November 25, 2024

Login to your account

Username *
Password *
Remember Me

ദ്വിദിനപൊതു പണിമുടക്ക് ബാങ്കിംഗ് മേഖല സ്തംഭിച്ചു

Two-day general strike The banking sector stagnated Two-day general strike The banking sector stagnated
പന്ത്രണ്ട് ആവശ്യങ്ങളുന്നയിച്ച് കേന്ദ്ര ട്രേഡ് യൂണിയനുകളും വ്യാവസായിക യൂണിയനുകളും ആരംഭിച്ച 48 - മണിക്കൂർ പൊതുപണിമുടക്കിൽ ബാങ്കിംഗ് മേഖല നിശ്ചലമായി. ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ആഹ്വാനപ്രകാരം പൊതു-സ്വകാര്യ - സഹകരണ -വിദേശ- ഗ്രാമീണ ബാങ്കുകളിലെ അഞ്ചു ലക്ഷത്തിൽപരം ജീവനക്കാരാണ് പണിമുടക്കിയത്.
സംസ്ഥാനത്ത് 7600-ൽ പരം ബാങ്കിംഗ് ശാഖകളിലേയും കാര്യാലയങ്ങളിലേയും ഇരുപത്തി അയ്യായിരത്തിലധികം ജീവനക്കാർ പണിമുടക്കി. ബാങ്ക് സ്വകാര്യവൽക്കരണ ബിൽ പിൻവലിക്കുക, കോർപറേറ്റ് കിട്ടാക്കടങ്ങൾ എഴുതിത്തള്ളാതെ തിരിച്ചുപിടിക്കുക, ബാങ്ക് നിക്ഷേപ പലിശ നിരക്ക് ഉയർത്തുക, അമിത സേവന നിരക്കുകൾ കുറയ്ക്കുക, നിശ്ചിതാനുകൂല്യ പെൻഷൻ സാർവ്വത്രികമാക്കുക, പുറംകരാർവൽക്കരണം അവസാനിപ്പിക്കുക, ഒഴിവുള്ള തസ്തികകൾ നികത്തുക എന്നീ ആവശ്യങ്ങളാണ് പണിമുടക്കിൽ ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ഉന്നയിച്ചത്.
പണിമുടക്കിയ ജീവനക്കാർ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.
ആൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷനും പണിമുടക്കിലുണ്ട്.
ലേബർ കോഡുകൾ റദ്ദാക്കുക, തൊഴിലാളികൾക്ക് ഭക്ഷ്യധാന്യങ്ങളും നിശ്ചിത വരുമാനവും നൽകുക, തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കുക, അസംഘടിതമേഖലാ തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷ പദ്ധതികൾ നടപ്പാക്കുക, പൊതുമേഖലാ ഓഹരി വിൽപന നയം പിൻവലിക്കുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യ മേഖലകളിൽ സർക്കാർ നിക്ഷേപം വർദ്ധിപ്പിക്കുക, വിലക്കയറ്റം തടയുക, ഇന്ധന വില നിയന്ത്രിക്കുക തുടങ്ങിയ പന്ത്രണ്ട് ആവശ്യങ്ങളുന്നയിച്ചാണ് ദ്വിദിനഅഖിലേന്ത്യാ പൊതു പണിമുടക്ക്.
പണിമുടക്ക് നാളെയും തുടരും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.