ആഗോള സസ്റ്റൈനബിലിറ്റി ലീഡർ ഇന്ത്യ സ്പെസിഫിക് എൻഗേജ്മെന്റ് പരിപാടിയുമായി ചേർന്ന് കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള നടപടികളെ പ്രോത്സാഹിപ്പിക്കുന്നതിന് മുൻകൈയെടുക്കുന്നു
ഡീകാർബണൈസേഷൻ നടപടികളുടെ ഭാഗമായി ഉപഭോക്താക്കളെയും വിതരണക്കാരെയും സഹായിക്കുന്നതിനുള്ള എസ്ഇയുടെ ഉദ്യമത്തിന്റെയും പ്രതിബദ്ധതയുടെയും ഭാഗമാണ് ഈ പ്രഖ്യാപനം
ഊർജ്ജ മാനേജ്മെന്‍റിലും ഓട്ടോമേഷനിലും ഡിജിറ്റൽ പരിവർത്തനം കൊണ്ടുവരുന്നതിലെ മുൻനിര കമ്പനിയായ ഷ്നൈഡർ ഇന്ത്യയിൽ ഗ്രീൻ യോദ്ധാ പദ്ധതി അവതരിപ്പിച്ചു. ബിസിനസ്സുകളെയും വ്യാവസായിക സ്ഥാപനങ്ങളെയും വ്യക്തികളെയും കാലാവസ്ഥാ വ്യതിയാനത്തെ തടുക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിന് പ്രോത്സാഹിപ്പിക്കുകയും പിന്തുണ നൽകുകയും ചെയ്യുന്ന പദ്ധതിയാണിത്. സിഒപി26-ൽ ഇന്ത്യൻ ഗവൺമെന്റ് പ്രകടിപ്പിച്ച പ്രതിബദ്ധതയെ പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് ഈ അടിയന്തര നടപടി.