June 11, 2026

Login to your account

Username *
Password *
Remember Me

റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു

ഫെബ്രുവരി ഒന്നുമുതൽ 28 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ മുതൽ 4 വരെയും 13 മുതൽ 17 വരെയും 27, 28 തീയതികളിലും രാവിലെ 8 മുതൽ ഒരു മണിവരെ പ്രവർത്തിക്കും. ഈ ജില്ലകളിൽ ഫെബ്രുവരി 6 മുതൽ 11 വരെയും 20 മുതൽ 25 വരെയും ഉച്ചയ്ക്ക് 2 മുതൽ വൈകീട്ട് 7 വരെയും പ്രവർത്തിക്കും.


കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഫെബ്രുവരി 6 മുതൽ 11 വരെയും ഫെബ്രുവരി 20 മുതൽ 25 വരെയും രാവിലെ 8 മുതൽ ഒരു മണിവരെ പ്രവർത്തിക്കും. നാളെ മുതൽ 4 വരെയും 13 മുതൽ 17 വരെയും ഫെബ്രുവരി 27, 28 തീയതികളിലും ഉച്ചയ്ക്ക് 2 മുതൽ വൈകീട്ട് 7 വരെയും പ്രവർത്തിക്കും.


ഫെബ്രുവരിയിൽ നീല കാർഡ് ഉടമകൾക്ക് ഒരു അംഗത്തിന് രണ്ടു കിലോ അരി വീതവും വെള്ള കാർഡ് ഉടമകൾക്ക് 10 കിലോ അരി വീതവും ലഭ്യമാക്കുന്നതാണെന്ന് ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 30 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...