November 27, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പിലെ എല്ലാ ഫയലുകളും മാര്‍ച്ച് എട്ടിനുള്ളില്‍ തീര്‍പ്പാക്കുകയോ നടപടി സ്വീകരിച്ചുവെന്ന് ഉറപ്പാക്കുകയോ ചെയ്യണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വനിതാശിശു വികസന വകുപ്പും അതിന് കീഴില്‍ വരുന്ന അനുബന്ധ സ്ഥാപനങ്ങളും പ്രധാനമായും നിര്‍വഹിക്കുന്ന ജോലിയും പദ്ധതി പ്രവര്‍ത്തനവുമെല്ലാം തന്നെ സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമവും സുരക്ഷയും ഉറപ്പാക്കുക എന്നതാണ്. അതിനാല്‍ തന്നെ ഈ ഫയലുകളില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കേണ്ടതാണ്. വകുപ്പിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളിലും, ഡയറക്ടറേറ്റ്, സെക്രട്ടറിയേറ്റ്, കീഴ്കാര്യാലയങ്ങള്‍ എന്നിവടങ്ങളില്‍ അന്തിമ തീരുമാനം എടുക്കാതെ ഇനിയും തീര്‍പ്പാക്കാനായി ശേഷിക്കുന്ന ഇത്തരം മുഴുവന്‍ ഫയലുകളും ഈ ജനുവരിയില്‍ തുടങ്ങി അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് മുമ്പ് പൂര്‍ത്തീകരിക്കത്തക്കവിധം സത്വര നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ ബാലികാദിനം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കൗമാര പ്രായക്കാരായ പെണ്‍കുട്ടികളുടെ ശാരീരികവും, മാനസികാവമായ ശാക്തീകരണം ലക്ഷ്യംവച്ചുകൊണ്ട് സംസ്ഥാനത്തെ 33,115 അങ്കണവാടികളിലും കുമാരി ക്ലബുകള്‍ സജ്ജമാക്കും. നിലവിലെ കുമാരി ക്ലബുകളെ വര്‍ണ്ണക്കൂട്ട് എന്ന പേരില്‍ പുനര്‍നാമകരണം ചെയ്ത് പുനരുജ്ജീവിപ്പിക്കുന്നതാണ്. കൗമാരപ്രായക്കാര്‍ക്ക് ന്യൂട്രീഷന്‍ ചെക്കപ്പ്, സെല്‍ഫ് ഡിഫന്‍സ്, ലൈഫ് സ്‌കില്‍ പരിശീലനം എന്നിവ ഘട്ടം ഘട്ടമായി നല്‍കുന്നതാണ്. വിവിധതരം അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൗണ്‍സിലിംഗ്, വൈദ്യ സഹായം, സൗജന്യ നിയമ സഹായം, താല്ക്കാലിക അഭയം, പുനരധിവാസം എന്നിവ ലഭ്യമാക്കി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സഹായിക്കും. ഇതിനായി എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍, പഞ്ചായത്ത്/സെക്ടര്‍ തലത്തില്‍ നടത്തുന്ന ഹിയറിങ് (വനിത സഹായ കേന്ദ്രം) സംവിധാനം ജനപങ്കാളിത്തത്തോടെ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു. വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, മുന്‍ ജെന്‍ഡര്‍ അഡൈ്വസര്‍ ഡോ. ടി.കെ. ആനന്ദി, ഡോ. കൗശിക് ഗാംഗുലി, യൂണിസെഫ് ചൈല്‍ഡ് & ഹെല്‍ത്ത് സ്‌പെഷ്യലിസ്‌റ് കേരള, തമിഴ്‌നാട് റീജിയന്‍ എന്നിവര്‍ പങ്കെടുത്തു. കൗമാരക്കാരും കോവിഡ് വാക്‌സിനും എന്ന വിഷയത്തില്‍ ഡോ. എലിസബത്ത് വിഷയാവതരണം നടത്തി. ബാലനിധിയുടെ പ്രൊമോഷന്‍ സോഷ്യല്‍ മീഡിയ വഴി ശക്തമാക്കുന്നതിന് കെ.എസ്. ചിത്ര അഭിനയിച്ച ലഘു ചിത്രം മന്ത്രി പ്രകാശനം ചെയ്തു.
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം ഉണ്ടായ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി സോഷ്യല്‍ സൈക്കോ സപ്പോര്‍ട്ട് ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കൊച്ചി: ടാറ്റയില്‍നിന്നുളള ഇന്ത്യയിലെ ഏറ്റവും വിപുലമായ ആഭരണ റീട്ടെയ്ല്‍ ബ്രാന്‍ഡായ തനിഷ്ക് സവിശേഷമായ ഭാരംകുറഞ്ഞ ആഭരണങ്ങളായ തനിഷ്ക് ഹൈ-ലൈറ്റ്സ് വിപണിയില്‍ അവതരിപ്പിച്ചു. ഭാരം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ക്ക് ഉപയോക്താക്കള്‍ക്കിടയിലുള്ള വര്‍ദ്ധിച്ച താത്പര്യം കണക്കിലെടുത്തും ജെംസ്, ആഭരണ വ്യവസായമേഖലയിലെ സാന്നിദ്ധ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമാണ് തനിഷ്ക് പുതിയ ഹൈ-ലൈറ്റ്സ് ആഭരണങ്ങള്‍ അവതരിപ്പിക്കുന്നത്. ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണവും രൂപകല്‍പ്പനയും സാങ്കേതികവിദ്യയിലെ നൂതനകാര്യങ്ങളും നിര്‍മ്മാണ രീതികളും ഉപയോഗപ്പെടുത്തി കൂടുതല്‍ കാഠിന്യമുള്ളതും ശക്തവുമായ 22 കാരറ്റ് ആഭരണങ്ങളാണ് അവതരിപ്പിക്കുന്നത്. ഹൈ-ലൈറ്റ്സ് പ്ലാറ്റ്ഫോമിന്‍റെ ഭാഗമായി 3500-ല്‍ അധികം യൂണിറ്റുകളാണ് തനിഷ്ക് അവതരിപ്പിക്കുന്നത്. ഉയര്‍ന്നു വരുന്ന സ്വര്‍ണവിലയില്‍നിന്നും സംരക്ഷണം നല്കുന്നതിനും വാങ്ങല്‍ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും. കമ്മലുകള്‍, മോതിരങ്ങള്‍, വിവിധതരം മാലകള്‍, പെന്‍ഡന്‍റുകള്‍, വളകള്‍ എന്നിവയെല്ലാം തനിഷ്ക് ഹൈ-ലൈറ്റ്സ് ശേഖരത്തിലുണ്ട്. തനിഷ്കിന്‍റെ 380-ല്‍ അധികം വരുന്ന മെഗാ റീട്ടെയ്ല്‍ സ്റ്റോറുകളിലെയും അന്‍പതു ശതമാനം ആഭരണങ്ങളും 2023 സാമ്പത്തികവര്‍ഷത്തിന്‍റെ ഒന്നാം പാദത്തോടെ ഹൈ-ലൈറ്റ്സ് ആഭരണങ്ങളാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. സവിശേഷമായ തനിഷ്ക് ഹൈ-ലൈറ്റ്സ് അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ് ആഭരണ ഡിവിഷന്‍ സിഇഒ അജോയ് ചാവ്ള പറഞ്ഞു. നിത്യോപയോഗത്തിനും ആഘോഷാവസരങ്ങള്‍ക്കും വിവാഹത്തിനും കൂടുതല്‍ ലേയറുകളായി ആഭരണങ്ങള്‍ അണിയുന്നതിനും ബജറ്റിന്‍റെ പിരിമുറുക്കമില്ലാതെ വാങ്ങുന്നതിനും സാധിക്കുന്നവയാണ് ഭാരം കുറഞ്ഞ ആഭരണങ്ങള്‍. മുടക്കുന്ന പണത്തിന് അനുസരിച്ചുള്ള മൂല്യം ലഭിക്കുന്നുവെന്നതും ഉത്പന്നത്തിന്‍റെ സ്ഥിരതയും ബലവും കൂടുതലാണ് എന്നതുമാണ് ഭാരം കുറഞ്ഞ ആഭരണങ്ങളുടെ പ്രത്യേകത. രൂപകല്‍പ്പനയിലെ വ്യത്യാസം, സാങ്കേതികമായ നൂതനത്വം, സ്വര്‍ണ അലോയിയുടെ ഉപയോഗം എന്നിവ വഴി ആഭരണങ്ങളുടെ ബലവും ഉറപ്പും 15 മുതല്‍ 25 ശതമാനം വരെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം ഹൈ-ലൈറ്റ്സ് പ്ലാറ്റ്ഫോമിലൂടെ ഒരു മില്യണ്‍ ഉപയോക്താക്കളിലേയ്ക്ക് എത്തുന്നതിനാണ് പരിശ്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊച്ചി: നവാഗത സംവിധായകനായ ബിബിൻ പോൾ സാമുവേൽ ഒരുക്കിയ സ്‌പോർട്‌സ് ഡ്രാമ ചിത്രം ‘ആഹാ’ സീ കേരളം ചാനലിൽ വേൾഡ് ടെലിവിഷൻ പ്രീമിയറിനെത്തുന്നു.
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജീവിതശൈലി രോഗങ്ങളുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട ജനവിഭാഗങ്ങള്‍ക്കും അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും വീടുകളില്‍ സൗജന്യമായി മരുന്നുകള്‍ എത്തിച്ചു നല്‍കുന്നതിനായി ആരോഗ്യ വകുപ്പ് പദ്ധതിയാവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: രോഗപ്രതിരോധ ശേഷി കുറഞ്ഞ കാന്‍സര്‍ രോഗികള്‍ കോവിഡ് കാലത്ത് ചികിത്സയ്ക്ക് വളരെ ദൂരം യാത്ര ചെയ്യാതിരിക്കാന്‍ തൊട്ടടുത്ത് വിദഗ്ധ ചികിത്സ ഉറപ്പാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ന്യൂഡല്‍ഹി: ഹൈദരാബാദിലെ സമത്വ പ്രതിമ ഫെബ്രുവരി അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിന് സമര്‍പ്പിക്കും. പതിനൊന്നാം നൂറ്റാണ്ടിലെ ഭക്ത സന്യാസിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായ ശ്രീ രാമാനുജാചാര്യയുടെ 216 അടി ഉയരമുള്ള പ്രതിമയാണിത്.
തിരുവനന്തപുരം: കേരളത്തില്‍ 45,449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 11,091, തിരുവനന്തപുരം 8980, കോഴിക്കോട് 5581, തൃശൂര്‍ 2779, കൊല്ലം 2667, മലപ്പുറം 2371, കോട്ടയം 2216, പാലക്കാട് 2137, പത്തനംതിട്ട 1723, ആലപ്പുഴ 1564,
കൊച്ചി: കണ്‍സ്യൂമര്‍ ലൈഫ്സ്റ്റൈല്‍ പ്ലാറ്റ്ഫോമായ ഫാബ്ഇന്ത്യ ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് അപേക്ഷ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സാഹചര്യത്തില്‍ ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂമുകളിലെ കോള്‍ സെന്ററുകളില്‍ കൂടുതല്‍ ഫോണ്‍ നമ്പരുകള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.