April 06, 2026

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
പൊതുവിദ്യാഭ്യാസ വകുപ്പ് - സമഗ്ര ശിക്ഷാ കേരളം സംസ്ഥാനത്ത് നടപ്പിലാക്കുന്ന 'ഗണിതപാര്‍ക്ക് 2022'പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനം പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിർവഹിച്ചു .
ഒല ഇലട്രിക് തിരുവനന്തപുരത്ത് ഉപയോക്താക്കള്‍ക്കായി സംഘടിപ്പിച്ച ഒല എസ്1 പ്രോ ഇലട്രിക് സ്കൂട്ടർ വിതരണ ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു പങ്കെടുത്തു.
ധനമന്ത്രി കെ. എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് ഭക്ഷ്യ സുരക്ഷയ്ക്കും കേരളത്തിൻ്റെ പൊതുവായ വികസനത്തിന് ആക്കം കൂട്ടുന്നതാണ്.
സംസ്ഥാന ബജറ്റിൽ നേമം മണ്ഡലത്തിന് ലഭിച്ചത് 16 കോടി രൂപ. മധുപാലം നിർമാണത്തിന് 9 കോടി രൂപ അനുവദിച്ചു.
പൊതുവിദ്യാഭ്യാസ - തൊഴിൽ മേഖലകൾക്ക് ഏറെ സഹായകരമായ ബജറ്റാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചതെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ മേഖലയ്ക്കായി 2022 - 23 വർഷത്തേക്കുള്ള സംസ്ഥാനത്തിന്റെ പദ്ധതി അടങ്കൽ 2546.07 കോടി രൂപയാണ്.
ജില്ലയിലെ വിവിധ വാണിജ്യബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് കുടിശ്ശികയായി റവന്യു റിക്കവറി നടപടികൾ സ്വീകരിച്ചിട്ടുള്ള വായ്പകൾ ഇളവുകളോടെ തീർപ്പാക്കുന്നതിനുള്ള റവന്യു റിക്കവറി മേള ജില്ലയിലെ വിവിധ വില്ലേജാഫീസുകളിലും, താലൂക്ക് ആഫീസുകളിലുമായി ഈ മാസം 14 മുതൽ 26 വരെ നടക്കും.
കൊച്ചി: മഹാമാരിക്കാലത്ത് ഉപഭോക്താക്കള്‍ക്കിടയില്‍ നിന്ന് ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്കായുള്ള ആവശ്യം വര്‍ധിച്ചു എങ്കിലും അതു പൂര്‍ണമായും നിറവേറ്റാനായില്ലെന്ന് ഈ രംഗത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
തിരുവനന്തപുരം: ആരോഗ്യ മേഖലയ്ക്ക് കരുത്തേകുന്ന ബജറ്റാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2629.33 കോടി രൂപയാണ് അനുവദിച്ചത്. മുന്‍ വര്‍ഷത്തെക്കാള്‍ 288 കോടി രൂപയാണ് അധികമായി അനുവദിച്ചത്.
കൊച്ചി: അവതാരകൻ, റേഡിയോ ജോക്കി, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധേയനായ ആർ.ജെ. മാത്തുക്കുട്ടി ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ചിത്രം ‘കുഞ്ഞെൽദോ’ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചാനൽ സീ കേരളത്തിന്റെ പ്രീമിയറിംഗിലൂടെ ടെലിവിഷൻ സ്‌ക്രീനിലേക്ക്.
തിരുവനന്തപുരം: സുസ്ഥിര സാമ്പത്തിക സേവനങ്ങള്‍ ലക്ഷ്യമിട്ട് പ്രമുഖ ഓണ്‍ലൈന്‍ സാമ്പത്തിക സേവന സോഫ്റ്റ് വെയര്‍ കമ്പനി ഫിനസ്ട്ര നാലാമത് വാര്‍ഷിക ഹാക്കത്തോണ്‍ തിരുവനന്തപുരത്ത് അവതരിപ്പിച്ചു.