June 10, 2026

Login to your account

Username *
Password *
Remember Me
കേരളം

കേരളം (2159)

· സുസജ്ജമായി ജ്യോതിര്‍മയയും ഇന്ദീവരവും; വികസന മുന്നേറ്റം തുടര്‍ന്ന് ഇന്‍ഫോപാര്‍ക്ക് കൊച്ചി: ഐ.ടി മേഖലയിലെ വികസനക്കുതിപ്പിന് ആക്കം കൂട്ടാന്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങളുമായി കൊച്ചി ഇന്‍ഫോപാര്‍ക്കും തൃശൂര്‍ ഇന്‍ഫോപാര്‍ക്കും. കൊച്ചി ഇന്‍ഫോപാര്‍ക്ക് ഫെയ്സ് 2വിലെ ജ്യോതിര്‍മയ ബില്‍ഡിങ്ങിലെ ഒമ്പതാം നിലയും തൃശൂര്‍ ഇന്‍ഫോപാര്‍ക്കിലെ ഇന്ദീവരം ബില്‍ഡിങ്ങിലെ രണ്ടാം നിലയും പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായി.
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃത ശാക്തീകരണ പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സംസ്കൃത സർവ്വകലാശാലയുടെ 'അഷ്ടാദശി പദ്ധതി'യുടെ ധനസഹായത്തോടെ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 50 മാതൃകാ സ്കൂളുകളിൽ മൂന്ന് വർഷത്തേയ്ക്ക് നടപ്പിലാക്കുന്ന 'സംസ്കൃത മാതൃകാവിദ്യാലയ പദ്ധതി'യുടെ സംസ്ഥാനതല ഉദ്ഘാടനം ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു
തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി കറി പൗഡറുകളില്‍ മായമുണ്ടോ എന്നറിയാനുള്ള പരിശോധന വ്യാപകമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകളായിരിക്കും ജില്ലകളില്‍ പരിശോധന നടത്തുക.
കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ 1:45 ന് ആണ് സംഭവം.
മഞ്ചേശ്വരത്ത് വൻ സ്‌പിരിറ്റ് വേട്ട. പുലർച്ചെ സ്കോർപ്പിയോ കാറിൽ കടത്തുകയായിരുന്ന 1000 ലിറ്റർ സ്‌പിരിറ്റ് പിടികൂടി.
അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലിയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നതിനുള്ള തീയതി സാങ്കേതിക കാരണങ്ങളാൽ ഓഗസ്റ്റ് അഞ്ചാം തീയതിലേക്കു മാറ്റി.
കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കൂടിക്കാഴ്ച നിഷേധിച്ചതിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. അനുമതി നിഷേധിച്ചതിന് പിന്നിൽ കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി നേതാക്കളുമാണെന്ന് അദ്ദേഹം ആരോപിച്ചു.
പ്രാദേശിക റെസ്റ്റോറന്റന്റുകൾ 'തലപ്പാക്കട്ടി' എന്ന പേര് ഉപയോഗിക്കുന്നതിനെ വിലക്കി മദ്രാസ് ഹൈക്കോടതി. തിരുവനന്തപുരത്ത് ‘തലപ്പാക്കട്ടി ബിരിയാണി ഹോട്ടൽ’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലിനെതിരെ പ്രമുഖ ഹോട്ടൽ ഗ്രൂപ്പായ ഡിണ്ടിഗൽ തലപ്പാക്കട്ടി ബിരിയാണി ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ പരാതിയിലാണ് കോടതി ഉത്തരവ്.
കേന്ദ്ര മന്ത്രിമാരെ കാണാൻ തിരുവനന്തപുരത്തുനിന്നുള്ള മൂന്ന് മന്ത്രിമാർ ഡൽഹിയിൽ. നേമം കോച്ചിംഗ് ടെർമിനലുമായി ബന്ധപ്പെട്ട് മന്ത്രിമാരായ വി ശിവൻകുട്ടി,അഡ്വ. ജി ആർ. അനിൽ, അഡ്വ. ആന്റണി രാജു തുടങ്ങിയവർ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെ കാണും.
കോട്ടണ്‍ഹില്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളിലെ അഞ്ചാം ക്ലാസിലെ ചില വിദ്യാര്‍ത്ഥിനികള്‍ക്ക് ഉയര്‍ന്ന ക്ലാസിലെ ചില വിദ്യാര്‍ത്ഥിനികളില്‍ നിന്നും ഉപദ്രവം ഏറ്റു എന്നത് സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറും വിദ്യാഭ്യാസ ഉപഡയറക്ടറും സ്കൂള്‍ നേരിട്ട് സന്ദര്‍ശിച്ച് വിശദമായ അന്വേഷണം നടത്തുകയുണ്ടായി.
Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 30 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...