May 14, 2025

Login to your account

Username *
Password *
Remember Me
കേരളം

കേരളം (2072)

അഞ്ജുശ്രീയുടെ മരണം നടത്തിയ പരിശോധനയിൽ രക്തത്തിൽ വിഷാംശത്തിൻറെ സാന്നിധ്യമില്ലെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം.
ഇന്നും സ്വർണവിലയിൽ കുതിപ്പ്. ഒരു ഗ്രാം സ്വർണത്തിന് 30 രൂപ വർധിച്ച് വില 5,160 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന്റെ വില 41,280 രൂപയാണ്.
സുൽത്താൻ ബത്തേരിയിൽ ഭീതിപരത്തിയ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമം ഇന്നും തുടരും. കുപ്പാടി വനമേഖലയിലെ മുണ്ടൻകൊല്ലി ചതുപ്പ് പ്രദേശത്താണ് ആന നിലയുറപ്പിച്ചിരിക്കുന്നതെന്നാണ് ഇപ്പോൾ അന്വേഷണത്തിൽ നിന്ന് മനസ്സിലായത്.
പ്രസാധകരുടെ പങ്കാളിത്തത്തിനും പുസ്തക ശേഖരത്തിനുമൊപ്പം വൈവിധ്യമാർന്ന പുസ്തകങ്ങളുടെ പ്രകാശനത്തിനും പ്രഥമ കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം വേദിയാകും. രാഷ്ട്രീയ, കലാ, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളിലെ പ്രമുഖർ എഴുതിയ 16 പുസ്തകങ്ങളാണ് പുസ്തകോത്സവത്തിന്റെ ആദ്യ ദിനത്തിൽ പ്രകാശനം ചെയ്യുന്നത്.
ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട അപേക്ഷകൾ കാലതാമസം കൂടാതെ തീർപ്പാക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. അഞ്ചു മാസത്തിനകം മലപ്പുറം ജില്ലയിൽ 10,000 പേർക്ക് കൂടി പട്ടയങ്ങൾ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ പ്രചാരണാർത്ഥം വിളംബര റാലി സംഘടിപ്പിച്ചു.
*കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല നാളെയും( ജനുവരി 6) മറ്റന്നാളും (ജനുവരി 7) ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്നുള്ള കോമോറിൻ പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വടക്കുകിഴക്ക് ദിശയിൽ നിന്നോ കിഴക്ക് ദിശയിൽ നിന്നോ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ഗവർണറുമായുള്ള അനുനയത്തിന്റെ തുടർച്ചയായി നിയമസഭാ സമ്മേളനം 23ന് ആരംഭിക്കാൻ മന്ത്രിസഭാ യോഗത്തിന്റെ ശുപാർശ. ഗവർണറുടെ നയപ്രഖ്യാപനത്തോടെയായിരിക്കും സമ്മേളനം ആരംഭിക്കുക. ബജറ്റ് അവതരണം ഫെബ്രുവരി മൂന്നിനു നടക്കും.
ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി അധികാരമേറ്റു. ബുധനാഴ്ച വൈകിട്ട് നാലിന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യ വാചകം ചൊല്ലിക്കൊടുത്തു.സഗൗരവ പ്രതിജ്ഞയെടുത്താണ് സജി ചെറിയാൻ മന്ത്രിയായത്.
കോഴിക്കോട്: ഇംഗ്ലണ്ടിലെ ലോക പ്രശസ്തമായ റോയല്‍ കോളെജ് ഓഫ് സര്‍ജന്‍സ് നടത്തിയ എംആര്‍സിഎസ് പാര്‍ട്ട് എ രാജ്യാന്തര പരീക്ഷയില്‍ ആഗോള തലത്തില്‍ ഒന്നാമതെത്തി മലയാളി യുവ ഡോക്ടര്‍. മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി ഡോ. ഫസല്‍ റഹ്‌മാനാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി പ്രശസ്തമായ ഹാലെറ്റ് മെഡലിന് അര്‍ഹനായത്.