കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഓൺലൈൻ പേയ്മെന്റ് സംവിധാനം, ഓൺലൈൻ മെമ്പർഷിപ്പ് രജിസ്ട്രേഷൻ എന്നിവയുടെ ഉദ്ഘാടനം തൊഴിൽ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. 28 ന് തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനാകും.
തൊഴിൽ വകുപ്പിന് കീഴിലുള്ള കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ നേരത്തെ തന്നെ സോഫ്റ്റ്‌വെയർ സംവിധാനം ഒരുക്കിയിരുന്നു. സംവിധാനം നടപ്പിലാകുന്നതോടെ അംഗങ്ങളുടെ അംശദായം ഓൺലൈനായി അടയ്ക്കാനാകും.