March 29, 2024

Login to your account

Username *
Password *
Remember Me

ഇലക്ട്രിക് ഉപകരണങ്ങളുടെ ഊര്‍ജക്ഷമതയും മികച്ച ഉപയോഗ രീതികളും: ട്രെയിനിങ്ങ് പ്രോഗ്രാം സംഘടിപ്പിച്ച് ടെക്‌നോപാര്‍ക്ക്

ENERGY EFFICIENCY AND BEST USAGE OF ELECTRICAL EQUIPMENT: Training program organized by Technopark ENERGY EFFICIENCY AND BEST USAGE OF ELECTRICAL EQUIPMENT: Training program organized by Technopark
തിരുവനന്തപുരം: ഊര്‍ജ്ജക്ഷമതയിലെ വിവിധ മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ചചെയ്ത് ടെക്‌നോപാര്‍ക്ക്. ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ ഊര്‍ജ്ജക്ഷമതയും മികച്ച ഉപയോഗ രീതികളും എന്ന വിഷയത്തില്‍ ടെക്‌നോപാര്‍ക്കും കേരളാ സ്റ്റേറ്റ് പ്രൊഡക്റ്റിവിറ്റി കൗണ്‍സില്‍ കളമശ്ശേരി, സംസ്ഥാന ഊര്‍ജ്ജവകുപ്പിന് കീഴിലുള്ള എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി എന്നിവരുമായി ചേര്‍ന്നാണ് രണ്ടുദിവസത്തെ ട്രയിനിങ്ങ് പ്രോഗ്രാം സംഘടിപ്പിച്ചത്. ട്രയിനിങ്ങ് പ്രോഗ്രാം കേരളാ ഐ.ടി പാര്‍ക്ക്‌സ് സി.ഇ.ഒ സ്‌നേഹില്‍ കുമാര്‍ സിങ്ങ് ഉദ്ഘാടനം ചെയ്തു. ടെക്‌നോപാര്‍ക്ക് ജനറല്‍ മാനേജര്‍ (പ്രൊജക്ട്‌സ്) മാധവന്‍ പ്രവീണ്‍ ഊര്‍ജ്ജ സംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റിയും ഓപ്പറേഷണല്‍ കോസ്റ്റ് കുറയ്ക്കാനും ഊര്‍ജ്ജം പാഴാക്കാതിരിക്കാനുള്ള നൂതന മാര്‍ഗ്ഗങ്ങളെപ്പറ്റിയും സംസാരിച്ചു.
ഇന്‍ഫോസിസ്, ഐ.ബി.എസ് സോഫ്റ്റുവെയര്‍, യു.എസ്.ടി, അലിയന്‍സ്, ആര്‍.ആര്‍ ഡോണെല്ലി തുടങ്ങിയ കമ്പനികളിലെ ജീവനക്കാര്‍ പങ്കെടുത്തു.
കേരളാ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ എനര്‍ജി എഫിഷ്യന്‍സി ഡിവിഷന്‍ ഹെഡ് ജോണ്‍സണ്‍ ഡാനിയല്‍, കേരളാ സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ അഡീഷണല്‍ ഡയറക്ടര്‍ പി. ബിനിലാല്‍, കേരളാ സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ ജോയിന്റ് ഡയറക്ടര്‍ കെ.എം ഷാനവാസ്, ടെക്‌നോപാര്‍ക്ക് ഡെപ്യൂട്ടി മാനേജര്‍ (ഇലക്ട്രിക്കല്‍) അന്‍ഫല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.