കൊച്ചി: സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലയഡ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന നവംബര്‍ 30-ന് ആരംഭി്ക്കും. 2000 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 58,324,225 ഇക്വിറ്റി ഓഹരികളും ഉള്‍പ്പെടുന്നതാണ് ഐപിഒ. 10 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 870 - 900 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. ഐപിഒ ഡിസംബര്‍ രണ്ടിന് അവസാനിക്കും. കുറഞ്ഞത് 16 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 16ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. യോഗ്യരായ ജീവനക്കാര്‍ക്കായി 100 കോടി രൂപയുടെ ഓഹരി നീക്കി വെച്ചിരിക്കുന്നു. 75 ശതമാനം ഓഹരി യോഗ്യരായ സ്ഥാപന നിക്ഷേപകര്‍ക്കും 15 ശതമാനം സ്ഥാപനേതര നിക്ഷേപകര്‍ക്കുമായി നീക്കി വെച്ചിരിക്കുന്നു. 10 ശതമാനം ഓഹരികള്‍ റിട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് ലഭ്യമാകും. ഓഹരികള്‍ ബിഎസ്ഇ യിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.