ജില്ലയിലെ വിവിധ വാണിജ്യബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് കുടിശ്ശികയായി റവന്യു റിക്കവറി നടപടികൾ സ്വീകരിച്ചിട്ടുള്ള വായ്പകൾ ഇളവുകളോടെ തീർപ്പാക്കുന്നതിനുള്ള റവന്യു റിക്കവറി മേള ജില്ലയിലെ വിവിധ വില്ലേജാഫീസുകളിലും, താലൂക്ക് ആഫീസുകളിലുമായി ഈ മാസം 14 മുതൽ 26 വരെ നടക്കും. വിവിധ ദിവസങ്ങളിലായി നടക്കുന്ന മേളകളിൽ റവന്യു ഉദ്യോഗസ്ഥരും ബാങ്കു മാനേജർമാരും പങ്കെടുക്കും. വില്ലേജ് ഓഫീസുകളിലും, ബാങ്കു ശാഖകളിലും ഇതു സംബന്ധിച്ച കൂടുതൽ വിവരം ലഭിക്കും. പരമാവധി ഇളവുകൾ നേടിയെടുത്ത് വായ്പകൾ തീർപ്പാക്കുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ലീഡ് ഡിസ്ട്രിക്ട് മാനേജർ അഭ്യർത്ഥിക്കുന്നു.