May 01, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: കേരളത്തില്‍ 13,468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3404, എറണാകുളം 2394, കോഴിക്കോട് 1274, തൃശൂര്‍ 1067, കോട്ടയം 913, കണ്ണൂര്‍ 683, കൊല്ലം 678, മലപ്പുറം 589, ആലപ്പുഴ 586, പത്തനംതിട്ട 581, പാലക്കാട് 553, ഇടുക്കി 316, വയനാട് 244, കാസര്‍ഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആലപ്പുഴ 12, തൃശൂര്‍ 10, പത്തനംതിട്ട 8, എറണാകുളം 7, കൊല്ലം 6, മലപ്പുറം 6, കോഴിക്കോട് 5, പാലക്കാട് 2, കാസര്‍ഗോഡ് 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
കോഴിക്കോട്: കേരളത്തില്‍ ആദ്യമായി റിട്രോപെരിട്ടോണിയല്‍ സര്‍ക്കോമയ്ക്കുള്ള ഇന്‍ട്രാ ഓപ്പറേറ്റീവ് റേഡിയോതെറാപ്പി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂര്‍ത്തിയായി. കണ്ണൂര്‍ സ്വദേശിയായ 40 വയസ്സുകാരനാണ് ചികിത്സയിലൂടെ സുഖം പ്രാപിച്ചത്.
നീന്തൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
കേരളത്തിലെ ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരം ജീവനക്കാരായി പുനർവിന്യസിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. മുൻ എം പി പി. കരുണാകരന്റെ നേതൃത്വത്തിൽ ഏകാധ്യാപകരുടെ സംഘടനയായ എ എസ് ടി യു ഈ ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതേതുടർന്നാണ് സർക്കാരിന്റെ തീരുമാനം. യാത്രാസൗകര്യം തീരെ ഇല്ലാത്തതും വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്നതുമായ ഒറ്റപ്പെട്ട തീരപ്രദേശങ്ങളിലെയും വന മേഖലകളിലെയും കുട്ടികളെ രാജ്യ വികസനത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടി ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടി1997-ൽ ആവിഷ്കരിച്ച ആശയമാണ് ഏകാധ്യാപക വിദ്യാലയങ്ങൾ. കേരളത്തിൽ കാസർഗോഡ്, വയനാട്, മലപ്പുറം ജില്ലകളിലാണ് ഈ പദ്ധതി ആദ്യമായി നടപ്പാക്കിയത്. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടിയാണ് മൾട്ടി ഗ്രേഡ് ലേർണിങ് സെന്റഴ്സ് നിലനിൽക്കുന്നത്.
ഭക്ഷ്യ-പൊതുവിതരണ മേഖലയിലെ തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ സത്വരനടപടികളുമായി തൊഴിൽ വകുപ്പും ഭക്ഷ്യ-പൊതുവിതരണ വകുപ്പും. എൻ എഫ് എസ് എ ഗോഡൗണുകളുമായി ബന്ധപ്പെട്ട തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ 5 മേഖലാ തർക്കപരിഹാര സമിതികൾ രൂപീകരിക്കും.
പനിയും രോഗലക്ഷണങ്ങളുള്ളവരും മറച്ചുവച്ച് പൊതുയിടങ്ങളില്‍ ഇറങ്ങരുത്
തിരുവനന്തപുരം: കേരളത്തില്‍ 12,742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3498, എറണാകുളം 2214, കോഴിക്കോട് 1164, തൃശൂര്‍ 989, കോട്ടയം 941, പത്തനംതിട്ട 601, കൊല്ലം 559, കണ്ണൂര്‍ 540, പാലക്കാട് 495, ആലപ്പുഴ 463, മലപ്പുറം 449, ഇടുക്കി 367, കാസര്‍ഗോഡ് 262, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കൊച്ചി: അര്‍ബുദ ചികിത്സയ്ക്ക് ഊന്നല്‍ നല്കി ആരോഗ്യസേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന കാര്‍ക്കിനോസ് ഹെല്‍ത്ത്കെയറില്‍ ഇന്ത്യയിലെ പ്രമുഖ വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടുകളിലൊന്നായ എന്‍ഡിയ പാര്‍ട്ണേഴ്സ് നിക്ഷേപം നടത്തി. സാങ്കേതികവിദ്യ, ആരോഗ്യസേവനം, ലൈഫ് സയന്‍സസ് രംഗത്ത് ശ്രദ്ധയൂന്നിയിരിക്കുന്ന എന്‍ഡിയയുടെ നിക്ഷേപത്തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.