April 23, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
മഞ്ചേരി: ലയൺസ്‌ ഇന്റർനാഷണൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന 'വിദ്യാലയം ഏറ്റെടുക്കൽ' പദ്ധതിയുടെ ഭാഗമായി വെട്ടേക്കോട് ജി എൽ പി സ്കൂളിലേക്ക് ഉപകരണങ്ങൾ കൈമാറി. കമ്പ്യൂട്ടർ ടേബിളുകളുടെയും കസേരകളുടെയും വിതരണോത്ഘാടനം ലയൺസ്‌ ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ നിർവഹിച്ചു.
മാരിടൈം കസ്റ്റംസ് ആന്റ് ലോജിസ്റ്റിക് ലോയേഴ്‌സ് അസോസിയേഷന്റെ (എം-ക്ലാറ്റ്) രണ്ടാം വാര്‍ഷികാഘോഷവും മാരിടൈം ദിനാഘോഷവും സംഘടിപ്പിക്കുന്നു. നാളെ (19-10-22) വൈകിട്ട് മൂന്നിന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടക്കുന്ന പരിപാടി തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും.
കോഴിക്കോട്: ഇന്ത്യയിലെ മുന്‍നിര പാദരക്ഷാ ഉല്‍പ്പാദകരായ വികെസി പ്രൈഡിന് ഐക്കൊണിക് ബ്രാന്‍ഡ് ഓഫ് ഇന്ത്യ 2022 പുരസ്‌കാരം.
കൊച്ചി: പുതിയ ബിസിനസ് പരിരക്ഷയുടെ കാര്യത്തില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ 42.3 ശതമാനം വളര്‍ച്ച കൈവരിച്ചു.
മുംബൈ: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിച്ച 75 ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റുകളിൽ ആറ് യൂണിറ്റുകൾ പ്രവർത്തനക്ഷമമാക്കി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും രാഷ്ട്രത്തിന്റെ ദൗത്യത്തിൽ പങ്കു ചേർന്നു.
കൊച്ചി: സായുധ സേനകളുടെ യുദ്ധ അത്യാഹിത ക്ഷേമനിധിയിലേക്ക് (എഎഫ്ബിസിഡബ്ലിയുഎഫ്) എസ്ബിഐ രണ്ടു കോടി രൂപ സംഭാവന ചെയ്തു.
കേരളത്തില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരെ വെയില്‍സ് നേരിട്ട് റിക്രൂട്ട് ചെയ്യുമെന്ന് വെയില്‍സ് ആരോഗ്യ വകുപ്പ് മന്ത്രി എലുനെഡ് മോര്‍ഗന്‍. വെയില്‍സ് പാര്‍ലമെന്റായ സെനെഡിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി താന്‍ നടത്തിയ ചര്‍ച്ചകള്‍ എലുനെഡ് മോര്‍ഗന്‍ സെനെഡിനെ ധരിപ്പിച്ചു.
കൊച്ചി: ഇടപാടുകാര്‍ക്ക് ഡിജിറ്റലായി ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഐസിഐസിഐ ബാങ്ക് നാല് ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ (ഡിബിയു) തുറന്നു.
തിരുവനന്തപുരം; ലഹരി പോലെ സമൂഹത്തെ കാർന്നു തിന്നുന്ന വിപത്തായ അഴിമതിയെ സംസ്ഥാനത്ത് നിന്നും തുടച്ച് നീക്കുന്നതിന് വേണ്ടി സംസ്ഥാന വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ‍ നടപ്പാക്കുന്ന അഴിമതി രഹിത കേരളം പദ്ധതിക്ക് തുടക്കമാകുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 5 വര്‍ഷം മുമ്പ് ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയെന്ന പരാതിയില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.