May 03, 2024

Login to your account

Username *
Password *
Remember Me
Author

Author

തെരഞ്ഞെടുത്ത നാല് നഗരങ്ങളിൽ ദീപാവലിക്ക് ജിയോയുടെ 5 ജി സേവനം ലഭ്യമാകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലാണ് ഒക്ടോബർ അവസാനത്തോടെ 5 ജി എത്തുന്നത്.
കേരളാ ഐ.ടി പാര്‍ക്ക്‌സ് സംഘടിപ്പിക്കുന്ന മാസാന്ത വെബിനാറില്‍ ഇത്തവണ വളരുന്ന സാങ്കേതികവിദ്യയില്‍ എങ്ങനെ ഒരു കരിയര്‍ കെട്ടിപ്പടുക്കാം എന്ന വിഷയം ചര്‍ച്ച ചെയ്യും.
ഹിജാബ് വിലക്കിനെതിരെ സമർപ്പിക്കപ്പെട്ട ഹരജിയിൽ കർണാടക സർക്കാറിന് സുപ്രിംകോടതി നോട്ടീസ്് അയച്ചു. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഹിജാബ് വിലക്ക് ശരിവെച്ചുകൊണ്ടുള്ള കർണാടക ഹൈക്കോടതി വിധിക്കെതിരായ 21 ഹരജികളാണ് സുപ്രിംകോടതി പരിഗണിക്കുന്നത്.
അധിക ടേബിളുകള്‍ ഒരുക്കി തൊടുപുഴയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്നു തന്നെ നടത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.
നെഹ്റു ട്രോഫി വളളംകളി കാണുവാന്‍ കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്‍ വിവിധ ജില്ലകളില്‍ നിന്നുള്ള വള്ളംകളി പ്രേമികൾക്ക് അവസരമൊരുക്കുന്നു. നെഹ്‌റു ട്രോഫി വള്ളംകളിയുടെ ആവേശം അനുഭവിച്ചറിയാൻ കെഎസ്ആർടിസിയിൽ യാത്ര ചെയ്ത് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന കായല്‍ ജലോത്സവത്തിന് പങ്കെടുക്കാം.
ഘാനയിൽ മധ്യവയസ്കനെ സിംഹം കടിച്ചു കൊന്നു. അച്ചിമോട്ട ഫോറസ്റ്റ് റിസർവിനുള്ളിൽ സ്ഥിതി ചെയ്യുന്ന അക്ര മൃഗശാലയിലാണ് സംഭവം. കൂട്ടിൽ അതിക്രമിച്ചു കയറിയ ആളെ സിംഹം ആക്രമിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു
നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് ശേഷം സര്‍വകലാശാല ബില്‍ ഇന്ന് സഭയില്‍ വരും. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായ സബ്ജക്ട് കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് ഇന്ന് അവതരിപ്പിക്കുക.
തൊടുപുഴ മൂലമറ്റം കാഞ്ഞാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഇന്ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ചിറ്റടിച്ചാലില്‍ സോമന്റെ വീടാണ് ഒലിച്ചു പോയത്. സോമന്റെ അമ്മ തങ്കമ്മയുടെയും മകൾ ഷിമയുടേയും ഷിമയുടെ മകൻ നാലുവയസുള്ള ദേവാനന്ദുവിന്റെയും മൃതദേഹമാണ് കണ്ടെടുത്തത്.
സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തിൽ 9 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസ‍ർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്.
ഏഷ്യാകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെ തകർത്ത് ഇന്ത്യ. പാകിസ്താൻ ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ അഞ്ച് വിക്കറ്റിന് ജയിച്ചു.