തിരുവനന്തപുരം: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനം ഫെബ്രുവരി 22 ബുധനാഴ്ച തമ്പാനൂരിൽ ഉള്ള അപ്പോളോ ഡിമോറ ഹോട്ടലിൽ വെച്ച് നടത്തുന്നതാണെന്ന് ഭാരവാഹികൾ പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. ഭാരവാഹികളെയും സംസ്ഥാനത്തെ കെ. എസ്.ഐ. എ സംസ്ഥാന ജില്ലാ പ്രതിനിധികളെയും തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വ്യവസായികളെയും ഉൾപ്പെടുത്തി കൊണ്ടുള്ള വ്യാവസായി സംഗമത്തിൽ പ്രമുഖ ബാങ്ക് ഫിനാൻഷ്യൽ സ്ഥാപനങ്ങളും പങ്കെടുക്കുന്നതിനാൽ അവരുമായുള്ള ആശയവിനിമയത്തിന് അവസരമുണ്ടെന്ന് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സി. എസ്. പ്രദീപ്കുമാർ, സെക്രട്ടറി ഡോ. എം പ്രേംകുമാർ, ട്രഷറി വിനോദ് എന്നിവർ വെളിപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ വ്യവസായ നിയമ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി മന്ത്രി വി. ശിവൻകുട്ടി വെബ്സൈറ്റിൽ തിരുവനന്തപുരത്ത് ആരംഭിക്കുന്ന പ്രൈവറ്റ് ഇൻഡസ്ട്രിയൽ പാർക്കിന്റെ ലോഗോ പ്രകാശനവും നിർവഹിക്കും. ശശി തരൂർ എം. പി, വി. കെ പ്രശാന്ത് എം. എൽ. എ, കെ. എസ്. എസ്. ഐ. എ സംസ്ഥാന പ്രസിഡന്റ് നിസാറുദ്ദീൻ എന്നിവർ പ്രത്യേക പ്രഭാഷണങ്ങൾ നടത്തും.