April 27, 2024

Login to your account

Username *
Password *
Remember Me
കേരളം

കേരളം (1933)

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഐഡന്റിറ്റി കാര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കര്‍ശന നിര്‍ദേശം നല്‍കി.
നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ യു.എന്‍.ഡി.പി.- ഐ.എച്ച്.ആര്‍.എം.എല്‍. പദ്ധതി പ്രവര്‍ത്തനം മുന്‍നിര്‍ത്തിയാണ് അവസരം ലഭിച്ചത്. അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും ദേശീയ ജൈവവൈവിധ്യ അതോറിറ്റിയും സംയുക്തമായി ചെന്നൈയില്‍ നാളെ (22.05.2022) സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനത്തില്‍ കേരളത്തിലെ രണ്ടു പഞ്ചായത്തുകളില്‍ നിന്ന് നാലുപേര്‍ പ്രതിനിധികളായി പങ്കെടുക്കും.
തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് എന്ന പദ്ധതി എല്ലാ മെഡിക്കല്‍ കോളേജുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കോഴിക്കോട്: കേരളത്തിലെ തെരഞ്ഞെടുത്ത സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ആര്‍ട്ട് ഗ്യാലറികള്‍ സജ്ജീകരിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കാരപറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരുക്കുന്ന ആര്‍ട്ട് ഗ്യാലറിയുടെ നിര്‍മാണോദ്ഘാടനം സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു.
കോട്ടയം: കേരള പേപ്പര്‍ പ്രോഡക്റ്റ്‌സ് ലിമിറ്റഡിനെ (കെ.പി.പി.എല്‍.) രാജ്യത്തെ പേപ്പര്‍ വ്യവസായരംഗത്തെ മുന്‍നിര കമ്പനിയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വെള്ളൂരില്‍ കെ.പി.പി. എല്ലിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാന സര്‍ക്കാരിനു കീഴില്‍ സാംസ്‌കാരിക വകുപ്പ് ഒരുക്കുന്ന ഒ.ടി.ടി (Over The Top) പ്ളാറ്റ്ഫോം നവംബര്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
കോട്ടയം: പൊതുമേഖലാ സ്ഥാപനമായ കേരളാ പേപ്പര്‍ പ്രൊഡക്ട്സ് ലിമിറ്റഡിന്റെ ന്യൂസ് പ്രിന്റ് ഉല്‍പാദനം മുഖ്യമന്ത്രി പിണറായി വിജയന്‍ മെയ് 19 ന് രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യും. നിയമ, കയര്‍, വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സഹകരണ, രജിസ്ട്രേഷന്‍ മന്ത്രി വി എന്‍ വാസവന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എംഎല്‍എ തുടങ്ങിയ വിശിഷ്ടാതിഥികള്‍ സംബന്ധിക്കും. യുണിറ്റിന്റെ പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായാണ് ന്യൂസ് പേപ്പര്‍ നിര്‍മാണം ആരംഭിക്കുന്നതെന്ന് കെപിപിഎല്ലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. സംസ്ഥാനത്തെ വ്യവസായ വികസനത്തിനായി കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലായിരുന്ന ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പറേഷനും (എച്ച്പിസി) കോട്ടയത്തെ വെള്ളൂരില്‍ വന്‍കിട പേപ്പര്‍ നിര്‍മാണശാല സ്ഥാപിക്കുന്നതിനായി 1974-ല്‍ ഒരു ദീര്‍ഘകാല ധാരണയില്‍ ഏര്‍പ്പെട്ടിരുന്നു. നിര്‍ദ്ദിഷ്ട നിലവാരത്തിലുള്ള മര അസംസ്‌കൃത വസ്തുക്കള്‍, ജലം, വൈദ്യുതി, യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ കേരള സര്‍ക്കാര്‍ ലഭ്യമാക്കാമെന്ന്് സമ്മതിച്ചിരുന്നു. ഇതിനു പുറമെ 1979-ല്‍ കേരള സര്‍ക്കാര്‍ 700 ഏക്കര്‍ ഭൂമി എറ്റെടുക്കുകയും ഹിന്ദുസ്ഥാന്‍ ന്യൂസ്പേപ്പര്‍ ലിമിറ്റഡ് എന്ന പേരിലുള്ള ഈ പേപ്പര്‍ നിര്‍മാണ ശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പാട്ടത്തിനു നല്‍കുകയും ചെയ്തു. കേരള സര്‍ക്കാരിന്റെ ഈ ഗുണകരമായ നീക്കങ്ങളില്‍ നിന്നാണ് എച്ച്എന്‍എലിന്റെ കഥ ആരംഭിക്കുന്നത്. 1982-ല്‍ പ്ലാന്റ് കമ്മീഷന്‍ ചെയ്യുകയും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ആദ്യ മൂന്നു ദശാബ്ദങ്ങളില്‍ മികച്ച റെക്കോര്‍ഡുകള്‍ കാഴ്ച വെച്ച ശേഷം വിവിധ കാരണങ്ങളാല്‍ തുടര്‍ന്നുള്ള ദശാബ്ദത്തില്‍ അതു മങ്ങി തുടങ്ങുകയും 2019 ജനുവരിയില്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്തു. ഈ ഘട്ടത്തില്‍ മുഖ്യ പങ്കാളിയും ഗുണഭോക്താവുമായ കേരള സര്‍ക്കാര്‍ അത് ഏറ്റെടുക്കാനും പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനുമുള്ള സന്നദ്ധത പ്രകടിപ്പിച്ചു. ഈ അഭ്യര്‍ത്ഥന പരിഗണിക്കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്ന് 2019 നവംബര്‍ 28-ന് എന്‍സിഎല്‍ടിയുടെ കൊച്ചി ബഞ്ചില്‍ കോര്‍പറേറ്റ് ഇന്‍സോള്‍വെന്‍സി ആന്റ് റെസലൂഷന്‍ പ്രക്രിയയ്ക്കു തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി സാധ്യതയുള്ള റസലൂഷന്‍ അപേക്ഷകരില്‍ നിന്ന് താല്‍പര്യ പത്രം ക്ഷണിച്ചു. കേരള സര്‍ക്കാരിനു വേണ്ടി കിന്‍ഫ്ര റസലൂഷന്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. എന്‍സിഎല്‍ടി കൊച്ചി ഈ പദ്ധതി അംഗീകരിക്കുകയും തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കമ്പനി ഏറ്റെടുക്കുകയും ചെയ്തു. രജിസ്റ്റാര്‍ ഓഫ് കമ്പനീസ് ഇതിന് അംഗീകാരം നല്‍കുകയും കേരള പേപ്പര്‍ പ്രൊഡക്ട്സ് ലിമറ്റഡ് എന്ന പേരില്‍ കമ്പനി രൂപവല്‍ക്കരിക്കുന്നതിനായി 2021 ഡിസംബര്‍ 20-ന് സര്‍ട്ടിഫിക്കറ്റ് ഓഫ് ഇന്‍കോര്‍പറേഷന്‍ ലഭ്യമാക്കുകയും ചെയ്തു. ഏറ്റെടുക്കലിനു ശേഷം പുനരുദ്ധാരണത്തിനും പ്രവര്‍ത്തനങ്ങളുടെ ആരംഭത്തിനുമായി അടിയന്തര നടപടികള്‍ സ്വീകരിക്കുകയും നാലു ഘട്ടങ്ങളിലായുള്ള വിശദമായ പദ്ധതി തയ്യാറാക്കുകയും ചെയ്തു.
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗം വിളിച്ചുചേർത്ത് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനിയുള്ള 4 മാസങ്ങള്‍ വളരെ ശ്രദ്ധിക്കണം.
തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയവും ,സുതാര്യവും ആകുന്നതിന്റെ ഭാഗമായി നികുതി വകുപ്പ് പുതിയ ലോഗോയും, ടാഗ്‌ലൈനും പുറത്തിറക്കി.