November 21, 2024

Login to your account

Username *
Password *
Remember Me
വാണിജ്യം

വാണിജ്യം (737)

കൊച്ചി: ഇന്ത്യയുടെ പ്രമുഖ ഡിജിറ്റല്‍ ധനകാര്യ പ്ലാറ്റ്‌ഫോമായ പേടിഎം ദീപാവലി പ്രമാണിച്ച് പുതിയ 'യെ ദിവാലി ഗോള്‍ഡ് വാലി' ഓഫര്‍ അവതരിപ്പിച്ചു. അഞ്ചാം തീയതി വരെ പേടിഎമ്മിലൂടെ ഡിജിറ്റല്‍ സ്വര്‍ണം വാങ്ങുന്ന 5000 ഭാഗ്യശാലികള്‍ക്ക് ദിവസവും 5000 രൂപ വിലമതിക്കുന്ന ഡിജിറ്റല്‍ സ്വര്‍ണം ഉടനടി തിരികെ ലഭിക്കുന്നതാണ് ഓഫര്‍.
കൊച്ചി: സപ്ളൈ ചെയിന്‍ സൊലൂഷന്‍ നല്‍കുന്ന ഡല്‍ഹിവറി ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) വഴി 7,460 കോടി രൂപ സമാഹരിക്കും. ഇതിനായുള്ള അപേക്ഷ സെബിയില്‍ സമര്‍പ്പിച്ചു.
കോഴിക്കോട്: ഏറ്റവും നവീനമായ ഓണ്‍ലൈന്‍ ടീച്ചിങ് ആന്റ് ലേണിങ് പ്ലാറ്റ്‌ഫോമായ മോട്‌സ് വികസിപ്പിച്ച സ്റ്റാര്‍ട്ടപ്പ് മോജീനി ഐടി സൊലൂഷന്‍സ് ഗവ. സൈബര്‍പാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ ഉല്‍ഘാടനം ചെയ്തു. ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും വിവിധ വിദ്യാഭ്യാസ, കോച്ചിങ് സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന മോട്‌സ് അധ്യാപകര്‍ക്കും സ്‌കൂളുകള്‍ക്കും നിയന്ത്രിക്കാവുന്ന ഓണ്‍ലൈന്‍ ലൈവ് ടീച്ചിങ് പ്ലാറ്റ്‌ഫോം ആണ്. പരീക്ഷ, അസൈന്‍മെന്റുകള്‍, ടൈം ടേബിള്‍ ക്രമീകരണം, റെക്കോര്‍ഡ് ചെയ്ത വിഡിയോകള്‍, മറ്റു ഫലയലുകളുടെ കൈമാറ്റം തുടങ്ങി എല്ലാം ക്ലാസ്മുറിയില്‍ നടക്കുന്നതു പോലെ ഈ പ്ലാറ്റ്‌ഫോം വഴി ഡിജിറ്റലായി ചെയ്യാമെന്നതാണ് മോട്‌സിന്റെ സവിശേഷത എന്ന് മോജീനി മാനേജിങ് ഡയറക്ടര്‍ നൗഫല്‍ പനോലന്‍ പറഞ്ഞു. പ്രവാസികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു തന്നെ ഇന്ത്യയിലെ യൂട്ടിലിറ്റി ബില്ലുകള്‍ അടക്കാവുന്ന ഗോകാര്‍ഡ് എന്ന ഫിന്‍ടെക്ക് സംരംഭവും മോജീനിയുടേതാണ്. സൈബര്‍പാര്‍ക്കിലെ മറ്റൊരു ഐടി കമ്പനിയായ കോഡ്എയ്‌സ് പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിച്ചു. സഹ്യ ബില്‍ഡിങിലെ കമ്പനിയുടെ രണ്ടാം ഘട്ട ഓഫീസ് സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ ഉല്‍ഘാടനം ചെയ്തു.
കൊച്ചി: രാജ്യത്തെ പ്രമുഖ എഫ്എംസിജി കമ്പനികളിലൊന്നായ ജ്യോതി ലാബ്സ് ലിമിറ്റഡ് 2021 സെപ്തംബര്‍ 30ന് അവസാനിച്ച ക്വാര്‍ട്ടറില്‍ 585.4 കോടി രൂപ വിറ്റുവരവു നേടി. മുന്‍വര്‍ഷമിതേ കാലയളവിനേക്കാള്‍ 16 ശതമാനം വളര്‍ച്ചയാണ് നേടിയിട്ടുള്ളത്. കമ്പനിയുടെ അറ്റാദായം 44 കോടി രൂപയാണ്.
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എസ്ബിഐ, ഈസി റൈഡ് എന്ന പേരില്‍ യോനോ ആപ്പിലൂടെ പ്രീ-അപ്രൂവ്ഡ് ടൂവീലര്‍ ലോണ്‍ സ്കീം അവതരിപ്പിച്ചു. യോഗ്യരായ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ബാങ്ക് ബ്രാഞ്ച് സന്ദര്‍ശിക്കാതെ തന്നെ യോനോ വഴി ഡിജിറ്റല്‍ ടൂവീലര്‍ ലോണുകള്‍ ലഭിക്കും.
കൊച്ചി: സഫയര്‍ ഫുഡ്സ് ഇന്ത്യ ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2021 നവംബര്‍ 9 മുതല്‍ 11 വരെ നടക്കും. കെഫ്സി, പിസ്സ ഹട്ട് ഔട്ട് ലെറ്റുകളുടെ ഓപ്പറേറ്ററും യം ബ്രാന്‍ഡിന്‍റെ ഇന്ത്യയിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസികളില്‍ ഒന്നുമാണ് സഫയര്‍ ഫുഡ്സ്. 17,569,941 ഇക്വിറ്റി ഓഹരികള്‍ ഉള്‍പ്പെടുന്നതാണ് ഐപിഒ. 10 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 1,120 - 1,180 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 12 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 12 ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. 75 ശതമാനം ഓഹരികള്‍ യോഗ്യരായ സ്ഥാപന നിക്ഷേപകര്‍ക്കും 15 ശതമാനം സ്ഥാപനേതര നിക്ഷേപര്‍ക്കുമായി നീക്കിവെച്ചിരിക്കുന്നു. റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് 10 ശതമാനം ഓഹരികള്‍ ലഭ്യമാകും. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
കൊച്ചി: രാജ്യത്തെ മുന്‍നിര ഇലക്ട്രിക് ഇരുചക്രവാഹനമായ ' ജോയ് ഇ- ബൈക്ക്' ബ്രാന്‍ഡിന്റെ ഉടമകളായ വാര്‍ഡ് വിസാര്‍ഡ് ഇന്നോവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലമിറ്റഡ് ഒക്‌ടോബറില്‍ 2830 യൂണിറ്റ് റിക്കാര്‍ഡ് വില്‍പ്പന നേടി. മുന്‍വര്‍ഷമിതേ കാലയളവിലെ 474 യൂണിറ്റിനേക്കാള്‍ 497 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയത്.
കൊച്ചി: റിലയന്‍സ് റിട്ടെയ്ല്‍ സ്റ്റോറുകളില്‍ നിന്ന് ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ തവണ വ്യവസ്ഥയില്‍ ഡിജിറ്റല്‍ വായ്പാ സൗകര്യമൊരുക്കി ഡിഎംഐ ഫിനാന്‍സ്. പൂര്‍ണമായും പേപ്പര്‍രഹിതവും ലളിതവുമായ ഇടപാടിലൂടെ ഇഎംഐ വ്യവസ്ഥയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാം.
കൊച്ചി: ഇന്ത്യയില്‍ അതിവേഗത്തില്‍ വളരുന്ന നിക്ഷേപ പ്ലാറ്റ്ഫോമായ അപ്സ്റ്റോക്സ് ഉപഭോക്താക്കള്‍ക്ക് ഓപ്ഷന്‍സ് ട്രേഡിങ് രംഗം പ്രയോജനപ്പെടുത്താന്‍ അവസരമൊരുക്കി ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്ഷന്‍സ് ട്രേഡിങ് സംവിധാനമായ സെന്‍്സിബുളുമായി സഹകരിക്കും.
തിരുവനന്തപുരം: സീനിയര്‍ ലിംവിംഗ് മേഖലയില്‍ വന്‍കിട നിക്ഷേപത്തിന് ഒരുങ്ങി സീസണ്‍ ടു. തിരുവനന്തപുരത്തെ പ്രശസ്ത സീനിയര്‍ ലിവിംഗ് സ്ഥാപനമായ ആശാ കെയര്‍ ഹോംസിനെ ഏറ്റെടുത്ത് സീസണ്‍ ടു സീനിയര്‍ ലിവിംഗ് എന്ന് പുനര്‍നാമകരണം ചെയ്തുകൊണ്ടാണ് ഈ മേഖലയിലേക്കുള്ള സീസണ്‍ ടുവിന്‍റെ ആദ്യ ചുവടുവയ്പ്.