May 03, 2024

Login to your account

Username *
Password *
Remember Me
2022 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നടന്ന അഖിലേന്ത്യാ ഐ.ടി.ഐ ട്രേഡ് ടെസ്റ്റിന്റെ റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ സംസ്ഥാനത്ത് നിന്നുള്ള ട്രെയിനികൾക്ക് മികച്ച വിജയം. 76 ക്രാഫ്റ്റ്സ്മാൻ ട്രെയിനിങ് സ്കീം ട്രേഡുകളിൽ 54 ട്രേഡുകളിലും കേരളത്തിൽ നിന്നുളള ട്രെയിനികൾക്ക് അഖിലേന്ത്യാ തലത്തിൽ ഒന്നാം സ്ഥാനത്ത് എത്താനായി.
സയൻസ് പാർക്കിന് കേരള സർവ്വകലാശാലയുടെ 15 ഏക്കർ ഭൂമി വിട്ടുനൽകാൻ സിൻഡിക്കേറ്റ് എടുത്ത തീരുമാനം പിൻവലിക്കണം എന്ന് കേരള യൂണിവേഴ്‌സിറ്റി ടീച്ചേർസ് ഓർഗനൈസേഷൻ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. ക്യാമ്പസ്‌ ഭൂമി മേലിൽ മറ്റൊരാവശ്യത്തിനും വിട്ട് നൽകരുതെന്ന സെനറ്റ് തീരുമാനത്തിന്റെ ലംഘനമാണിത്.
ഓണാവധിക്ക് വീട് പൂട്ടി യാത്ര പോവുന്നവർ അക്കാര്യം പോലീസിന്റെ മൊബൈൽ ആപ്പ് വഴി അറിയിക്കണമെന്ന നിർദ്ദേശത്തിന് മികച്ച പ്രതികരണം.സെപ്റ്റംബർ അഞ്ച് മുതൽ 13 വരെയുള്ള കാലയളവിൽ 1329 പേരാണ് സംസ്ഥാനത്ത് പോലീസിന്റെ മൊബൈൽ ആപ്പ് ആയ പോൽ-ആപ്പ് വഴി തങ്ങൾ വീടുപൂട്ടി യാത്രപോകുന്ന കാര്യം പോലീസിനെ അറിയിച്ചത്.
'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷാവകുപ്പ് വ്യപകമായ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലകളിലും സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപികരിച്ച് ഒരാഴ്ച നീണ്ടുനിന്ന പരിശോധനയില്‍ 2977 സ്ഥാപനങ്ങള്‍ പരിശോധിച്ചു.
മൂല്യവർദ്ധിത കൃഷി മിഷൻ രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കൃഷിക്കാരുടെ വരുമാനം, കാർഷികോൽപ്പാദനക്ഷമത, ഉൽപ്പന്ന സംഭരണം, ഉൽപ്പന്നങ്ങളുടെ വില, മൂല്യവർദ്ധിത പ്രവർത്തനങ്ങളുടെ വരുമാനം, മറ്റു അനുബന്ധ വരുമാനങ്ങൾ എന്നിവയിൽ വർദ്ധനവ് വരുത്തുകയാണ് ലക്ഷ്യം.
ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കർശന നടപടികൾ കൈക്കൊള്ളുന്നതിന്റെ ഭാഗമായി വിവിധ സമിതികൾ രൂപീകരിക്കും. സംസ്ഥാനതലത്തിലും ജില്ലാ, തദ്ദേശ സ്വയംഭരണ, വിദ്യാലയതലങ്ങളിലും സമിതികൾ ഉണ്ടാക്കും.
വികസനത്തിന്‌ വേഗം പകർന്ന്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പദ്ധതി വിഹിതമായി 1017 കോടി രൂപകൂടി സർക്കാർ അനുവദിച്ചു. പഞ്ചായത്തുകൾക്ക്‌ 519 കോടി, ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 36 കോടി, ജില്ലാ പഞ്ചായത്തുകൾക്ക്‌ 262 കോടി, മുനിസിപ്പാലിറ്റികൾക്ക്‌ 103 കോടി, കോർപറേഷനുകൾക്ക്‌ 97 കോടി എന്നിങ്ങനെ ലഭിക്കും.
തെരുവ് നായ ആക്രമണം തുടരുമ്പോഴും മലപ്പുറം ജില്ലയിൽ എബിസി പദ്ധതി നടപ്പാക്കാൻ സൗകര്യങ്ങളില്ല. തദ്ദേശസ്ഥാപനങ്ങൾ നേരിട്ട് എബിസി പദ്ധതി നടപ്പാക്കുമ്പോൾ ആവശ്യമായ കെട്ടിടസൗകര്യങ്ങളില്ലാത്ത അവസ്ഥയിലാണ് ജില്ല. പദ്ധതി നടപ്പാക്കാൻ പുതിയ ഏജൻസിയെ കണ്ടെത്താനാളള ശ്രമത്തിലാണ് ജില്ലാപഞ്ചായത്ത്.
സംസ്ഥാന പ്ലാനിംഗ് ബോർഡ് ഉപാദ്ധ്യക്ഷൻ പ്രൊഫ.വി.കെ.രാമചന്ദ്രന്റെ നേതൃത്വത്തിലുളള ഉന്നതതല സംഘം പോലീസ് ആസ്ഥാനത്തെ ഫോറൻസിക് സയൻസ് ലബോറട്ടറി സന്ദർശിച്ചു. ലാബിന്റെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനം മനസിലാക്കിയ സംഘത്തിന് തൊണ്ടിമുതലിൽ നിന്ന് തെളിവുകൾ ശേഖരിക്കുന്ന ശാസ്ത്രീയ പരിശോധനകൾ സംബന്ധിച്ച് ലാബ് അധികൃതർ വിശദമാക്കിക്കൊടുത്തു.
കോവിഡ് മഹാമാരി കാരണം രണ്ടു വര്‍ഷങ്ങളായി മുടങ്ങിപ്പോയ ആഘോഷ ആരവങ്ങള്‍ മടങ്ങിയെത്തിയപ്പോള്‍ സൈബര്‍പാര്‍ക്കിലും ഗംഭീര ഓണാഘോഷം. സൈബര്‍പാര്‍ക്ക് കള്‍ച്ചറല്‍ കമ്മിറ്റി ഗവണ്‍മെന്റ് സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച ഓണാഘോഷത്തില്‍ വിവിധ കമ്പനികളിലെ ജീവനക്കാര്‍ പങ്കെടുത്തു.