March 29, 2024

Login to your account

Username *
Password *
Remember Me

ഉപഭോക്താക്കളുടെ ഭാവി ആവശ്യങ്ങള്‍ക്കനുസരിച്ച് നവീന പദ്ധതികളുമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്

ICICI Prudential Life Insurance with innovative plans tailored to the future needs of its customers ICICI Prudential Life Insurance with innovative plans tailored to the future needs of its customers
കൊച്ചി: മഹാമാരിക്കാലത്ത് ഉപഭോക്താക്കള്‍ക്കിടയില്‍ നിന്ന് ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്കായുള്ള ആവശ്യം വര്‍ധിച്ചു എങ്കിലും അതു പൂര്‍ണമായും നിറവേറ്റാനായില്ലെന്ന് ഈ രംഗത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നു. വൈവിധ്യവല്‍ക്കരണത്തെ കുറിച്ചുള്ള അവബോധം വര്‍ധിച്ചതും വരുമാനം ഉറപ്പു നല്‍കുന്ന പദ്ധതികളില്‍ താല്‍പര്യം കൂടിയതുമാണ് ഇക്കാലത്തെ മറ്റൊരു സവിശേഷത.
ഇന്ത്യയില്‍ സാധാരണക്കാരും ഇന്‍ഷുറന്‍സ് പോളിസികളോടു താല്‍പര്യം കാട്ടുന്ന സാഹചര്യത്തില്‍ റീ-ഇന്‍ഷുറന്‍സ് കമ്പനികള്‍ വിവിധ വിഭാഗങ്ങള്‍ക്കായുള്ള പ്രീമിയം സംബന്ധിച്ച കണക്കുകൂട്ടലിലാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫിസര്‍ അമിത് പാല്‍ട്ട പറഞ്ഞു. പ്രീമിയങ്ങള്‍ ഉയര്‍ന്നേക്കാമെന്നും ഇതു ഹ്രസ്വകാലത്തില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കാമെന്നും പക്ഷേ, ദീര്‍ഘകാലത്തില്‍ നേട്ടമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പോളിസി ഉടമകളുടെ ആവശ്യങ്ങള്‍ പരിഗണിച്ചു കൊണ്ട് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് നിരവധി നവീന പദ്ധതികളാണ് പുറത്തിറക്കിയത്. പ്രീമിയം തിരിച്ചു നല്‍കുന്ന ഐപ്രൊട്ടക്ട്, ഗ്യാരണ്ടീഡ് ഇന്‍കം ടുമാറോ പോളിസി എന്നിവ ഇതിനുദാഹരണങ്ങളാണ്. ഐപ്രൊട്ടക്ടില്‍ പോളിസി കാലാവധിക്കു ശേഷം പോളിസി ഉടമയ്ക്ക് 105 ശതമാനം വരെ പ്രീമിയം തിരികെ നല്‍കും. ഗ്യാരണ്ടീഡ് ഇന്‍കം ടുമാറോ പോളിസിയില്‍ ഉറപ്പായ സ്ഥിര വരുമാനമോ 110 ശതമാനം പ്രീമിയം തിരിച്ചു നല്‍കലോ സ്വീകരിക്കാം. റിട്ടയര്‍മെന്‍റിനു ശേഷം ഉറപ്പായ വരുമാനം നല്‍കുന്ന പെന്‍ഷന്‍ പദ്ധതിയാണിത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.