May 09, 2024

Login to your account

Username *
Password *
Remember Me
കേരളം

കേരളം (1955)

ആകെ 146 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്. തിരുവനന്തപുരം: സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികളുടെ തുടർപഠനത്തിനും സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.
കേരള തീരക്കടലില്‍ അശാസ്ത്രീയവും നിയമവിരുദ്ധവുമായ രീതിയില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ക്കും യാനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.
മംഗലാപുരം : ടാറ്റ ട്രസ്റ്റിന്റെ സാമ്പത്തിക സഹായത്തോടെ പണിപൂര്‍ത്തിയാക്കിയ സുലേഖ യെനെപോയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി ഡറലിക്കട്ടെയില്‍ ദക്ഷിണ കന്നഡ ജില്ലയുടെ ചുമതല കൂടിയുള്ള കര്‍ണ്ണാടക ഊര്‍ജ്ജ വകുപ്പ് മന്ത്രി വി.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.
ഒക്‌ടോബര്‍ പത്തിനകം ഫയലുകള്‍ തീര്‍പ്പാക്കണം തിരുവനന്തപുരം: ഓരോ ജില്ലയിലേയും വനിത ശിശുവികസന വകുപ്പ് ഓഫീസുകള്‍ ആ ജില്ലകളിലെ സ്ത്രീകളുടെ ആശ്രയ കേന്ദ്രമാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ഇടുക്കി സ്വദേശിയും മലപ്പുറം ചുങ്കത്തറ എം പി എം എച്ച് എസ് എസിലെ ഹയർ സെക്കണ്ടറി ജൂനിയർ അധ്യാപകനുമായ ടി സി കുര്യാക്കോസ് 2014 - ലാണ് ജോലിയിൽ പ്രവേശിച്ചത്. കമ്പ്യൂട്ടർ സയൻസ് അധ്യാപകനായാണ് നിയമനം ലഭിച്ചത്.
കോഴിക്കോട്: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ഗവണ്‍മെന്റ് സൈബര്‍പാര്‍ക്കില്‍ രക്തദാന ക്യാംപ് സംഘടിപ്പിച്ചു. മൈത്രാ ഹോസ്പിറ്റലും കാഫിറ്റുമായി ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ സൈബര്‍പാര്‍ക്കിലെ ജീവനക്കാരും കാഫിറ്റില്‍ അംഗങ്ങളായ കമ്പനികളുടെ ഡയറക്ടര്‍മാരും ജീവനക്കാരുമടക്കം 75ലധികം പേര്‍ രക്തദാനം നടത്തി. ധാത്രി ബ്ലഡ് സ്റ്റീം സെല്‍ ഡോണേഴ്‌സ് രജിസ്ട്രിയുമായി സഹകരിച്ച് രക്തമൂലകോശം ദാനം ചെയ്യുന്നതിനുള്ള രജിസ്‌ട്രേഷനും ഇതോടൊപ്പം സംഘടിപ്പിച്ചു. കാഫിറ്റും സൈബര്‍പാര്‍ക്കുമായി സഹകരിച്ച് നടത്തുന്ന രണ്ടാമത്തെ രക്തദാന ക്യാംപാണ് ഇന്ന് സംഘടിപ്പിച്ചത്.
മുഖ്യമന്ത്രിയെ വിമാനത്തിൽ വച്ച് അപായപ്പെടുത്താൻ ശ്രമിച്ചത് അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുൻ നിരയിലുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെയടുത്തേക്ക് ആക്രമിക്കുന്നതിനായി നടന്നടുക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. വിമാനത്തിനുള്ളിൽ പാലിക്കേണ്ട നിയമങ്ങളെല്ലാം ലംഘിച്ചാണ് ഇവർ മുഖ്യമന്ത്രിയ്ക്ക് നേരെ പാഞ്ഞടുക്കുന്നത്. വിമാനത്തിനുള്ളിലെ ആക്രമണം ഗൂഢാലോചനയുടെ ഭാഗമാണ്. ഈ ഗൂഢാലോചനയിൽ ആരൊക്കെ പങ്കെടുത്തെന്ന് അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു.
ബാലവേല സംബന്ധിച്ച് വിവരം നല്‍കുന്ന വ്യക്തിയ്ക്ക് 2500രൂപ പാരിതോഷികം ജൂണ്‍ 12 അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും ബാലവേല പൂര്‍ണമായും ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: സാമ്പത്തിക വിഷയങ്ങളിലും മൂലധന വിപണിയിലുമുള്ള അവസരങ്ങളെക്കുറിച്ചു വിദ്യാർത്ഥികൾ ഉൾപ്പെടെ ഓരോ പൗരനും മനസ്സിലാക്കേണ്ടത് സമൂഹത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണെന്ന് ജില്ലാ കളക്ടർ ഡോ.നവജ്യോ ത് ഖോസ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് രാജ്യമൊട്ടാകെ സംഘടിക്കുന്ന ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി ധനമന്ത്രാലയത്തിനു കീഴിലുള്ള നിക്ഷേപ, പൊതു ആസ്തി ഭരണ വകുപ്പ് (ദീപം) സംഘടിപ്പിച്ച ‘മൂലധന വിപണയിലൂടെ സമ്പത്ത് സൃഷ്ടിക്കാം’ എന്ന വിഷയത്തിൽ അധ്യക്ഷത വഹിച്ചു വള്ളക്കടവ് അറഫാ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. സാമ്പത്തിക സാക്ഷരതയിൽ വിദ്യാർത്ഥികൾ അറിവ് നേടുന്നത് അവരുടെ ഭാവി ജീവിതത്തിനും അത് വഴി സമൂഹത്തിനും വലിയ നേട്ടങ്ങൾ ഉണ്ടാക്കുമെന്നും കളക്ടർ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്തിനും, കൊച്ചിക്കുമൊപ്പം രാജ്യത്തുടനീളം 75 നഗരങ്ങളിലായി ഇതേ വിഷയത്തിൽ നടന്ന ഏകദിന സമ്മേളനം ധനമന്ത്രി നിര്‍മല സീതാരാമന്‍ ഓൺലൈനായി ഉല്‍ഘാടനം ചെയ്തു. 'വിപണിയില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ പങ്കാളിത്തം കുറച്ചു കൊണ്ടുവരിക എന്ന നയം സ്വീകരിച്ചതോടെ 1991നു ശേഷം പൊതു ആസ്തി ഭരണത്തിന്റെ സ്വഭാവം പുതിയൊരു ദിശയിലേക്ക് മാറി. സ്വകാര്യ മേഖലയില്‍ ഇതു സൃഷ്ടിച്ച അവസരങ്ങളിലൂടെ വന്‍തോതില്‍ നിക്ഷേപം ആകര്‍ഷിക്കുവാനും പുതിയ കമ്പനികളെ പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞു. ഈ മാറ്റവും തന്ത്രപ്രധാനമായ ഓഹരി വില്‍പ്പനയും പൊതു മേഖലാ സ്ഥാപനങ്ങളുടെ കാര്യക്ഷമതയും വരുമാനവും മത്സരക്ഷമതയും വര്‍ധിപ്പിക്കാനും സഹായിച്ചതായി ധനമന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദശകങ്ങളില്‍ ഓഹരി വിറ്റഴിച്ച പൊതു മേഖലാ സ്ഥാപനങ്ങള്‍ മികച്ച മുന്നേറ്റമുണ്ടാക്കിയതായും ഇത് ഓഹരി വിപണിക്ക് ഊര്‍ജ്ജം പകരുന്നതായും അവര്‍ പറഞ്ഞു. അസാപ് സിഎംഡി ഡോ. ഉഷ ടൈറ്റസ്, ജില്ലാ വികസന കമ്മീഷണറും, തിരുവനന്തപുരം സ്മാർട്ട് സിറ്റി സി ഇ ഒയുമായ ഡോ. വിനയ് ഗോയൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി ഹെഡ് ഡോ. ഷൈജുമോൻ സി.എസ്, ടെക്‌നോപാർക്ക് മുൻ സിഇഒ ജി. വിജയരാഘവൻ,, ആദിത്യ ബിർള സൺലൈഫ് മ്യൂച്വൽ ഫണ്ട് കേരള റീജണൽ ഹെഡ് സന്ദീപ്. എസ്, സെൻട്രൽ ഡെപ്പോസിറ്ററി സർവീസസ് ഇന്ത്യ ലിമിറ്റഡ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഷിബുനാഥ് ടി, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ചീഫ് മാനേജർ ആനന്ദ് ഷെയോൺ എന്നിവര്‍ പ്രസംഗിച്ചു.