ ശിശുമരണം നടന്ന വീടുകൾ സന്ദർശിക്കും.
അക്ഷരങ്ങളിലൂടെ മലയാളഭാഷക്ക് തണലേകുന്ന , വിവിധ സാഹിത്യ സാഹിത്യ മേഖലയിലുള്ള പ്രതിഭാശാലികളെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഈ 'ഇൻഡിവുഡ് ഭാഷാ സാഹിത്യ പുരസ്കാരം- മലയാളം' പ്രഖ്യാപിച്ചത്.അഞ്ച് ലക്ഷത്തിയൊന്നു രൂപ പുരസ്കാരതുകയും പ്രശസ്‌തിപത്രവും ശിൽപവുമടങ്ങുന്ന ഭാഷാ കേസരിപുരസ്കാരം,മലയാള ഭാഷാ സാഹിത്യത്തിലെ വ്യത്യസ്തങ്ങളായ പതിനഞ്ചു മേഖലകളിലുള്ളവർക്ക് പതിനയ്യായിരംരൂപയും പ്രശസ്‌തിപത്രവും ശിൽപ്പവും അടങ്ങുന്ന പ്രത്യേക പുരസ്കാരങ്ങൾ, മറ്റ് പ്രോത്സാഹന പുരസ്കാരങ്ങൾ എന്നിവയാണ് ഇൻഡിവുഡ് ഭാഷാ സാഹിത്യ പുരസ്കാരം- മലയാളം' പ്രഖ്യാപിച്ചത്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 776, തിരുവനന്തപുരം 705, കോഴിക്കോട് 537, തൃശൂര്‍ 468, കോട്ടയം 375, കൊല്ലം 374, കണ്ണൂര്‍ 308, പത്തനംതിട്ട 227, ഇടുക്കി 172, വയനാട് 168, ആലപ്പുഴ 165, മലപ്പുറം 163, പാലക്കാട് 130, കാസര്‍ഗോഡ് 88 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ഈ വർഷത്തെ ഫോർച്യൂണ്‍ ഇന്ത്യ 500 ലിസ്റ്റില്‍ ഇടം പിടിച്ചു. ഫോർച്യൂണ്‍ ഇന്ത്യ മാഗസിന്‍ തയ്യാറാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റുകളുടെ പട്ടികയില്‍ 164 ാമതാണ് കല്യാണ്‍ ജൂവലേഴ്സ്. ഇതാദ്യമായാണ് കല്യാണ്‍ ജൂവലേഴ്‌സ് ഫോർച്യൂണ്‍ 500 പട്ടികയില്‍ ഇടം നേടുന്നത്.
തിരുവനന്തപുരം: ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തി നവാഗതയായ സീമ ശ്രീകുമാർ സംവിധാനം നിർവഹിച്ച ഒരു കനേഡിയൻ ഡയറി ഏറ്റെടുത്ത് വിജയ് ആരാധകർ. ഡിസംബർ 10ന് തീയ്യറ്റർ റിലീസായി പ്രേക്ഷരിലേക്ക് എത്തുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സീമ ശ്രീകുമാർ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.
ദില്ലി: മ്യാന്മറിൽ അധികാരത്തിൽ നിന്ന് പുറന്തള്ളപ്പെട്ട നേതാവ് ആങ് സാന്‍ സ്യൂചിയെ നാല് വർഷത്തെ തടവിന് കോടതി ശിക്ഷിച്ചു. കൊവിഡ് ചട്ടങ്ങൾ ലംഘിച്ചെന്നതും ജനത്തിനിടയിൽ വിഭാഗീയത സൃഷ്ടിച്ചതിനുമാണ് കേസ്. ഇവർക്കെതിരെ 11 ഓളം കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതെല്ലാം ഇവർ നിരസിക്കുകയും ചെയ്തിട്ടുണ്ട്.
ദില്ലി: രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു. മഹാരാഷ്ട്ര, തെലങ്കാന, ഡൽഹി, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ സാമ്പിളുകളുടെ ജനിതക ശ്രേണികരണ പരിശോധന ഫലം ഇന്ന് വരും. രാജ്യത്ത് ഇതുവരെ 23 കേസുകളാണ് സ്ഥിരീകരിച്ചത്. ഒമിക്രോൺ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ വാക്സീൻ ബൂസ്റ്റർ ഡോസെന്ന ആവശ്യം കർണാടകയും മഹാരാഷ്ട്രയും അടക്കം കൂടുതൽ സംസ്ഥാനങ്ങൾ ശക്തമാക്കി.
ആയുധ വ്യാപരമേഖലകളിലടക്കം 28 സുപ്രധാന കരാറുകളിലും ധാരണാപത്രങ്ങളിലും ഇന്ത്യ - റഷ്യ ഉച്ചകോടിക്കിടെ ഒപ്പുവച്ചു.ദില്ലിയിലെ ഹൈദ്രാബാദ് ഹൌസില്‍ നടന്ന ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമര്‍ പുട്ടിനും