April 26, 2024

Login to your account

Username *
Password *
Remember Me

ഫെഡറല്‍ ബാങ്കും ജർമൻ കമ്പനിയായ ഷ്വിങ് സ്റ്റെറ്ററും ധാരണയിൽ

Federal Bank and German company Schweinsteiner in agreement Federal Bank and German company Schweinsteiner in agreement
കൊച്ചി: ഫെഡറല്‍ ബാങ്കും ജര്‍മന്‍ നിർമാണോപകരണ യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും നിര്‍മാതാക്കളായ ഷ്വിങ് സ്റ്റെറ്ററും തമ്മില്‍ ധാരണയായി. ഇതുസംബന്ധിച്ച ധാരണാപത്രം ഫെഡറല്‍ ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റും ഹോള്‍സെയില്‍ ബാങ്കിങ് കണ്‍ട്രി ഹെഡുമായ ഹര്‍ഷ് ദുഗർ ഷ്വിങ് സ്റ്റെറ്റര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ വി ജി ശക്തി കുമാറിനു കൈമാറി. ഈ പങ്കാളിത്തത്തിലൂടെ ഇടപാടുകാർക്ക് സൗകര്യപ്രദമായ മാസതവണയിലും വേഗത്തിലും നിർമാണോപകരണ യന്ത്രങ്ങൾ വാങ്ങുന്നതിനുള്ള വായ്പകള്‍ ലഭ്യമാവുന്നതാണ്. ബാങ്കിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലും ഈ സേവനം ലഭിക്കുന്നതാണ്.
രാജ്യത്തുടനീളമുള്ള ഫെഡറൽ ബാങ്ക് ശാഖകള്‍ വഴി നിർമാണോപകരണ യന്ത്രങ്ങൾക്കും വാഹനങ്ങള്‍ക്കുമുള്ള വായ്പകള്‍ ഇടപാടുകാർക്ക് ലഭ്യമാവുന്നതാണ്. ബാങ്കിന്റെ വിശാലമായ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ സാധ്യതകൾ കൂടി പരിഗണിക്കുമ്പോൾ ഷ്വിങ് സ്റ്റെറ്റര്‍ ഇന്ത്യയുടെ ഉപഭോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കും ആകര്‍ഷകമായ വായ്പകള്‍ ലഭ്യമാക്കാൻ ബാങ്കിനു സാധിക്കുന്നതാണ്- ഫെഡറല്‍ ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഹര്‍ഷ് ദുഗര്‍ പറഞ്ഞു.
ആഗോള തലത്തില്‍ നിര്‍മാണോപകരണങ്ങളുടെ മൂന്നാമത്തെ ഏറ്റവും വലിയ വിപണിയായി മാറിയ ഇന്ത്യയില്‍ നിര്‍മാണ മേഖലയ്ക്കാവശ്യമായ എല്ലാ തരം ഉപകരണങ്ങളും വാഹനങ്ങളും ഷ്വിങ് സ്റ്റെറ്റര്‍ എത്തിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യവികസന രംഗത്ത് വലിയ നിക്ഷേപങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഫെഡറല്‍ ബാങ്കുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ സഹായകമാവുമെന്നാണ് പ്രതീക്ഷ- ഷ്വിങ് സ്റ്റെറ്റര്‍ ഇന്ത്യ എംഡി വി ജി ശക്തി കുമാര്‍ പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.