April 26, 2024

Login to your account

Username *
Password *
Remember Me
വാണിജ്യം

വാണിജ്യം (735)

മുംബൈ: സ്കോഡ ഇന്ത്യയുടെ ദക്ഷിണേന്ത്യയിലെ വിൽപന- സർവീസ് കേന്ദ ങ്ങളുടെ എണ്ണം 2020-ൽ 38 ആയിരുന്നെങ്കിൽ ഇപ്പോൾ 70 ആയി വർധിച്ചു.
കൊച്ചി: ഫോക്‌സ്‌വാഗണ്‍ പുതിയ എസ് യു വിഡബ്ല്യു ടിഗ്വാന്‍ ഇന്ത്യയില്‍ പുറത്തിറക്കി.31.99 ലക്ഷമാണ് (എക്സ്-ഷോറൂം) പ്രാരംഭ വില. 7-സ്പീഡ് ഡിഎസ്ജി 4 മോഷന്‍ ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ച 2.0 ലിറ്റര്‍ ടിഎസ്ഐ എഞ്ചിനുള്ളതും ഫീച്ചറുകളാല്‍ സമ്പന്നവുമാണ് ടിഗ്വാന്‍.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ഈ വർഷത്തെ ഫോർച്യൂണ്‍ ഇന്ത്യ 500 ലിസ്റ്റില്‍ ഇടം പിടിച്ചു. ഫോർച്യൂണ്‍ ഇന്ത്യ മാഗസിന്‍ തയ്യാറാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റുകളുടെ പട്ടികയില്‍ 164 ാമതാണ് കല്യാണ്‍ ജൂവലേഴ്സ്. ഇതാദ്യമായാണ് കല്യാണ്‍ ജൂവലേഴ്‌സ് ഫോർച്യൂണ്‍ 500 പട്ടികയില്‍ ഇടം നേടുന്നത്.
2022 വ്യവസായ വർഷമായിക്കണ്ട് സംസ്ഥാനത്ത് 1,00,000 സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭങ്ങൾ(എം.എസ്.എം.ഇ) തുടങ്ങുകയാണു ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻർപ്രണർഷിപ്പ് ഡെവലപ്മെന്റിനെ(കീഡ്) സംരംകത്വ വികസനത്തിലെ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരവാദിത്ത നിക്ഷേപത്തിന്റേയും ഉത്തരവാദിത്ത വ്യവസായത്തിന്റേയും കേന്ദ്രമാക്കി കേരളത്തെ മാറ്റാനാണു സർക്കാർ ശ്രമിക്കുന്നതെന്നു മന്ത്രി പറഞ്ഞു. എത്രപേർക്കു പരിശീലനം നൽകി എന്നതിലല്ല, എത്ര സംരംഭകരെ സൃഷ്ടിച്ചു എന്നതാകണം സംരംഭകത്വ വികസനത്തിന്റെ മാനദണ്ഡം. പശ്ചിമഘട്ട സംരക്ഷണം, തീരസംരക്ഷണം, തണ്ണീർത്തട സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട പരിമിതികൾ മനസിലാക്കിയുള്ള വ്യവസായ വികസനമാണു സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. സംരംഭകത്വ വികസനത്തിനായി എം.എസ്.എം.ഇകൾ, ക്ലസ്റ്ററുകൾ തുടങ്ങിയവ പ്രോത്സാഹിപ്പിക്കപ്പെടണം. നിലവിൽ 16 ക്ലസ്റ്ററുകളാണു സംസ്ഥാനത്തുള്ളത്. ഇതു വ്യാപിപ്പിക്കും. ഓരോ ഗ്രാമത്തിലും ചെറിയ ക്ലസ്റ്ററുകൾ തുടങ്ങണം. കോമൺ ഫെസിലിറ്റി സെന്ററുകളും കൂടുതലായി ആരംഭിക്കണം. സംരംഭകനാകാൻ ആഗ്രഹിച്ചെത്തുന്നവരെ മികച്ച സംരംഭകരായി തിരികെ അയക്കാനുള്ള എല്ലാ സംവിധാനവും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻർപ്രണർഷിപ്പ് ഡെവലപ്മെന്റിന്് (കീഡ്) ഉണ്ടാകണം. സംരംഭകർക്ക്് സാങ്കേതികവിദ്യ, മാർക്കറ്റിങ്, മാനേജ്മെന്റ് എന്നിവയിൽ വൈദഗ്ധ്യം നൽകാൻ കഴിയുന്ന സ്ഥാപനമായി കീഡ് വികസിക്കണം. കുട്ടികളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് 700 ഓളം സംരംഭകത്വ വികസന ക്ലബുകൾ സ്‌കൂളുകളിൽ ആരംഭിച്ചിട്ടുണ്ട്. മേയ് മാസത്തോടെ ഇത് 1,000 ആക്കി ഉയർത്തും. കാർഷിക മൂല്യവർധിത ഉത്പന്നങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ച് മൂവായിരം പേർക്ക് രണ്ടു ഘട്ടമായി പരിശീലനം നൽകാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. കീഡിന്റെ മാസ്റ്റർ പ്ലാൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവനു മന്ത്രി കൈമാറി. കീഡിന്റെ ലോഗോയും പ്രകാശനം ചെയ്തു. വ്യവസായ വകുപ്പ് അഡിഷണൽ ഡയറക്ടർ കെ. സുധീർ, കീഡ് എക്സിക്യൂട്ടിവ് ഡയറക്ടർ ശരത് വി. രാജ്, പ്രോഗ്രാം എക്സിക്യൂട്ടിവ് ആർ. രാഹുൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ ധനകാര്യ പ്ലാറ്റ്‌ഫോമായ പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡിന് (പിപിബിഎല്‍) വീണ്ടും കേന്ദ്ര ഇലക്‌ട്രോണിക്‌സ്, വിവര സാങ്കേതിക മന്ത്രാലയത്തിന്റെ ബഹുമതികള്‍. രാജ്യത്തെ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിലുള്ള മികവിനാണ് അവാര്‍ഡുകള്‍.
ആമിന ഉമ്മയ്ക്കും കുടുംബത്തിനും ഇനി കാഞ്ഞിരമറ്റത്തെ സ്വന്തം വീട്ടിൽ സ്വസ്ഥമായി അന്തിയുറങ്ങാം. വായ്പ അടവോ, ജപ്തി ഭീഷണിയോ ഓർത്ത് ആമിന ഉമ്മയുടെ കണ്ണുകളിനി നിറയില്ല. എല്ലാത്തിനും എം എ യൂസഫലിയോട് നന്ദി പറയുകയാണ് ആമിന ഉമ്മയും കുടുംബവും.
കൊച്ചി: 70 ശതമാനം കമ്പനി മേധാവികളും മുമ്പത്തേക്കാളും ഫ്ളെക്സിബിള്‍ ജോലികള്‍ പരിഗണിക്കുന്നുവെന്ന് പഠനം. ഇവരില്‍ പകുതിയിലധികം പേരും ഹൈബ്രിഡ് ജോലികള്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ പദ്ധതിയിടുന്നുവെന്നും ഇന്ത്യയിലെ മുന്‍നിര ഫര്‍ണീച്ചര്‍ സൊല്യൂഷന്‍ ബ്രാന്‍ഡായ ഗോദ്റെജ് ഇന്‍റീരിയോയുടെ വര്‍ക്ക്പ്ലെയ്സ് ആന്‍ഡ് എര്‍ഗണോമിക്സ് ട്രെന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കൊച്ചി: പ്രമുഖ നിര്‍മാണ സാമഗ്രി ബ്രാന്‍ഡായ അപര്‍ണ എന്‍റര്‍പ്രൈസസ് ലിമിറ്റഡ് ടൈല്‍ വിഭാഗമായ വിറ്റേരോ ടൈല്‍സില്‍ 100 കോടി രൂപ നിക്ഷേപിച്ചു. ആന്ധ്രാ പ്രദേശിലെ പെഡ്ഡപുരത്തെ വിറ്റേരോ ടൈല്‍സ് ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനാണ് നിക്ഷേപം.
കൊച്ചിയിൽ ഹെലികോപ്ടർ നിയന്ത്രണംവിട്ട് ഇടിച്ചിറക്കിയപ്പോൾ ആരെന്ന് പോലും അറിയാതെ ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനത്തിന് എത്തിയ പനങ്ങാട്ടെ നാട്ടുകാർക്കു ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിച്ച് ലുലു ഗ്രൂപ്പ് മേധാവി എം എ യൂസഫ് അലി. പൂർണ്ണ ആരോഗ്യം വീണ്ടെടുത്ത ശേഷം എല്ലാവരെയും നേരിൽ കണ്ട് നന്ദി അറിയിക്കുമെന്ന വാക്ക് ആണ് അദ്ദേഹം നിറവേറ്റിയത്.
കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന ഇന്റര്‍നെറ്റ് കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ, കമ്പനിയുടെ റീസെല്ലിങ് ബിസിനസ് മോഡലിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം തേടുന്ന ഒമ്പതു ദശലക്ഷം വനിത സംരംഭകര്‍ക്ക് പിന്തുണയേകുന്നു. പ്ലാറ്റ്ഫോമിലെ വനിത സംരംഭകര്‍ 2021ല്‍ ഓര്‍ഡറുകളില്‍ 2.5 ഇരട്ടിവരെ വാര്‍ഷിക വളര്‍ച്ച കൈവരിച്ചു.