March 29, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികളുടെ കൂട്ടിരിപ്പുകാരെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ച സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.
കൊച്ചി: മികവുറ്റ യുവ സാങ്കേതിക, ബിസിനസ് പ്രതിഭകളെ കണ്ടെത്താന്‍ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് വര്‍ഷംതോറും ദേശീയ തലത്തില്‍ നടത്തിവരാറുള്ള ബിഗ് ഐഡിയ മത്സര വിജയികളെ പ്രഖ്യാപിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 949, എറണാകുളം 835, കൊല്ലം 772, തൃശൂര്‍ 722, കോഴിക്കോട് 553, കോട്ടയം 488, കണ്ണൂര്‍ 367, ഇടുക്കി 241, മലപ്പുറം 215, ആലപ്പുഴ 213, പത്തനംതിട്ട 212, പാലക്കാട് 205, വയനാട് 203, കാസര്‍ഗോഡ് 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ആന്ധ്രയിലുണ്ടായ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 27 ആയി. ആനന്തപുരിൽ കെട്ടിടം തകർന്ന് രണ്ട് കുട്ടികളടക്കം നാല് പേർ മരിച്ചു. ചിറ്റൂരിൽ ഒഴുക്കിൽപ്പെട്ട് ഏഴ് പേരാണ് മരിച്ചത്. നന്തല്ലൂരിൽ 25 പേരെ കാണാതായി. കഡപ്പയിൽ ബസുകൾ ഒഴുക്കിൽപ്പെട്ട് കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത അതിശക്തമായ മഴയില്‍ ജില്ലയില്‍ 32.81 കോടി രൂപയുടെ കൃഷിനാശമെന്ന് പ്രാഥമിക വിവരം. വിവിധ കൃഷി മേഖലകളിലായി 9177 കര്‍ഷകരെയാണ് നഷ്ടം ബാധിച്ചത്.
പത്തനംതിട്ട: പമ്പ അണക്കെട്ടിൻ്റെ രണ്ട് ഷട്ടറുകൾ തുറന്നു. സെക്കൻ്റിൽ 25 ക്യുമെക്സ് മുതൽ 100 ക്യുമെക്സ് വരെ വെള്ളം ഒഴുക്കിവിടും. പമ്പാനദിയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ജവഹർലാൽ നെഹ്‌റു ഹോക്കി ആൺകുട്ടികളുടെ വിഭാഗത്തിന്റെ സംസ്ഥാന യോഗ്യതാ മത്സരങ്ങൾക്ക് തൃശൂർ സെന്റ് മേരീസ്‌ കോളേജ് ഗ്രൗണ്ടിൽ തുടക്കം. അണ്ടർ-17 വിഭാഗത്തിലെ മികച്ച സ്കൂളിനെ തിരഞ്ഞെടുക്കുന്ന മത്സര പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം പി ബാലചന്ദ്രൻ എംഎൽഎ നിർവഹിച്ചു.
തിരുവനന്തപുരം കല്ലാട്ടുമുക്കിലെ രൂക്ഷമായ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി തുടങ്ങി. കഴിഞ്ഞ കുറേ കാലമായി അട്ടക്കുളങ്ങര - തിരുവനന്തപുരം റോഡിൽ കല്ലാട്ടുമുക്കിൽ മഴക്കാലത്ത് രൂക്ഷമായ വെള്ളക്കെട്ട് പതിവാണ്.
തിരുവനന്തപുരം: സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി 50 ആശുപത്രികളില്‍ കൂടി ഇ-ഹെല്‍ത്ത് പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെയും, എല്ലാ ജില്ലകളിലും വെര്‍ച്വല്‍ ഐ.ടി. കേഡര്‍ രൂപീകരിക്കുന്നതിന്റെയും, കെ-ഡിസ്‌കിന്റെ മൂന്നു പദ്ധതികളുടെയും ഉദ്ഘാടനം നവംബര്‍ 22ന് രാവിലെ 10.30 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.
ഫോബ്സ് പട്ടികയിൽ ഇടം നേടിയ സംരംഭകൻ, സിനിമയെ ആത്മാർത്ഥമായി പ്രണയിക്കുന്ന സംവിധായകൻ എന്നീ നിലകളിൽ സിനിമാമേഖലയിൽ സുപരിചിത വ്യക്തിത്വമായ ഡോ. സോഹൻ റോയ്, സിനിമാലോകത്തിനും മാനവികതയ്ക്കും നൽകിയ സംഭാവനകൾക്ക് വീണ്ടും അംഗീകാരം. ഇറ്റലിയിലെ'നൈറ്റ് ഓഫ് പാർട്ടെ ഗുൽഫ ' എന്ന ബഹുമതിപ്പട്ടത്തിന് അർഹനാകുന്ന ആദ്യ ഭാരതീയൻ എന്ന ബഹുമതിയാണ് അദ്ദേഹം കരസ്ഥമാക്കിയത്.