കൊച്ചി: എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ടിന്‍റെ മള്‍ട്ടിക്യാപ് പദ്ധതി അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫര്‍ നവംബര്‍ 23 മുതല്‍ ഡിസംബര്‍ ഏഴു വരെ നടത്തും. ലാര്‍ജ് ക്യാപ്, മിഡ്ക്യാപ്, സ്മോള്‍ക്യാപ് മേഖലകളില്‍ അച്ചടക്കത്തോടെ നിക്ഷേപിച്ച് മൂലധന നേട്ടം കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.