February 23, 2026

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: മിഡില്വെയ്റ്റ് സ്പോര്ട്ട്സ് ബൈക്ക് വിഭാഗത്തില് ആരാധകരുടെ ആവേശം വര്ധിപ്പിച്ചുകൊണ്ട് ഹോണ്ട മോട്ടോര്സൈക്കിള് ആന്ഡ് സ്കെൂട്ടര് ഇന്ത്യ പുതിയ 2022 സിബിആര്650ആര് ഇന്ത്യയില് അവതരിപ്പിച്ചു.
തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രതയെ നേരിടുന്നതിന് 'ഒമിക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം' എന്ന പേരില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കൊച്ചി : മണിപ്പാല്‍ എജ്യുക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പ് (എംഇഎംജി) കമ്പനിയായ സ്റ്റെംപ്യൂട്ടിക്‌സിന്റെ ആദ്യ സ്റ്റെം സെല്‍ ഉല്‍പ്പന്നമായ സ്റ്റെംപ്യൂസെല്ലിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയലിനുള്ള ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ)യുടെ അനുമതി ലഭിച്ചു.
കോവിഡ് സാഹചര്യത്തിലെ അധ്യയനം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ജനുവരി 27ന് ചേരും. രാവിലെ 11 മണിക്കാണ് യോഗം.
കൊച്ചി: വാദ്ധ്വാനി ഫൗണ്ടേഷനും ദേശീയ സംരംഭക നെറ്റ്വര്‍ക്കും (എന്‍ ഇ എന്‍ ) വാദ്ധ്വാനി ടേക്ക്ഓഫ് പരിപാടി പ്രഖ്യാപിച്ചു.
കൊച്ചി- നോവോ നോര്‍ഡിസ്‌ക് ഇന്ത്യ ടൈപ്പ് 2 പ്രമേഹ നിയന്ത്രണത്തിനായി ലോകത്തിലെ തന്നെ ആദ്യത്തെ ഓറല്‍ സെമാഗ്ലൂറ്റൈഡ് പുറത്തിറക്കി. ഇതാദ്യമായാണ് ടൈപ്പ് 2 പ്രമേഹത്തിന് കുത്തിവയ്പ്പില്ലാതെ ഗുളികപോലെ കഴിക്കാവുന്ന ഒരു ഫോര്‍മുലേഷന്‍ വികസിപ്പിച്ചെടുത്തത്. ഓറല്‍ സെമാഗ്ലൂറ്റൈഡ് എന്നത് ജിഎല്‍പി-1 ആര്‍എ സെമാഗ്ലൂറ്റൈഡിന്റെ ഒരു കോ-ഫോര്‍മുലേഷനാണ്. നോവോ നോര്‍ഡിസ്‌കിന്റെ 15 വര്‍ഷത്തെ തുടര്‍ച്ചയായ ഗവേഷണത്തിന്റെ ഭാഗമായാണ് സെമാഗ്ലൂറ്റൈഡിന്റെ കഴിക്കാവുന്ന രീതിയിലുള്ള മരുന്നിന്റെ രൂപീകരണം സാധ്യമായത്. ഇതിന് 2020ലെ മികച്ച ബയോടെക് നവീകരണത്തിനുള്ള വ്യവസായത്തിലെ അവാര്‍ഡായ പ്രിക്‌സ് ഗാലിയണ്‍ അവാര്‍ഡ് ലഭിച്ചു. ഓറല്‍ സെമാഗ്ലൂറ്റൈഡിന് 2020-ല്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകാരം നല്‍കിയിട്ടുണ്ട്. ടൈപ്പ് 2 പ്രമേഹമുള്ള മുതിര്‍ന്നവരില്‍ ഗ്ലൈസെമിക് നിയന്ത്രണത്തിനായി സൂചിപ്പിച്ചിരിക്കുന്ന ഓറല്‍ സെമാഗ്ലൂറ്റൈഡ്, പ്രമേഹ നിയന്ത്രണത്തില്‍ ഒരു മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത് '' ശക്തമായ ക്ലിനിക്കല്‍ പ്രൊഫൈലിനൊപ്പം, ടൈപ്പ് 2 പ്രമേഹചികിത്സയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഇതിന് കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നു നോവോ നോര്‍ഡിസ്‌ക് ഇന്ത്യയുടെ കോര്‍പ്പറേറ്റ് വൈസ്പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ വിക്രാന്ത്് ശ്രോത്രിയ പറഞ്ഞു. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് നിലവില്‍ ലഭ്യമായ ഓറല്‍ ആന്റിഡയബറ്റിക് മരുന്നുകള്‍ ഉപയോഗിച്ച് ടാര്‍ഗെറ്റു ചെയ്ത രക്തത്തിലെ പഞ്ചസാരയുടെ അളവ് കൈവരിക്കാന്‍ കഴിയുന്നില്ല. കഴിക്കുന്ന രൂപത്തിലുള്ള സെമാഗ്ലൂറ്റൈഡ് പ്രമേഹം നിയന്ത്രണത്തിലാക്കുമെന്ന് വിശ്വസിക്കുന്നവെന്നും വിക്രാന്ത്് ശ്രോത്രിയ പറഞ്ഞു.
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ച് കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ നേരിട്ട് വിലയിരുത്തി.
തിരുവനന്തപുരം: കേരളത്തില്‍ 26,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 4443, തിരുവനന്തപുരം 3256, കോഴിക്കോട് 2979, തൃശൂര്‍ 2687, കൊല്ലം 2421, കോട്ടയം 1900, മലപ്പുറം 1710, പാലക്കാട് 1498, കണ്ണൂര്‍ 1260, ആലപ്പുഴ 1165, പത്തനംതിട്ട 1065, ഇടുക്കി 1033, കാസര്‍ഗോഡ് 573, വയനാട് 524 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ഐസിയു, വെന്റിലേറ്റര്‍ നിറഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പിലെ എല്ലാ ഫയലുകളും മാര്‍ച്ച് എട്ടിനുള്ളില്‍ തീര്‍പ്പാക്കുകയോ നടപടി സ്വീകരിച്ചുവെന്ന് ഉറപ്പാക്കുകയോ ചെയ്യണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വനിതാശിശു വികസന വകുപ്പും അതിന് കീഴില്‍ വരുന്ന അനുബന്ധ സ്ഥാപനങ്ങളും പ്രധാനമായും നിര്‍വഹിക്കുന്ന ജോലിയും പദ്ധതി പ്രവര്‍ത്തനവുമെല്ലാം തന്നെ സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമവും സുരക്ഷയും ഉറപ്പാക്കുക എന്നതാണ്. അതിനാല്‍ തന്നെ ഈ ഫയലുകളില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കേണ്ടതാണ്. വകുപ്പിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളിലും, ഡയറക്ടറേറ്റ്, സെക്രട്ടറിയേറ്റ്, കീഴ്കാര്യാലയങ്ങള്‍ എന്നിവടങ്ങളില്‍ അന്തിമ തീരുമാനം എടുക്കാതെ ഇനിയും തീര്‍പ്പാക്കാനായി ശേഷിക്കുന്ന ഇത്തരം മുഴുവന്‍ ഫയലുകളും ഈ ജനുവരിയില്‍ തുടങ്ങി അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് മുമ്പ് പൂര്‍ത്തീകരിക്കത്തക്കവിധം സത്വര നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ ബാലികാദിനം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കൗമാര പ്രായക്കാരായ പെണ്‍കുട്ടികളുടെ ശാരീരികവും, മാനസികാവമായ ശാക്തീകരണം ലക്ഷ്യംവച്ചുകൊണ്ട് സംസ്ഥാനത്തെ 33,115 അങ്കണവാടികളിലും കുമാരി ക്ലബുകള്‍ സജ്ജമാക്കും. നിലവിലെ കുമാരി ക്ലബുകളെ വര്‍ണ്ണക്കൂട്ട് എന്ന പേരില്‍ പുനര്‍നാമകരണം ചെയ്ത് പുനരുജ്ജീവിപ്പിക്കുന്നതാണ്. കൗമാരപ്രായക്കാര്‍ക്ക് ന്യൂട്രീഷന്‍ ചെക്കപ്പ്, സെല്‍ഫ് ഡിഫന്‍സ്, ലൈഫ് സ്‌കില്‍ പരിശീലനം എന്നിവ ഘട്ടം ഘട്ടമായി നല്‍കുന്നതാണ്. വിവിധതരം അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൗണ്‍സിലിംഗ്, വൈദ്യ സഹായം, സൗജന്യ നിയമ സഹായം, താല്ക്കാലിക അഭയം, പുനരധിവാസം എന്നിവ ലഭ്യമാക്കി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സഹായിക്കും. ഇതിനായി എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍, പഞ്ചായത്ത്/സെക്ടര്‍ തലത്തില്‍ നടത്തുന്ന ഹിയറിങ് (വനിത സഹായ കേന്ദ്രം) സംവിധാനം ജനപങ്കാളിത്തത്തോടെ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു. വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, മുന്‍ ജെന്‍ഡര്‍ അഡൈ്വസര്‍ ഡോ. ടി.കെ. ആനന്ദി, ഡോ. കൗശിക് ഗാംഗുലി, യൂണിസെഫ് ചൈല്‍ഡ് & ഹെല്‍ത്ത് സ്‌പെഷ്യലിസ്‌റ് കേരള, തമിഴ്‌നാട് റീജിയന്‍ എന്നിവര്‍ പങ്കെടുത്തു. കൗമാരക്കാരും കോവിഡ് വാക്‌സിനും എന്ന വിഷയത്തില്‍ ഡോ. എലിസബത്ത് വിഷയാവതരണം നടത്തി. ബാലനിധിയുടെ പ്രൊമോഷന്‍ സോഷ്യല്‍ മീഡിയ വഴി ശക്തമാക്കുന്നതിന് കെ.എസ്. ചിത്ര അഭിനയിച്ച ലഘു ചിത്രം മന്ത്രി പ്രകാശനം ചെയ്തു.
Ad - book cover
sthreedhanam ad

Popular News

ആരോഗ്യ രംഗത്തുണ്ടായത് സമഗ്രമാറ്റം; വീഴ്ച വരുത്തുന്…

ആരോഗ്യ രംഗത്തുണ്ടായത് സമഗ്രമാറ്റം; വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി: മുഖ്യമന്ത്രി

Feb 22, 2026 1 ആരോഗ്യം Pothujanam

കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്നും ചില പ്രശ്നങ്ങൾ ഉയർന്നു വന്നത് പരിഹരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും വീഴ്ച...