ലാ പോംപെ: അർജന്റീനയിലെ ലാ പോംപെ പ്രവിശ്യയിലെ ചെറുപട്ടണമാണ് സാന്റാ ഇസബെൽ. 2500 -ൽ പരം പേർ താമസമുള്ള ഈ ടൗൺ കഴിഞ്ഞ കുറെ ദിവസമായി വണ്ടുകളുടെ ആക്രമണത്തിലാണ്. വീടുകളിലും കടകളിലും തെരുവിലും എല്ലാം ഈ വണ്ടുകൾ കൂട്ടത്തോടെ ചെന്ന് കയറിയിരിക്കുന്ന സാഹചര്യമാണ്. പട്ടണത്തിലെ പോലീസ് സ്റ്റേഷനും, ചില ഫ്ലാറ്റുകളും, നിരവധി വാഹനങ്ങളും മറ്റും ഈ വണ്ടുകൾ ഇതിനകം തന്നെ നശിപ്പിച്ചു കഴിഞ്ഞു.
ചൂട് വളരെയധികം വർധിച്ചു നിന്ന കാലാവസ്ഥയ്ക്കിടെ അർജന്റീനയിൽ കഴിഞ്ഞ ദിവസം ആഞ്ഞടിച്ച കൊടുങ്കാറ്റിൽ പൊടുന്നനെ ഉണ്ടായ മഴയാണ് ഇങ്ങനെ കനത്ത വണ്ടുശല്യത്തിന് കാരണമായത്. അതോടെ വണ്ടുകളിൽ നിന്ന് ഏതുവിധേനയും രക്ഷനേടുക എന്ന ഉദ്ദേശ്യത്തോടെ തെരുവ് വിളക്കുകൾ ഉൾപ്പെടെ സകല വെളിച്ചവും ഓഫ് ചെയ്തിടാൻ മുനിസിപ്പാലിറ്റി തീരുമാനിച്ചു. വണ്ടുകളിൽ പാതിയും ഇങ്ങനെ ലൈറ്റ് ഓഫ് ചെയ്തതോടെ ചത്തു എന്ന വാർത്തയാണ് ലഭിച്ചത്