May 24, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ആർത്രോഗ്രിപ്പോസിസ് മൾട്ടിപ്ലക്സ് കൺജെനിറ്റ (എഎംസി) എന്ന ഈ പ്രത്യേക രോഗാവസ്ഥ കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് കേസുകളിൽ ഒന്നാണ് തിരുവനന്തപുരം: രണ്ടായിരത്തിൽ ഒരാൾക്ക് മാത്രം വരുന്ന ആർത്രോഗ്രിപ്പോസിസ് മൾട്ടിപ്ലക്സ് കൺജെനിറ്റ (എഎംസി) ബാധിച്ച 21 മാസം പ്രായമുള്ള ആൺകുട്ടിയിൽ അപൂർവവും സങ്കീർണ്ണവുമായ അനസ്‌തേഷ്യ വിജയകരമാക്കി കിംസ്ഹെൽത്ത്, തിരുവനന്തപുരം.
റോഷെയുടെ ബ്ലൂ ട്രീ പേഷ്യന്റ് സപ്പോർട്ട് പ്രോഗ്രാമിന്റെ ഭാഗമായ യോഗ്യരായ രോഗികൾക്കാകും മൊബൈൽ ആപ്ലിക്കേഷൻ വഴി സേവനം ലഭ്യമാകുക രോഗികൾക്കായുള്ള സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനൊപ്പം ഉപഭോക്തൃ അനുഭവം മികച്ചതാക്കുകയും ചെയ്യുന്ന സാങ്കേതിക സംവിധാനമാണിത് കൊച്ചി: റോഷെയുടെ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ബ്ലൂ ട്രീ 2.0 മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചു. ഇന്ത്യയിൽ റോഷെയുടെ ബ്ലൂ ട്രീ പേഷ്യന്റ് സപ്പോർട്ട് പ്രോഗ്രാമിന്റെ ഭാഗമായാണ് മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചിരിക്കുന്നത്.
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യസഹായം ഒരുക്കാന്‍ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റ് ഉടന്‍ എത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
പാല്‍, മുട്ട,മാംസം എന്നിവയില്‍ സ്വയംപര്യാപ്തത നേടാന്‍ തദ്ദേശസ്ഥാപനങ്ങളെ സഹായിക്കാനായി മൃഗസംരക്ഷണ വകുപ്പ് തയ്യാറാക്കിയ മാതൃകാ മൃഗസംരക്ഷണ പഞ്ചായത്ത് പദ്ധതിക്ക് തിരുവനന്തപുരം ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പോത്തന്‍കോട്ട് നിര്‍വഹിച്ചു.
ബെംഗളൂരു: ആദിത്യ ബിർള ഗ്രൂപ്പ് സംരംഭമായ TMRW 8 ഡിജിറ്റൽ-ഫസ്റ്റ് ലൈഫ്‌സ്‌റ്റൈൽ ബ്രാൻഡുകളുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. TMRW അടുത്ത ഏതാനും വർഷങ്ങളിൽ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ ഡിജിറ്റൽ ഫസ്റ്റ് 'ഹൗസ് ഓഫ് ബ്രാൻഡ്' ബിസിനസ്സ് സൃഷ്ടിക്കാനുള്ള പാതയിലാണ്.
കൊച്ചി: ദേശീയ പൈതൃക മൃഗമായ ആനകളുടെ സംരംക്ഷണം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഗജോത്സവത്തിന്റെ ഭാഗമായുള്ള ആ ആന പ്രദര്‍ശനം ഡിസംബര്‍ 1 ന് ആരംഭിക്കും. ഫോര്‍ട്ട് കൊച്ചിയിലെ സെന്റ് ജോണ്‍ ഡി ബ്രിട്ടോ സ്‌ക്കൂളിന് സമീപമുള്ള സിഎസ് ഐ ഹാളിലാണ് പ്രദര്‍ശനം നടക്കുക.
കൊച്ചി: മുള കൊണ്ടുള്ള പൂക്കള്‍ നിര്‍മിച്ച് ബാംബൂ ഫെസ്റ്റില്‍ ശ്രദ്ധയാകര്‍ഷിച്ച് വീട്ടമ്മ . വയനാട് സ്വദേശിനിയായ ബേബി ലതയാണ് കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ബാംബൂ ഫെസ്റ്റില്‍ മുളകൊണ്ടുള്ള പൂക്കള്‍ നിര്‍മിക്കുന്നത്.
കൊച്ചി: ലോകകപ്പ് ആരംഭിച്ചതോടെ ഖത്തറിലേക്കു യാത്ര ചെയ്യുന്ന ഫുട്ബോള്‍ ആരാധകര്‍ക്കായി വി ഏറ്റവും മികച്ച അന്താരാഷ്ട്ര റോമിങ് പാക്കുകള്‍ അവതരിപ്പിച്ചു. 7 മുതല്‍ 28 ദിവസം വരെ കാലാവധിയുള്ള അന്താരാഷ്ട്ര റോമിങ് പായ്ക്കുകളാണ് അവതരിപ്പിച്ചത്.
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് അക്കാദമി താരങ്ങളും, ഇരട്ട സഹോദരങ്ങളുമായ മുഹമ്മദ് ഐമന്‍, മുഹമ്മദ് അസ്ഹര്‍ എന്നിവര്‍ മുന്‍നിര പോളിഷ് ക്ലബ്ബായ റാക്കോവ് ചെസ്റ്റോചോവയില്‍ മൂന്നാഴ്ച്ചത്തെ പരിശീലനം നടത്തുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഓദ്യോഗികമായി സ്ഥിരികരിച്ചു.
കൊച്ചി: ഇന്ത്യയിലെ മുന്‍നിര തൊഴില്‍ അന്വേഷണ പോര്‍ട്ടലായ മോണ്‍സ്റ്റര്‍ ഡോട്ട് കോം ഇനി ഫൗണ്ടിറ്റ് ഡോട്ട് ഇന്ത്യ എന്ന പേരില്‍ പുതിയ ലോഗോയും പുതിയ കാഴ്ചപ്പാടുമായാവും അറിയപ്പെടുക.