April 20, 2024

Login to your account

Username *
Password *
Remember Me

കെഎസ്ആർടിസി യാത്ര ഫ്യുവൽസ് കേരളത്തിലെ ഏറ്റവും വലിയ ഇന്ധന വിതരണ ഔട്ട്ലൈറ്റ് ശൃഖലയാകും; മന്ത്രി ആന്റണി രാജു

KSRTC Yatra Fuels will be the largest fuel distribution outlet chain in Kerala; Minister Antony Raju KSRTC Yatra Fuels will be the largest fuel distribution outlet chain in Kerala; Minister Antony Raju
വികാസ് ഭവനിലെ യാത്രാ ഫ്യൂവൽസിന്റെ ഔട്ട്ലെറ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ യാത്ര ഫ്യുവൽസ് കേരളത്തിലെ ഏറ്റവും വലിയ ഇന്ധന വിതരണ ഔട്ട്ലെറ്റ് ശൃഖലയായി മാറുമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ഒരു വർഷത്തിനുളളിൽ പതിനമൂന്ന് ഔട്ട്ലൈറ്റ് സ്വന്തമാക്കാൻ കെഎസ്ആർടിസിക്ക് കഴിഞ്ഞു. കെഎസ്ആർടിസിയുടെ മുഖഛായമാറ്റാനും, ഗുണമേൻമയുള്ള ഇന്ധനം പൊതുജനങ്ങൾക്ക് നൽകുവാനും യാത്രാ ഫ്യൂവൽസിനായെന്നും മന്ത്രി പറ‍ഞ്ഞു.
കെഎസ്ആർടിസിയുടെ ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി നടപ്പാക്കി വിജയിച്ച യാത്രാഫ്യൂവൽസ് പദ്ധതിയായ യാത്രാഫ്യൂവൽസിന്റെ ഔട്ട്ലെറ്റ് വികാസ് ഭവനിലെ ഡിപ്പോയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കെഎസ്ആർടിസി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനുമായി ചേർന്നാണ് വികാസ് ഭവനിൽ പദ്ധതി ആരംഭിച്ചത്. എച്ച് പി സി എല്ലിന്റെ കെഎസ്ആർടിസിയുമായുള്ള ആദ്യസംരംഭവുമാണിത്.
യാത്രാഫ്യൂവൽസ് പദ്ധതി ആരംഭിച്ചപ്പോൾ ആദ്യമൊക്കെ ആശങ്ക പ്രകടിപ്പിച്ചവരുണ്ട്. കൂടാതെ ഇതിനെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തതുണ്ട്. ആ പ്രതിസന്ധികൾ എല്ലാം തരണം ചെയ്താണ് യാത്രാഫ്യൂവൽസ് വിജയകരമായി മാറിയതെന്നും മന്ത്രി പറഞ്ഞു. കേരളത്തിലാകെ 70 ഔട്ട് ലൈറ്റ് സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്, പെരുമ്പാവൂരിലും, പൊൻകുന്നത്തും ഔട്ട്ലൈറ്റുകൾ പൂർത്തിയായി വരുന്നു. അതോടെ ഏപ്രിൽ മാസത്തോടെ യാത്രഫ്യൂവൽസിന്റെ ഔട്ട്ലെറ്റ് സംസ്ഥാനത്ത് 15 ആയി മാറും.
പൊതുജനങ്ങൾക്ക് കൂടി ഇന്ധനം നൽകി വരുമാനം നേടുവാനാണ് കെഎസ്ആർടിസി ശ്രമിച്ചത്. ഇന്ധനം വിൽക്കുമ്പോൾ ലഭിക്കുന്ന കമ്മീഷനോടൊപ്പം തറവാടകയും കെഎസ്ആർടിസിക്ക് ലഭിക്കുന്നു.
പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ കെഎസ്ആർടിസിയുടെ പ്രവർത്തനം ലഭിക്കത്തക്ക രീതിയിലാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഈ പദ്ധതി വർഷങ്ങൾക്ക് മുൻപ് തന്നെ വിഭാവനം ചെയ്യേണ്ടിരുന്നുവെന്ന് ഇപ്പോൾ കരുതുന്നു. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ചുരുങ്ങിയ സമയം കൊണ്ട് എല്ലാവരുടേയും ശ്രദ്ധ ലഭിക്കുന്ന നൂതന പദ്ധതികളാണ് കെഎസ്ആർടിസി നടപ്പിലാക്കിയത്. കെഎസ്ആർടിസി സ്വിഫ്റ്റ് തുടങ്ങിയതോടെ കൂടുതൽ മികച്ച യാത്രാ സൗകര്യം നൽകാനായി. കെഎസ്ആർടിസി ചരിത്രത്തിൽ ആദ്യമായി ഇലക്ട്രിക് ബസുകൾ സ്വന്തമാക്കി. അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത നേട്ടമാണ് ഈ കുറഞ്ഞ കാലയളവിൽ കൈവരിച്ചതെന്നും മന്ത്രി പറഞ്ഞു.
വട്ടിയൂർക്കാവ് എംഎൽഎ അഡ്വ. വി.കെ പ്രശാന്ത് അധ്യക്ഷതവഹിച്ച ചടങ്ങിൽ, കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഐഎഎസ് സ്വാഗതം ആശംസിച്ചു. എച്ച് പി സി എൽ ജനറൽ മാനേജർ റീട്ടെയിൽ എൻജിനിയറിംഗ് സി ആർ വിജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കുന്നുകുഴി വാർഡ് കൗൺസിൽ മേരി പുഷ്പം, എച്ച് പി സി എൽ ചീഫ് റീജണൽ മാനേജർ അംജദ് മുഹമ്മദ്, എക്സിക്യൂട്ടീവ് ഡയറക്ടർ ( ഓപ്പറേഷൻ ) ജി.പി പ്രദീപ് കുമാർ, ഫിനാൻസ് ജനറൽ മാനേജർ എ. ഷാജി, തൊഴിലാളി സംഘടന പ്രതിനിധികളായ സുരേഷ് ( കെഎസ്ആർടിഇഎ), റ്റി സോണി (ടിഡിഎഫ്), എസ് അജയകുമാർ ( കെഎസ്ടിഇഎസ്) തുടങ്ങിയവർ പ്രസംഗിച്ചു. എസ്കി. ഡയറക്ടർ ആർ .ചന്ദ്രബാബു നന്ദി പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.