ഈ വർഷത്തെ ഗ്ലോബൽ ഹെൽത്ത് കെയർ എസ്‌സില്ലെന്സ് അവാർഡ്, സോമതീരം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് ആയുർവേദ ഹോസ്പിറ്റലിന് ലഭിച്ചു.
ആയുർവേദ ഹോസ്പിറ്റലുകളുടേയും, വെൽനെസ്സ് സെൻറ്ററുകളുടേയും പ്രവർത്തനത്തിൽ ഏറ്റവും മികച്ച നിലവാരം പുലർത്തുന്നതിനാലാണ് സോമതീരം ഈ വർഷവും പ്രൈം ടൈം റിസർച്ച് മീഡിയയുടെ ഈ അവാർഡിന് അർഹമായത്.
ന്യൂഡൽഹിയിൽ റാഡിസൺ ബ്ലൂ പ്ലാസയിൽ നടന്ന അവാർഡ് ദാനച്ചടങ്ങിൽ വച്ചു് സോമതീരം ആയുർവേദ ഗ്രൂപ്പ് ചെയര്മാൻ ശ്രീ.ബേബി മാത്യു, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീ. സുനിൽ ഗവാസ്കറിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.
1985 ൽ ശ്രീ ബേബി മാത്യു തിരുവനന്തപുരം ആസ്ഥാനമായി തുടങ്ങിയ സോമതീരം ആയുർവേദ ഗ്രൂപ്പ് ലോകത്തിലെതന്നെ ആദ്യത്തെ റിസോർട്ട് ശൈലിയിലുള്ള ആയുർവേദ ഹോസ്പിറ്റലാണ്. പൈതൃകവും, പൗരാണികതയും, ഉത്തരവാദിത്ത ടൂറിസവും, പരിസ്ഥിതി സൗഹൃദ ടൂറിസവും കോർത്തിണക്കി ഉന്നതനിലവാരത്തിലുള്ള ആയുർവേദ ഹോസ്പിറ്റൽ എന്ന ആശയമാണ് സോമതീരം ആയുർവേദ ഗ്രൂപ്പ് പ്രവർത്തികമാക്കി കൊണ്ടിരിക്കുന്നത്. സോമതീരം ആയുർവേദ ഗ്രൂപ്പ് മികച്ച ആയുർവേദ വെൽനെസ് സെന്ററിനുമുള്ള ഇന്ത്യ ഗവർമെന്റ്റിൻറ്റെ നാഷണൽ ടൂറിസം അവാർഡ് തുടർച്ചയായി 06 തവണയും, ഹാൾ ഓഫ് ഫെയിം ബഹുമതിയും ഉൾപ്പെടെ 34-ൽ അധികം അവാർഡുകൾ നേടിയിട്ടുണ്ട്.