ന്യൂഡൽഹി: ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് അന്വേഷിച്ച ഐപിഎസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. ഐപിഎസ് ഉദ്യോഗസ്ഥൻ സതീഷ് ചന്ദ്ര വർമയെ ആണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സെപ്‌തംബർ 30ന് വിരമിക്കാനിരിക്കെയാണ് കേന്ദ്ര നടപടി. വകുപ്പുതലത്തിലുള്ള കൃത്യവിലോപം ചൂണ്ടിക്കാട്ടിയാണ് നടപടി. നിലവില്‍ കോയമ്പത്തൂരില്‍ സിആര്‍പിഎഫ് ഐജിയാണ്.
2004ലാണ് മുംബൈയിലെ വിദ്യാര്‍ത്ഥിനി ഇസ്രത് ജഹാന്‍, മലയാളിയായ ജാവേദ് ഷെയ്ഖ് എന്ന പ്രാണേഷ് കുമാര്‍ എന്നിവരടക്കം നാല് പേര്‍ ഗുജറാത്തില്‍ കൊല്ലപ്പെട്ടത്. നരേന്ദ്രമോഡിയെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടെത്തിയ തീവ്രവാദി സംഘത്തില്‍പ്പെട്ടവരാണെന്ന് ആരോപിച്ചാണ് വ്യാജ ഏറ്റുമുട്ടലില്‍ ഇവരെ കൊലപ്പെടുത്തിയത്.