November 25, 2024

Login to your account

Username *
Password *
Remember Me
കേരളം

കേരളം (1995)

കൊച്ചി: വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സുരക്ഷാ സംവിധാനങ്ങള്‍ നല്‍കുന്ന ഇന്ത്യയിലെ മുന്‍നിര ബ്രാന്‍ഡ് ആയ ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്‍സ് ഓരോ സ്ഥാപനങ്ങള്‍ക്കും അനുയോജ്യമായ വ്യക്തിഗത അഗ്നി സുരക്ഷാ പരിശോധനകള്‍ നടത്തുന്നതിനായി ഫയര്‍ ആന്‍റ് സെക്യൂരിറ്റി അസോസ്സിയേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിക്കും.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന ഫ്‌ളൈ ഓവര്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ഫ്‌ളൈ ഓവറിന്റെ ഫിനിഷിംഗ് ജോലികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
തിരുവനന്തപുരം:ഹീമോഫീലിയ രോഗബാധിതരായ കുട്ടികൾക്ക് പ്രൊഫൈലാക്സിസ് ചികിത്സ ഇനി താലൂക്ക് ആശുപത്രികളിലും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
തിരുവനന്തപുരം: മീനിലെ മായം കണ്ടെത്താന്‍ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണറര്‍ക്ക് നിര്‍ദേശം നല്‍കി.
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പ് 'മൃത്യഞ്ജയം' എന്നപേരില്‍ കാമ്പയിന്‍ ആരംഭിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കാമ്പയിന്റെ ഉദ്ഘാടനവും പോസ്റ്റര്‍ പ്രകാശനവും നിര്‍വഹിച്ചു.
കോവിഡ് കാലത്തിനു ശേഷമുള്ള അധ്യാപക സമൂഹം പരിവർത്തിത അധ്യാപക സമൂഹമായി മാറണമെന്നും ഇതിനുള്ള സാഹചര്യമൊരുക്കാനുള്ള കഠിന പ്രയത്നത്തിലാണ് സർക്കാരെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഈ ലക്ഷ്യം മുൻനിർത്തി വേനലവധിക്കാലത്ത് അധ്യാപകർക്ക് ആഴത്തിലുള്ള പരിശീലനം നൽകാനാണ് സർക്കാറിന്റെ ശ്രമം. കരുമം ഗവൺമെന്റ് യു.പി.എസിൽ പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി ഒരോ കുട്ടിയും അതത് പ്രായത്തിൽ വേണ്ട അറിവും കഴിവും നേടേണ്ടതുണ്ട്. തുല്യതയും ഗുണതയും ആണ് നമ്മുടെ ലക്ഷ്യം. കുട്ടിയുടെ കഴിവിനെ പരമാവധി വളർത്താനുള്ള പ്രവർത്തനങ്ങൾ ഉറപ്പുവരുത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം. കോവിഡ് കാലത്ത് പഠനവുമായി ബന്ധപ്പെട്ട് മുമ്പെങ്ങുമില്ലാത്തവിധം സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തേണ്ടി വന്നു. ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങൾക്ക് ഒന്നും അവകാശപ്പെടാനാവാത്ത വിധം പരിശീലനം കിട്ടിയ അധ്യാപകരാണ് നമ്മുടെ ശക്തി. എന്നാൽ ഈ ശക്തിയെ കാലത്തിനനുസരിച്ച് പരിപോഷിപ്പിക്കേണ്ടതുണ്ട്. സ്കൂളുകൾ മൊത്തം പരിവർത്തിത അന്തരീക്ഷത്തിൽ പ്രവർത്തിക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഇതിന് രക്ഷിതാക്കളുമായി സംവദിക്കാനും സർക്കാർ ആഗ്രഹിക്കുന്നു. സംസ്ഥാന ചട്ടക്കൂടിനുള്ളിൽ നിന്ന് ഓരോ സ്കൂളും സവിശേഷമായ അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കേണ്ടതുണ്ട്. ഇതാകും സ്കൂളിന്റെ വരുന്ന അധ്യയന വർഷത്തിനുള്ള പ്രവർത്തന മാർഗരേഖ. ഇതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
തൊഴിൽ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോർഡുകൾ മൂന്നുമാസത്തിലൊരിക്കൽ അദാലത്തുകൾ സംഘടിപ്പിച്ച് ഫയലുകൾ തീർപ്പാക്കണമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും മന്ത്രി വി ശിവൻകുട്ടി.
സപ്ലൈകോയുടെ സഹകരണത്തോടെ അർഹരായ 50 ഡ്രൈവർമാർക്ക് വിഷുകിറ്റ് വിതരണം ചെയ്തു കൊച്ചി: ഓട്ടോ തൊഴിലാളികൾക്ക് വിഷു കിറ്റ് വിതരണം നടത്തി ഓൺലൈൻ ഓട്ടോ അഗ്രിഗേറ്റഡ് പ്ലാറ്റ്ഫോമായ ടുക്‌സി.
തിരുവനന്തപുരം: ഏപ്രില്‍ 12, 2022: മുഖ്യമന്ത്രിയുടെ എക്സലന്‍സ് അവാര്‍ഡ് - വജ്ര 2022ന്റെ നിറവില്‍ ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓവര്‍ബ്രൂക്ക് ടെക്നോളജി സര്‍വിസസ് പ്രൈവറ്റ് ലിമിറ്റഡ്.
ചികിത്സയേക്കാള്‍ പ്രധാനമാണ് രോഗപ്രതിരോധം 6 പുതിയ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടികള്‍ ഉദ്ഘാടനം നിര്‍വഹിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മായം കലര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത് പ്രധാന കാര്യമാണ്.