May 03, 2024

Login to your account

Username *
Password *
Remember Me
Author

Author

ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തയായ മാലി സ്വദേശി ഫൗസിയ ഹസന്‍ അന്തരിച്ചു. ചലച്ചിത്രനടിയും മാലദ്വീപ് നാഷണല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ ഓഫിസറായിരുന്നു.
ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല നടത്താനുദ്ദേശിക്കുന്ന 12 യു.ജി. കോഴ്‌സുകളും 5 പി.ജി. കോഴ്‌സുകളും ഒഴികെയുള്ള മറ്റ് കോഴ്‌സുകൾ യു.ജി.സി. അനുമതിയോടെ ഈ അക്കാദമിക വർഷം തുടർന്ന് നടത്താൻ കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്, കണ്ണൂർ തുടങ്ങിയ സർവ്വകലാശാലകൾക്ക് അനുമതി നൽകി ഉത്തരവായിട്ടുണ്ടെന്ന് മന്ത്രി ഡോ. ആർ.ബിന്ദു നിയമസഭയിൽ പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച് റോഡപകടങ്ങൾ വരുത്തുന്നത് തടയാൻ നടപടിയുമായി കേരള പോലീസ്. ഡ്രൈവർമാർ ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ ആൽക്കോ സ്‌കാൻ ബസ് സംവിധാനമുപയോഗിച്ച് ശാസ്ത്രീയമായി പരിശോധിച്ച് ഇനി നിയമ നടപടികൾ സ്വീകരിക്കും.
കായംകുളത്ത് നിന്ന് പുറപ്പെടേണ്ട ആലപ്പുഴ വഴിയുള്ള എറണാകുളം പാസഞ്ചർ റദ്ദാക്കി. ഏറനാട് എക്സ്പ്രസ്, റപ്തിസാഗർ, ബിലാസ്പുർ സൂപ്പർഫാസ്റ്റ് ട്രെയിനുകളും വൈകും.
ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് ഹോങ്കോംഗിനെ നേരിടും. രാജ്യാന്തര ടി20 മത്സരത്തിൽ ആദ്യമായാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്. പാകിസ്താനെതിരെ വിജയം നേടിയ ടീമിൽ ഇന്ത്യ മാറ്റം വരുത്തിയേക്കും. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തൽ രാത്രി 7.30 നാണ് മത്സരം.
ഡ്യൂറൻഡ് കപ്പിൽ ക്വാർട്ടർ ലക്ഷ്യമാക്കി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ഇന്ന് ഗ്രൂപ്പ് ഡിയിൽ നടക്കുന്ന മത്സരത്തിൽ ആർമി ഗ്രീനിനെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുക. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം. ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിൽ കടക്കും.
ലഹരി വിരുദ്ധ പോരാട്ടത്തിൽ പ്രതിപക്ഷം സർക്കാരിന് പൂർണ പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. കുട്ടികളെ ചതിക്കുഴിയിൽ വീഴ്ത്തുന്ന വിപത്താണ് സിന്തറ്റിക് ലഹരി വസ്തുക്കളുടെ ഉപയോഗം.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലമ്പുഴ ഡാമിന്റെ നാല്‌ ഷട്ടറുകൾ തുറന്നു. മലമ്പുഴ ഡാമിന്റെ താഴ് ഭാഗത്തുള്ള മുക്കൈപുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവരും മീന്‍പിടുത്തക്കാരും പുഴയില്‍ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
സോവിയറ്റ് യൂണിയൻ മുന്‍ പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് (91) അന്തരിച്ചു. റഷ്യയിലെ സെന്‍ട്രല്‍ ക്ലിനിക്കല്‍ ആശുപത്രിയെ ഉദ്ധരിച്ച് ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. 1999 - ല്‍ അന്തരിച്ച ഭാര്യ റൈസയുടെ അടുത്തായി മോസ്‌കോയിലെ നോവോഡെവിച്ചി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കും.
മെഡിക്കൽ കോളേജ് എംപ്ലോയിസ് ക്രെഡിറ്റ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓണച്ചന്തയുടെ വിതരണോദ്ഘാടനം എഫ് എസ് ഇ ടി ഒ ജനറൽ സെക്രട്ടറി എം എ അജിത് കുമാർ നിർവഹിച്ചു.