October 01, 2023

Login to your account

Username *
Password *
Remember Me

താജ് എക്സോട്ടിക്ക റിസോര്‍ട്ട് ആന്‍ഡ് സ്പാ, ദ പാം ദുബായ് പ്രവര്‍ത്തനം തുടങ്ങി

Taj Exotica Resort and Spa, The Palm Dubai opens Taj Exotica Resort and Spa, The Palm Dubai opens
യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ താജിന്‍റെ മൂന്നാമത്തെ ഹോട്ടലാണിത്
കൊച്ചി: ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിയുടെ (ഐഎച്ച്സിഎല്‍) പ്രമുഖ ബ്രാന്‍ഡായ താജ് ദുബായിയില്‍ താജ് എക്സോട്ടിക്ക റിസോര്‍ട്ട് ആന്‍ഡ് സ്പാ, ദ പാം ഉദ്ഘാടനം ചെയ്യുന്നു. പാം ജുമൈറയുടെ ഹൃദയഭാഗത്ത് അറേബ്യന്‍ സമുദ്രത്തിനും നഗരാതിര്‍ത്തിക്കും ഇടയിലാണ് ഈ ആഡംബര കടല്‍ത്തീര റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. താജ് ബ്രാന്‍ഡിലുള്ള യുഎഇയിലെ മൂന്നാമത്തെ ഹോട്ടലാണിത്.
താജിന്‍റെ ഏറ്റവും മികച്ച സൗകര്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന റിസോര്‍ട്ടില്‍ പ്രൗഡമായി ഒരുക്കിയിരിക്കുന്ന 325 മുറികളും സ്വീറ്റുകളും ഭക്ഷ്യവിഭവങ്ങളുടെ വലിയ നിരയും ഒരുക്കിയിരിക്കുന്നു. പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ ജീവ സ്പായില്‍ ഹോളിസ്റ്റിക് വെല്‍നസ് സൗകര്യങ്ങളാണുള്ളത്. സ്വകാര്യ ബീച്ചിന്‍റെ തീരത്ത് പാം ജുമൈറയിലെ ഏറ്റവും നീളമേറിയ നീന്തല്‍ക്കുളവും ഒരുക്കിയിട്ടുണ്ട്. ഹിര്‍ഷ് ബെഡ്നര്‍ അസോസിയേറ്റ്സിന്‍റെ (എച്ച്ബിഎ) പരമ്പരാഗത ശില്പകലാ കരവിരുതില്‍ തീര്‍ത്ത കണ്ടംപററി ഇന്‍റീരിയര്‍ ചുറ്റുപാടുകളുടെ സ്വാധീനം വ്യക്തമാക്കുന്നതാണ്.
അതിഥികള്‍ക്ക് റിസോര്‍ട്ടിലെ വിവിധ ഡൈനിംഗ് സൗകര്യങ്ങള്‍ ഉപയോഗിച്ച് വ്യത്യസ്ത അനുഭവമാകാവുന്ന ഭക്ഷ്യവിഭവങ്ങള്‍ രുചിക്കാനാവും. ഇന്ത്യന്‍ ഫൈന്‍ ഡൈനിംഗിനായി വര്‍ഖ്, സവിശേഷമായ ഗാസ്ട്രോപബ് അനുഭവം ഒരുക്കുന്ന റോറിംഗ് റാബിറ്റ്, അനുപമമായ അന്തരീക്ഷം ഒരുക്കുന്ന റെയ്യ റൂഫ് ടോപ് ബാര്‍ & ലോഞ്ച്, അന്താരാഷ്ട്ര സ്വാദ് വിളമ്പുന്ന പാം കിച്ചന്‍, തീരദേശങ്ങളിലെ വിശിഷ്ടവിഭവങ്ങള്‍ അവതരിപ്പിക്കുന്ന കടല്‍പ്പുറത്തെ ദി കോസ്റ്റ് എന്നിങ്ങനെ പുതുമയുളള ഡൈനിംഗ് കേന്ദ്രങ്ങളുണ്ട്.
ആഗോലതലത്തില്‍ വളരുന്ന വിപണികളില്‍ സാന്നിദ്ധ്യം ഉറപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ റിസോര്‍ട്ട് ആരംഭിക്കുന്നതെന്ന് ഐഎച്ച്സിഎല്‍ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പുനീത് ചാട്ട്വാള്‍ പറഞ്ഞു. താജ് എക്സോട്ടിക്ക റിസോര്‍ട്ട് ആന്‍ഡ് സ്പായോടു കൂടി ഐഎച്ച്സില്‍ ദുബായിലെ സാന്നിദ്ധ്യം കൂടുതല്‍ ശക്തമാക്കുകയാണ്. താജിന്‍റെ സവിശേഷമായ ആതിഥേയത്വം ലോകത്തിലെതന്നെ ഏറ്റവും ആവേശമുണര്‍ത്തുന്ന കേന്ദ്രമായ പാം ജുമൈറയിലേയ്ക്ക് കൊണ്ടുവരുന്നതിന് അരെന്‍കോ ഗ്രൂപ്പുമായി പങ്കാളിയാകുന്നത് അഭിമാനകരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ദുബായിലെ സജീവമായ ലൈഫ്സ്റ്റൈല്‍, ഡൈനിംഗ് സിറ്റിസ്കേപ് കേന്ദ്രമായ താജ് എക്സോട്ടിക്ക റിസോര്‍ട്ട് ആന്‍ഡ് സ്പായിലേയ്ക്ക് അതിഥികളെ സ്വാഗതം ചെയ്യുന്നതിന്‍റെ ആവേശത്തിലാണെന്ന് താജ് എക്സോട്ടിക്ക റിസോര്‍ട്ട് ആന്‍ഡ് സ്പാ ദ പാം ദുബായിയുടെ മിഡില്‍ഈസ്റ്റ് ഏരിയ ഡയറക്ടറും ജനറല്‍ മാനേജരുമായ രഞ്ജിത് ഫിലിപ്പോസ് പറഞ്ഞു. ജീവിതകാലം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ഓര്‍മ്മകള്‍ സമ്മാനിക്കാന്‍ പോന്നതാണ് ഈ ദ്വീപ് മരുപ്പച്ചയെന്നും ആത്മാര്‍ത്ഥമായ ശ്രദ്ധയും ഊഷ്മളതയും ലഭ്യമാക്കാന്‍ താജ് ഔത്സുകരാണെന്നും അദ്ദേഹം പറഞ്ഞു.
പരമ്പരാഗതമായ ആയൂര്‍വേദവും യോഗയും ധ്യാനവും മറ്റും ഉള്‍പ്പെടുത്തി സ്വാഭാവികമായ സ്പായാണ് ജീവ. ആഴം കുറഞ്ഞ പൂള്‍, കളിസ്ഥലം എന്നിങ്ങനെ കുടുംബത്തിനും കുട്ടികള്‍ക്കുമായി ദ പോപ്സിക്കിള്‍ കിഡ്സ് ക്ലബും ഇവിടെയുണ്ട്. കോണ്‍ഫറന്‍സുകള്‍ക്കും സോഷ്യല്‍ ഇവന്‍റുകള്‍ക്കും വിവാഹങ്ങള്‍ക്കും അനുയോജ്യമായ രണ്ട് വലിയ ബോള്‍റൂമുകള്‍, വിവിധ മീറ്റിംഗ് റൂമുകള്‍ എന്നിവയുമുണ്ട്.
പുതിയ ഹോട്ടല്‍ തുറന്നതോടെ യുഎഇയില്‍ താജ് ഹോട്ടല്‍സിന് നിര്‍മ്മാണം പൂര്‍ത്തിയാകുന്ന ഒരെണ്ണം അടക്കം നാല് ഹോട്ടലുകളാണുള്ളത്.
താജ് എക്സോട്ടിക്ക റിസോര്‍ട്ട്സ് ആന്‍ഡ് സ്പാ ദ പാം ദുബായിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് അതിഥികള്‍ക്ക് മുറിയൊന്നിന് ഒരു രാത്രി 1200 ദിര്‍ഹം എന്ന പ്രത്യേക നിരക്കില്‍ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും www.tajexoticapalmdubai.com എന്ന ലിങ്ക് കാണുക അല്ലെങ്കില്‍ @tajpalmdubai എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡില്‍ കാണുക.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.