November 24, 2024

Login to your account

Username *
Password *
Remember Me
കേരളം

കേരളം (1995)

കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഡിസംബർ 12,13 തീയതികളിൽ മത്സ്യബന്ധനം പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൊച്ചി: ഇന്ത്യയിലെ പ്രമുഖ സെറാമിക് നിർമ്മാതാക്കളായ സിംപോളോ സെറാമിക്സ് നൂറാമത് ഷോറും കർണ്ണാടകയിൽ ആരംഭിച്ചു.
കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയില്‍ മുളയും കയറും കൈതോലയും പനമ്പുംകൊണ്ട് അദ്ഭുതലോകം തീര്‍ക്കുകയാണ് പ്രശസ്ത കലാകാരന്‍ അസിം വാഖ്വിഫ്.
തിരുവനന്തപുരം : 27-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്നതിന് വേണ്ടി തിരുവനന്തപുരത്ത് എത്തുന്ന ഡെലിഗേറ്റുകൾക്ക് വിപുലമായ യാത്രാ സൗകര്യങ്ങൾ ഒരുക്കി കെ.എസ്.ആർ.ടി.സി. സിറ്റി സർക്കുലർ സർവ്വീസുകൾ നടത്തുന്ന റൂട്ടുകളിലാണ് ഫിലിം ഫെസ്റ്റിവലിന്റെ പ്രദർശനം നടക്കുന്ന പ്രധാന തീയറ്ററുകൾ എന്നത് ഡെലിഗേറ്റുകൾക്ക് അനുഗ്രഹമാണ്.
ജില്ലാതല കേരളോത്സവം മൂന്നാം ദിനം പിന്നിടുമ്പോൾ ചാമ്പ്യന്മാരെ നിശ്ചയിക്കാൻ വാശിയേറിയ പോരാട്ടം .
കേരളത്തില്‍ ഡിസംബര്‍ 10 മുതല്‍ 13 വരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
തൃശൂര്‍: ലഹരി ഉപയോഗത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ ലഹരി മുക്ത കാമ്പസ് പ്രചാരണത്തിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടക്കമിട്ടു.
തിരുവനന്തപുരം ജില്ലാതല കേരളോത്സവത്തിന്റെ ഭാഗമായ കലാമത്സരങ്ങള്‍ക്ക് രണ്ടാംദിനത്തില്‍ തിരിതെളിഞ്ഞു. മലയിന്‍കീഴ് ഗവ. വി.ബി.എച്ച്.എസ് എസില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ കലാമത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. യുവജനങ്ങളുടെ കലാപരവും സാംസ്‌കാരികവും കായികവുമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന് അവസരമൊരുക്കുന്ന കേരളോത്സവം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. ഐ ബി സതീഷ് എം.എല്‍.എ അധ്യക്ഷനായി. മലയിന്‍കീഴ് ഗവ.ബോയ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മലയിന്‍കീഴ് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിവിധ വേദികളിലാണ് കലാമത്സരങ്ങള്‍ അരങ്ങേറുന്നത്. ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകളിലെയും 4 മുനിസിപ്പാലിറ്റികളിലെയും തിരുവനന്തപുരം കോര്‍പ്പറേഷനിലെയും കലാകാരന്മാരാണ് ജില്ലാതല കേരളോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. കലാമത്സരങ്ങളുടെ ആദ്യദിനം ഒന്നാം വേദിയായ ലെനിന്‍ രാജേന്ദ്രന്‍ നഗറില്‍ ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, കുച്ചിപ്പിടി എന്നിവയും രണ്ടാം വേദിയായ പാറശ്ശാല പൊന്നമ്മാള്‍ നഗറില്‍ ലളിതഗാനം, കര്‍ണ്ണാടക സംഗീതം, മാപ്പിളപ്പാട്ട്, വായ്പ്പാട്ട് എന്നിവയും അരങ്ങേറി. മൂന്നാം വേദിയായ കലാഭവന്‍ മണി നഗറില്‍ കോല്‍ക്കളി, ദഫ്മുട്ട്, വട്ടപ്പാട്ട്, ഒപ്പന, തിരുവാതിര, മാര്‍ഗംകളി എന്നിവയും നാലാം വേദിയായ പൂവച്ചല്‍ ഖാദര്‍ നഗറില്‍ പ്രസംഗം, ക്വിസ് മത്സരം എന്നിവയും അഞ്ചാം വേദിയായ എ അയ്യപ്പന്‍ നഗറില്‍ രചന മത്സരങ്ങളും നടന്നു. ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ വിളപ്പില്‍ രാധാകൃഷ്ണന്‍, എം. ജലീല്‍, വി.ആര്‍ സലൂജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വത്സലകുമാരി, റ്റി. മല്ലിക, യുവജനക്ഷേമ ബോര്‍ഡ് കോര്‍ഡിനേറ്റര്‍ ചന്ദ്രികാദേവി ആര്‍.എസ് , ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ എ.എം അന്‍സാരി തുടങ്ങിയവരും സംബന്ധിച്ചു.
ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തെ തുടർന്ന് കുഞ്ഞും അമ്മയും മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകി.
തിരുവനന്തപുരം: കേരളാ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും മെഡിക്കല്‍ കോളേജ് എംപ്ലോയിസ് ക്രഡിറ്റ് സഹകരണസംഘത്തിന്‍റെയും ആഭിമുഖ്യത്തില്‍ ഖാദി ഉത്പന്നമായ ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും കോട്ടുകളുടെ ജില്ലാതല വിപണന ഉദ്ഘാടനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ നിര്‍വഹിച്ചു.