April 04, 2026

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം; സംസ്ഥാനത്ത് വർദ്ധിച്ച് വരുന്ന റോഡ് അപകടങ്ങളുടെ പശ്ചാത്തലത്തിൽ വാഹന സുരക്ഷയെ സംബന്ധിച്ച് കേന്ദ്ര സർക്കാർ നിഷ്കർഷിച്ചിട്ടുള്ള നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മിക്കുന്ന ട്രക്ക് ബോഡികളും ,ട്രക്ക് ക്യാബിനുകളും, ടിപ്പർ ബോഡികളും സംസ്ഥാനത്ത് റജിസ്റ്റർ ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്.
തെക്കൻ കേരളത്തിൽ ഡിസംബർ 26 നു ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
വെഞ്ഞാറമൂട് ഗവണ്മെന്റ് യു.പി എസ്, പേരുമല ഗവണ്മെന്റ് എൽ.പി.എസ് എന്നിവിടങ്ങളിലെ ബഹുനില മന്ദിരങ്ങൾ ഉദ്‌ഘാടനം ചെയ്തു. ഏഴ് വർഷത്തിനിടെ സംസ്ഥാനത്ത് വിവിധ സ്കൂളുകളിലായി മൂവായിരം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം നടന്നുവെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി.
പെരുങ്കടവിള ബ്ലോക്ക് ക്ഷീര സംഗമം മന്ത്രി ഉദ്ഘാടനം ചെയ്തു സംസ്ഥാനത്തെ മുഴുവന്‍ കന്നുകാലികള്‍ക്കും സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
'ഖാദി പെരുമയിൽ ഇനി നെടുമങ്ങാടും': ഖാദി ഗ്രാമ സൗഭാഗ്യ ഷോ റൂമും ക്രിസ്തുമസ് പുതുവത്സര ജില്ലാതല ഖാദി മേളയും ഉദ്ഘാടനം ചെയ്തു. ഖാദി, കൈത്തറി വ്യവസായങ്ങൾ പൂർണമായും സർക്കാർ പിന്തുണയോടെ മുന്നോട്ട് പോകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ.
പുഷ്പകൃഷിയിൽ മാതൃക തീർത്ത പള്ളിച്ചൽ പഞ്ചായത്തിന് ജൈവ പച്ചക്കറി കൃഷിയിലും വിജയക്കൊയ്ത്ത്.
തിരുവനന്തപുരം ജില്ലയിൽ ഡിസംബർ 26 ന് 24 മണിക്കൂറില്‍ 64.5 മില്ലീ മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിൽ ഡിസംബർ 26 ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.
നന്ദിയോട് ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച 'സ്നേഹസാഗരം' പാലിയേറ്റിവ് കെയർ കുടുംബസംഗമം ഡി.കെ മുരളി എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തും പാലോട് സാമൂഹ്യ ആരോഗ്യ കേന്ദ്രവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ക്രിസ്തുമസ് ന്യൂ ഇയര്‍ സമയമായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം എല്ലാ ജില്ലകളുടേയും അവലോകന യോഗം ചേര്‍ന്നു തിരുവനന്തപുരം: മറ്റ് രാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്റ്റേറ്റ് കോവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനം ഒരിടവേളയ്ക്ക് ശേഷം പുന:രാരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം:നഗരവസന്തത്തിലെ ആഘോഷങ്ങള്‍ക്ക് സംഗീത മധുരംപകര്‍ന്ന് സൂര്യകാന്തിയില്‍ ഇന്ന് (24-12-2022) അരങ്ങുണരും. കഫെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സൂര്യകാന്തിയില്‍ സംഘടിപ്പിച്ചിട്ടുള്ള ഫുഡ് ഫെസ്റ്റിവലില്‍ ജനത്തിരക്കേറുകയാണ്.
Ad - Aatmanandam book cover
Ad - book cover
sthreedhanam ad

Popular News

"കത്തനാർ" ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

"കത്തനാർ" ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

Mar 31, 2026 51 വിനോദം Pothujanam

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന "കത്തനാർ" എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ടീസർ ട്രെയ്‌ലർ പുറത്ത്. റോജിൻ തോമസ് സംവിധാനം ചെയ്ത...