May 23, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: ശബരിമല കയറ്റത്തില്‍ നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നെങ്കിലോ ശ്വാസംമുട്ടലോ നെഞ്ചുവേദനയോ അനുഭവപ്പെടുന്നെങ്കിലോ ഉടന്‍ തന്നെ വൈദ്യ സഹായം തേടണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
പാലക്കാട്: ബാങ്കിങ് ഉപഭോക്തൃ അവകാശങ്ങൾ, ബാങ്കുകളിലെ പരാതി പരിഹാര സംവിധാനം, സുരക്ഷിത ബാങ്കിംഗ് രീതികൾ എന്നിവ സംബന്ധിച്ച് റിസർവ് ബാങ്ക് രാജ്യവ്യാപകമായി നടത്തി വരുന്ന തീവ്ര ബോധവൽക്കരണ പദ്ധതിയുടെ ഭാഗമായി സൗത്ത് ഇന്ത്യൻ ബാങ്ക് പാലക്കാട്ട് ടൗൺഹാൾ സംഘടിപ്പിച്ചു.
സംഗീത വിരുന്നുമായി ജോബ് കുര്യൻ തിരുവനന്തപുരം: ആഗോള തലത്തിൽ അതിവേഗം വളർന്നുക്കൊണ്ടിരിക്കുന്ന എൻജിനീയറിങ് സേവന കമ്പനിയായ ക്വസ്റ്റ് ഗ്ലോബൽ 25-ാം വർഷത്തിലേക്ക്. ഇതോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് ക്വസ്റ്റ് ഗ്ലോബൽ ഫെസ്റ്റ് എന്ന പേരിൽ വിപുലമായി വാർഷിക ആഘോഷ പരിപാടികൾക്കും കമ്പനി തുടക്കം കുറിച്ചു.
ലോക ടൂറിസം മാപ്പില്‍ ഇടംപിടിച്ച മൂന്നാര്‍, മാലിന്യ സംസ്‌കരണ രംഗത്തും പുതിയ ചുവട് വയ്പ്പുമായി മുന്നേറുകയാണ്. പ്രകൃതിക്കും പരിസ്ഥിതിക്കും ബാധ്യതയാകേണ്ടിയിരുന്ന പാഴ് വസ്തുക്കള്‍ ഉപയോഗിച്ചുള്ള പുനരുപയോഗ മാതൃകയുമായി അപ്‌സൈക്കിള്‍ പാര്‍ക്ക്, കല്ലാര്‍ മാലിന്യ സംസ്‌കരണ പ്ലാന്റിലെ പുതിയ നിര്‍മ്മാണങ്ങള്‍, ജൈവമാലിന്യങ്ങള്‍ വളമാക്കുന്നതിനായി വിന്‍ഡ്രോ കമ്പോസ്റ്റിംഗ് സംവിധാനം, അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ബെയില്‍ ചെയ്ത് സംസ്‌കരിക്കാന്‍ റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി (RRF), മുതിരപ്പുഴയിലെ കയര്‍ഭൂവസ്ത്ര വിതാന പരിപാടി തുടങ്ങി മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ വിവിധ മാതൃകാ പദ്ധതികള്‍ക്ക് തിരി തെളിയിച്ചിരിക്കുകയാണ് മൂന്നാര്‍ ഗ്രാമപഞ്ചായത്ത്.
കൊച്ചി: നിർമാണോപകരണ യന്ത്രങ്ങൾക്കുള്ള വായ്പ ലഭ്യമാക്കുന്നതിന് മുന്‍നിര എര്‍ത്ത്മൂവിങ്, കണ്‍സ്ട്രക്ഷന്‍ ഉപകരണ നിര്‍മാതാക്കളായ ജെസിബി ഇന്ത്യയുമായി ഫെഡറല്‍ ബാങ്ക് ധാരണാപത്രം ഒപ്പിട്ടു.
തിരുവനന്തപുരം: ഇലക്ട്രിക്കൽ നി൪മ്മാണ സാമഗ്രികൾ, ഹൗസിംഗ്, വൈവിധ്യമാ൪ന്ന ഇലക്ട്രോണിക് സാങ്കേതികവിദ്യകൾ തുടങ്ങിയവയുടെ ഏറ്റവും വലിയ ആഭ്യന്തര നി൪മ്മാതാക്കളിലൊന്നായ പാനസോണിക് ലൈഫ് സൊല്യൂഷ൯സ് ഇന്ത്യ സവിശേഷമായ I-ക്ലാസ് മോഡുലാ൪ കിച്ചൺ റേഞ്ച് അവതരിപ്പിച്ചു.
1.23 കോടിയുടെ ഭരണാനുമതി 12 ജില്ലകളില്‍ വീട്ടിലിരുന്ന് ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന സംവിധാനം. തിരുവനന്തപുരം: പുലയനാര്‍ കോട്ട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസില്‍ പുതിയ ഹീമോ ഡയാലിസ് യൂണിറ്റ് സ്ഥാപിക്കുന്നതിന് 1.23 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സരത്തോട് അനുബന്ധിച്ച് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാഗ്ലൂർ, മൈസൂർ. ചെന്നൈ എന്നിവടങ്ങളിലേക്ക് കെഎസ്ആർടിസി അധിക സർവ്വീസുകൾ നടത്തും.
ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ ടെക്‌നോളജി യൂണികോണുകളിലൊന്നായ കാർദേഖോ ഗ്രൂപ്പ് 2050-ഓടെ കാർബൺ ന്യൂട്രൽ കമ്പനിയാകുമെന്ന് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി കമ്പനി UNFCC (United Nations Framework Convention on Climate Change) ഭാഗമായ CNN ൽ (Climate Neutral Now)-ൽ സൈൻ അപ്പ് ചെയ്തുകൊണ്ട് പ്രതിജ്ഞയെടുത്തു. UNFCCC -CNN പ്രതിജ്ഞയോടൊപ്പം നിർണായക നടപടിയെടുക്കുന്ന ആദ്യത്തെ ഇന്ത്യൻ യൂണികോൺ ആണ് കാർദേഖോ.
കൊച്ചി: പ്രമേഹം നിയന്ത്രിക്കുന്നതിനും പൂര്‍വ്വ സ്ഥിതിയിലാക്കുന്നതിനും വേണ്ടിയുള്ള സമഗ്ര ഡിജിറ്റല്‍ പരിചരണ സംവിധാനമായ ബീറ്റ്ഓ സീരീസ് ബി ഫണ്ടിങിലൂടെ 33 ദശലക്ഷം ഡോളര്‍ സമാഹരിച്ചു.