July 05, 2025

Login to your account

Username *
Password *
Remember Me
കേരളം

കേരളം (2096)

തൊണ്ണൂറാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ചെമ്പഴന്തി ഗുരുകുലത്തില്‍ ഒരുക്കിയ വികസന ഫോട്ടോ പ്രദര്‍ശനത്തിന് തുടക്കമായി. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
2021 -ലെ എക്സൈസ് മെഡൽ വിതരണവും അവാർഡ് ദാനവും നടന്നു 66 ഉദ്യോഗസ്ഥർക്കും 3 ഓഫീസുകൾക്കും പുരസ്കാരം എക്സൈസ് സേനയെ കൂടുതൽ പ്രാതിനിധ്യ സ്വഭാവമുള്ളതാക്കി വകുപ്പിനെ ആധുനികവൽക്കരിക്കുമെന്ന് തദ്ദേശ സ്വയംഭരണ ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്.
പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ ആനാകോട്- കാർത്തികപറമ്പ് പാടശേഖരത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു.
തിരുവനന്തപുരം:മുതലയുടെ മുഖമുള്ള മത്സ്യം, കൈകളും കാലുകളും മനുഷ്യനെപ്പോലെ പല്ലുകളുമുള്ള മത്സ്യം, കരയിലും വെള്ളത്തിലും ജീവിക്കാന്‍ കഴിവുള്ള മത്സ്യം മത്സ്യലോകത്തിലെ അത്ഭുതക്കാഴ്ചകള്‍ കാണമെങ്കില്‍ കനകക്കുന്നിലേക്ക് വരൂ.
തിരുവനന്തപുരം :പൊലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളില്‍ പരിഹാരം കാണുന്നതിനായി സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജനുവരി 13, 28 തീയതികളില്‍ ഓണ്‍ലൈന്‍ അദാലത്ത് നടത്തുമെന്ന് സംസ്ഥാന പൊലീസ് മീഡിയ സെൻറർ ഡെപ്യൂട്ടി ഡയറക്ടർ വി.പി പ്രമോദ് കുമാർ അറിയിച്ചു.
ഉദുമ: ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി മാതൃക പോലീസ് സ്റ്റേഷൻ ആരംഭിച്ചു.
മൂവാറ്റുപുഴ സബൈന്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും തല്ലി ചതച്ച സംഭവത്തില്‍ പോലീസ് നടപടികള്‍ വൈകുന്നതില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന ഘടകം അതീവ ഉല്‍ക്കണ്ഠ രേഖപ്പെടുത്തുന്നു.
തിരുവനന്തപുരം:നൂറോളം ഇന്‍സ്റ്റലേഷനുകളാണ് നഗര വസന്തത്തിന്റെ ഭാഗമായി കനകക്കുന്ന് പരിസരത്തും നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലുമായി ഒരുക്കിയിട്ടുള്ളത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ ഇന്‍സ്റ്റലേഷന്‍ ഏത് എന്ന ചോദ്യത്തിന് എല്ലാവരും നല്‍കുന്ന ഉത്തരം വസന്ത കന്യക എന്നതാണ്.
തിരുവനന്തപുരം : സ്വാർത്ഥ താത്പര്യങ്ങളില്ലാത്ത വ്യക്തിത്വമായിരുന്നു വി. പ്രതാപചന്ദ്രന്റേതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും കെ.പി.സി.സി ട്രഷററുമായ വി. പ്രതാപചന്ദ്രനെ അനുസ്മരിക്കാൻ പ്രസ് ക്ലബ് സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം; സംസ്ഥാനത്ത് വർദ്ധിച്ച് വരുന്ന റോഡ് അപകടങ്ങളുടെ പശ്ചാത്തലത്തിൽ വാഹന സുരക്ഷയെ സംബന്ധിച്ച് കേന്ദ്ര സർക്കാർ നിഷ്കർഷിച്ചിട്ടുള്ള നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മിക്കുന്ന ട്രക്ക് ബോഡികളും ,ട്രക്ക് ക്യാബിനുകളും, ടിപ്പർ ബോഡികളും സംസ്ഥാനത്ത് റജിസ്റ്റർ ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്.