November 05, 2025

Login to your account

Username *
Password *
Remember Me
കേരളം

കേരളം (2126)

കൂത്തുപറമ്പ് മൂന്നാംപീടികയിൽ വൻതീപിടിത്തം. കണ്ടേരി റോഡിൽ ഇരുനില കെട്ടിടത്തിൽ ഞായറാഴ്‌ച പ്രവർത്തനമാരംഭിച്ച കെ ബി ട്രേഡ് ലിങ്കാണ് പൂർണമായും കത്തിനശിച്ചത്. കണ്ടേരി സ്വദേശിയായ എം ബാലന്റേതാണ് സ്ഥാപനം.
സിൽവർ ലൈൻ പദ്ധതിക്ക് ഏതു ഘട്ടത്തിലായാലും കേന്ദ്രസർക്കാരിന് അനുമതി നൽകേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സംസ്ഥാനം പദ്ധതി ഉപേക്ഷിച്ചിട്ടില്ല. നാടിന്റെ ഭാവി വികസനത്തിന് ഏറ്റവും സഹായകമായ പദ്ധതിയാണ്. കേന്ദ്രംഅനുമതി നൽകുമെന്ന സൂചനകളാണ്‌ ഉണ്ടായിരുന്നത്‌.
ഓണ്‍ലൈന്‍ ഗെയിം നിയന്ത്രിക്കാന്‍ ശക്തമായ നിയമഭേദഗതി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി. കലാ രംഗത്തുള്ളവർ ഇത്തരം കമ്പനികളുടെ പരസ്യത്തിൽ അഭിനയിക്കുന്നത് നിർഭാഗ്യകരമാണെന്നും പിണറായി വിജയൻ.
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്.
ശക്തമായ ഔദ്യോഗിക നടപടികളിലൂടെ നാടിന്റെ പുരോഗതിയിൽ തങ്ങളുടെ പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സിവിൽ സർവീസ് പരീക്ഷാ വിജയികളെ ആഹ്വാനം ചെയ്തു.
മുഴുവൻസമയ പരിചരണം വേണ്ട ശാരീരിക-മാനസികസ്ഥിതിയുള്ളവരെയും കിടപ്പുരോഗികളെയും പരിചരിക്കുന്നവർക്ക് പ്രതിമാസ ധനസഹായം നൽകുന്ന ആശ്വാസകിരണം പദ്ധതിയിൽ ബജറ്റിൽ പ്രഖ്യാപിച്ച 42.5 കോടി രൂപക്ക് ഭരണാനുമതിയായതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
ഭക്ഷ്യസുരക്ഷയിലൂടെ വിശപ്പു രഹിത കേരളം യാഥാര്‍ത്ഥ്യമാക്കുമെന്നും വികസനവും ക്ഷേമവും സംയോജിപ്പിച്ച് നവ കേരളം പടുത്തുയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റേഷന്‍ കാര്‍ഡുടമകള്‍ക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അയ്യങ്കാളില്‍ ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തടിച്ചുകൂടിയ ജനസമുദ്രത്തെ സാക്ഷിയാക്കി സംസ്ഥാനത്തെ ഏറ്റവും വലിയ കാൽനട മേൽപ്പാലം കിഴക്കേകോട്ടയിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് തുറന്നുകൊടുത്തു.
ബോണസ് സംബന്ധിച്ച ചർച്ചകൾക്കായി തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി സംസ്ഥാനത്തെ ട്രേഡ് യൂണിയനുകളുടെ യോഗം വിളിച്ചു ചേർത്തു. ബോണസ് തർക്കങ്ങളിൽ അടിയന്തര തീരുമാനമെടുക്കാൻ മന്ത്രി ലേബർ കമ്മീഷണർ നവജോത് ഖോസയ്ക്ക് നിർദ്ദേശം നൽകി.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 സംവത്സരങ്ങള്‍ അനുസ്‌മരിച്ച് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിച്ചു.