April 30, 2024

Login to your account

Username *
Password *
Remember Me

ഐ.എഫ്.എഫ്.കെ യിൽ തിരുവനന്തപുരം ഏരീസ് പ്ലെക്സ് തീയേറ്ററിന് ; തിയേറ്റർ അവാർഡ്

Aries Plex Theater, Thiruvananthapuram at IFFK; Theater Award Aries Plex Theater, Thiruvananthapuram at IFFK; Theater Award
തിരുവനന്തപുരം:തലസ്ഥാനത്ത് നടന്ന 26- മത് രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ കേരളയിൽ (IFFK) തിരുവനന്തപുരം ഏരീസ് പ്ലെക്സ് എസ്.എൽ സിനിമാസ് തിയേറ്ററിനുള്ള അവാർഡ് കരസ്ഥമാക്കി. നിലവാരമുള്ള മികച്ച സൗകര്യങ്ങളൊരുക്കി നൽകിയതിനാണ് തീയേറ്ററിന് ഈ അംഗീകാരം ലഭിച്ചത്. തീയറ്ററിൽ അഞ്ച് സ്ക്രീനുകളിൽ ആറ് ദിവസം 5 സിനിമകൾ വീതമാണ് (ആകെ 150 സിനിമകൾ ) പ്രദർശിപ്പിച്ചത്.മേളയിൽ പങ്കാളികളായവരുടെയും സംഘാടകരുടെയും വിധികർത്താക്കളുടെയും സിനിമാ രംഗത്തെ പ്രതിഭകളുടെയും വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് അഭിമാനകരമായ ഈ അവാർഡ് ലഭിച്ചത്.
തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന ഐ.എഫ്.എഫ്.കെ സമാപന സമ്മേളനത്തിൽ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാലിൽ നിന്ന് ഏരീസ് പ്ലെക്സ് ഡയറക്ടർ എം.ജോയ് അവാർഡ് ഏറ്റുവാങ്ങി. 10,000 രൂപയും, പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്കാരം. ഹോളിവുഡ് സംവിധായകൻ ഡോ. സോഹൻ റോയ് സി.ഇ.ഓ ആയ ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിൻ്റെ ഉടമസ്ഥതയിലാണ് ഏരീസ് പ്ലെക്സ് തീയറ്റർ.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.