March 11, 2026

Login to your account

Username *
Password *
Remember Me

ചീഫ് മിനിസ്റ്റേഴ്‌സ് ഇന്നൊവേഷൻ പുരസ്‌കാര വിതരണം ഇന്ന്

തിരുവനന്തപുരം: പൊതുജന സേവന രംഗത്തെ നൂതന ആശയാവിഷ്‌കാരത്തിനുള്ള മുഖ്യമന്ത്രിയുടെ ഇന്നൊവേഷൻ പുരസ്‌കാരങ്ങൾ ഇന്ന് (ആഗസ്റ്റ് 24) വിതരണം ചെയ്യും. ഉച്ചയ്ക്ക് 12ന് ഐ.എം.ജിയിലാണു ചടങ്ങ്. 2018, 2019, 2020 വർഷങ്ങളിലെ പുരസ്‌കാരങ്ങളാണു വിതരണം ചെയ്യുന്നത്.

പബ്ലിക് സർവീസ് ഡെലിവറി, പേഴ്‌സൺ മാനേജ്‌മെന്റ്, പ്രൊസീജ്യറൽ ഇന്റെർവെൻഷൻസ്, ഡെവലപ്‌മെന്റർ ഇന്റർവെൻഷൻ എന്നീ വിഭാഗങ്ങളിലെ നൂതന ആശയാവിഷ്‌കാരത്തിനാണു പുരസ്‌കാരങ്ങൾ. അഞ്ചു ലക്ഷം രൂപയാണ് ഓരോ ഇനത്തിലും പുരസ്‌കാരത്തുകയായി ലഭിക്കുക.

2018ൽ പബ്ലിക് ഡെലിവറി വിഭാഗത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയും പ്രൊസീജ്യറൽ ഇന്റർവെൻഷൻ വിഭാഗത്തിൽ കേരള പൊലീസ് സൈബർ ഡോമും പുരസ്‌കാരത്തിന് അർഹരായി. 2019ലെ പബ്ലിക് ഡെലിവറിയിലെ മികവിനുള്ള പുരസ്‌കാരം റവന്യൂ ഇ-പേമെന്റ് സിസ്റ്റത്തിനാണ്്. പ്രൊസീജ്യറൽ ഇന്റർവെൻഷൻ വിഭാഗത്തിൽ കൈറ്റ് ഐടി ക്ലബ്, ലിറ്റിൽ കൈറ്റ്‌സ്, ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസ് എന്നിവയും ഡെവലപ്‌മെന്റൽ ഇന്റർവെൻഷൻ വിഭാഗത്തിൽ നമ്മുടെ കോഴിക്കോട് – കോഴിക്കോട് ജില്ലാ ഭരണകൂടവും പുരസ്്കാരത്തിന് അർഹരായി. ഇന്നൊവേറ്റിവ് ആൻഡ് പാർട്ടിസിപ്പേറ്ററി പബ്ലിക് സർവീസ് ഡെലിവറി വിഭാഗത്തിൽ എറണാകുളം മനീട് കുടുംബാരോഗ്യ കേന്ദ്രത്തിനു പ്രത്യേക പുരസ്‌കാരമുണ്ട്. ഇവർക്ക് 2.5 ലക്ഷം രൂപ സമ്മാനമായി ലഭിക്കും.

2020ലെ പബ്ലിക് ഡെലിവറി സർവീസ് പുരസ്‌കാരം കെ.എസ്.ഐ.ഡി.സിയുടെ കെസ്വിഫ്റ്റിനാണ്. പേഴ്‌സണൽ മാനേജ്‌മെന്റിൽ കിലയുടെ മൂഡിൽ ഓൺലൈൻ ലേണിങ് സംവിധാനം പുരസ്‌കാരം നേടി. ഡിജിറ്റൽ സയൻസ് യൂണിവേഴ്‌സിറ്റിക്ക് പ്രത്യേക പുരസ്‌കാരവുമുണ്ട്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Popular News

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് നിയന്ത്രണം: ലംഘിച്ചാ…

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന്  നിയന്ത്രണം: ലംഘിച്ചാൽ  കർശന നടപടിയെന്ന് ജില്ലാ കളക്ടർ

Mar 08, 2026 28 കേരളം Pothujanam

ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം പാലിക്കണമെന്ന് ജില്ലാ കളക്ടർ അനു കുമാരി.