March 28, 2024

Login to your account

Username *
Password *
Remember Me

ഉല്ലാസഭേരിയുമായി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ

KSRTC Budget Tourism Cell with Ullasabheri KSRTC Budget Tourism Cell with Ullasabheri
തിരുവനന്തപുരം; ആനവണ്ടി ഉല്ലാസ യാത്രകളുടെ 125 എഡിഷനുകളുടെ വിജയം യാത്രക്കാരുമൊത്ത് ആഘോഷിക്കാൻ കെ.എസ്.ആർ.ടി.സി. നെയ്യാറ്റിൻകര ബജറ്റ് ടൂറിസം സെല്ലിന്റെ ബഡ്ജറ്റ് ടൂറിസത്തിന്റെ 125 യാത്രയാണ് കെഎസ്ആർടിസിയും യാത്രക്കാരുമായി തിരുവനന്തപുരം പ്രസ്ക്ലബിൽ ആഘോഷിക്കുന്നത്.
"ഉല്ലാസഭേരി " എന്ന ശീർഷകത്തിൽ ഈമാസം 9 ന് വ്യാഴാഴ്ച 3 മണിക്ക് പ്രസ് ക്ലബ്ബിലെ ടി.എൻ.ജി. ഹാളിൽ വച്ച് നടക്കുന്ന പരിപാടി സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു ചടങ്ങിന്റെ ഉദ്ഘാടനം ചെയ്യും. കെ. ആൻസലൻ എം.എൽ.എയുടെ അധ്യക്ഷത വഹിക്കും. കെ.എസ്.ആർ.ടി.സി. സിഎംഡി ബിജു പ്രഭാകർ ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തും. നിംസ് എം.ഡി. ഡോ.എം.എസ്. ഫൈസൽഖാൻ , കെ.എസ്.ആർ.ടി.സി. എക്സി. ഡയറക്ടർമാരായ ജി.പി.പ്രദീപ് കുമാർ, ജി. അനിൽകുമാർ , ചീഫ് ട്രാഫിക് ഓഫീസർ ജേക്കബ്ബ് സാംലോപ്പസ്, ക്ലസ്റ്റർ ഓഫീസർ ആർ.ഉദയകുമാർ , എ.ടി. ഒ. സാം കെ.ബി, നെയ്യാറ്റിൻകര ബജറ്റ് ടൂറിസം സെൽ കോ - ഓർഡിനേറ്റർ എൻ.കെ. രഞ്ജിത്ത് എന്നിവർ പങ്കെടുക്കും. ആനവണ്ടി യാത്രകളെ ആസ്പദമാക്കി സഹകരണ വകുപ്പ് ജീവനക്കാരി സവിത രചിച്ച പുസ്തക പ്രകാശനം, ഉല്ലാസ വണ്ടി തീം സോംഗ് റിലീസ് എന്നിവ ഉല്ലാസഭേരി പരിപാടിയിൽ ക്രമീകരിച്ചിട്ടുണ്ട്. തുടർച്ചയായി എട്ടിലധികം യാത്രകളിൽ പങ്കെടുത്തവർക്ക് സി.എം.ഡി. ബജറ്റ് ടൂറിസം സെല്ലിന്റെ ഉപഹാരം സമ്മാനിക്കും. യാത്രകളിലെ അനുഭവങ്ങൾ പങ്കു വയ്ക്കാനും , നിർദ്ദേശങ്ങൾ അവതരിപ്പിക്കാനുമായി യാത്രികരെ പങ്കെടുപ്പിച്ച് "ഞങ്ങൾക്കും പറയാനുണ്ട് " എന്ന സെഷനും ഉണ്ടായിരിക്കുന്നതാണ്
. "പച്ചപ്പിനെത്തേടി ആനവണ്ടി യാത്ര " എന്ന ശീർഷകത്തിൽ 2022 ജനുവരി 9 ന് മൺറോതുരുത്തിലേക്കുള്ള യാത്രയാണ് നെയ്യാറ്റിൻകരയിൽ നിന്ന് ആദ്യമായി തുടങ്ങിയത്. തുടർന്ന് ഒരു വർഷക്കാലത്തിനുള്ളിൽ കുമരകം, മൂന്നാർ, വയനാട്, വാഗമൺ , പൊന്മുടി, മലക്കപ്പാറ, ഗവി , മൂകാംബിക, കൊച്ചി, കന്യാകുമാരി തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും വിവിധ തീർത്ഥാടന കേന്ദ്രങ്ങളിലേക്കും ബജറ്റ് ടൂറിസം സെൽ നെയ്യാറ്റിൻകരയിൽ നിന്നും നിറയെ യാത്രക്കാരുമായി ഉല്ലാസ യാത്രകൾ തുടരുകയാണ്.
Rate this item
(0 votes)
Last modified on Monday, 13 February 2023 11:25
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.