November 05, 2025

Login to your account

Username *
Password *
Remember Me
കേരളം

കേരളം (2126)

കേരള പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നഗരത്തിൽ ആകർഷകമായ വിളംബര ജാഥ സംഘടിപ്പിച്ചു. പാളയം സ്വദേശാഭിമാനി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷം ആരംഭിച്ച വിളംബര ജാഥ കേസരി സ്മാരകത്തിന് സമീപമുള്ള കേസരി പ്രതിമക്ക് മുന്നിൽ സമാപിച്ചു.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതാകണം തൊഴിൽ നിയമങ്ങളെന്നു പത്ര പ്രവർത്തക യൂണിയൻ സംഘടിപ്പിച്ച സെമിനാർ ആവശ്യപ്പെട്ടു. ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ്‌ ആർ ചന്ദ്രശേഖരൻ സെമിനാർ ഉദ്ഘാടനം ചെയ്തു. തൊഴില്‍ നിയമഭേദഗതികള്‍ സമൂഹത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
\ഓണം ആഘോഷമാക്കാൻ കേരളം ഒരുങ്ങിക്കഴിഞ്ഞു. രണ്ടു മാസത്തെ വിവിധ ക്ഷേമ പെൻഷനുകൾ 3200 രൂപവീതം അടുത്ത ആഴ്‌ച വിതരണം തുടങ്ങും. 2100 കോടി രൂപ 57 ലക്ഷം പേർക്കായി ലഭിക്കും. 92 ലക്ഷം റേഷൻ കാർഡ്‌ ഉടമകൾക്ക്‌ ഓണക്കിറ്റ്‌ 22ന്‌ വിതരണം തുടങ്ങും.
ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് സംസ്ഥാനത്തെ എത്തിക്കുന്നതിനായി എല്ലാ ശ്രേണിയിലുള്ളവരും കൃഷിയിലേക്ക് കടന്നുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചടങ്ങില്‍ സിനിമാതാരം ജയറാമിനെ മുഖ്യമന്ത്രി ആദരിച്ചു. കൃഷി മന്ത്രി പി പ്രസാദ് അധ്യക്ഷനായ ചടങ്ങില്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി. ആര്‍. അനില്‍, ആന്റണി രാജു തുടങ്ങിയവര്‍ സംബന്ധിച്ചു.
ഭൂപരിഷ്‌കരണത്തോടൊപ്പം കേരളത്തിന്റെ സാമ്പത്തിക ശാക്തീകരണത്തിന് സഹായിച്ചത് പ്രവാസി സമൂഹമാണെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. 1
രാജ്യത്തിനാകെ മാതൃകയാണ് കേരള സവാരി പദ്ധതിയെന്നും പദ്ധതിക്ക് എല്ലാ വിധ ആശംസകളും നേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് സര്‍ക്കാര്‍ മേഖലയിലുള്ള ആദ്യ ഓണ്‍ലൈന്‍ ടാക്സി സര്‍വീസായ കേരള സവാരി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരള വികസനത്തിൽ വിനോദസഞ്ചാര മേഖലയ്‌ക്ക്‌ അനന്ത സാധ്യതയാണുള്ളതെന്ന്‌ ടൂറിസം മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. കെയുഡബ്ല്യുജെ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി ‘കേരള വികസനവും ടൂറിസം സാധ്യതകളും’ എന്നവിഷയത്തിൽ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാശില്ലാത്തതിന്റെ പേരില്‍ ചികിത്സിയ്ക്കാന്‍ കഴിയാത്ത ഒരാളും ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനായുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്കുള്‍പ്പെടെ വലിയ ചെലവാണ്. അവയവ മാറ്റിവയ്ക്കയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായുള്ള ബ്രഹത്തായ സ്ഥാപനമാണ് ലക്ഷ്യമിടുന്നത്. ഇത് രാജ്യത്തെ ആദ്യ സംരഭമാകും.
സഹകരണ വകുപ്പുമായി ചേർന്ന് ‘മെയിഡ്-ഇൻ കേരള’ ഉൾപ്പന്നങ്ങളുടെ സൂപ്പർമാർക്കറ്റ് ശൃംഖല തുടങ്ങുന്നതിന് ആലോചനയുണ്ടെന്നും ഇക്കാര്യം ചർച്ചചെയ്തു വരികയാണെന്നും വ്യവസായ മന്ത്രി പി.രാജീവ്. സംരംഭങ്ങളിൽ നിന്നുള്ള ഉൾപ്പന്നങ്ങൾ മെയഡ് -ഇൻ-കേരള എന്ന ബ്രാൻഡിങ് നൽകുന്നതിനും വിപണിയിലെത്തിക്കുന്നതിനും പ്രധാന പരിഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് സർക്കാർ മേഖലയിലുള്ള ആദ്യ ഓൺലൈൻ ടാക്‌സി സർവീസ് കേരള സവാരി ഇന്ന് ഉച്ചക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ കേരള സവാരിയിലെ വാഹനങ്ങൾ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ രാജ്യത്തെ ആദ്യ സർക്കാർ ഓൺലൈൻ ടാക്‌സി സർവീസ് പ്രവർത്തനമാരംഭിക്കും.