April 14, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: കേരള പേപ്പർ പ്രോഡക്ട്‌സ്‌ ലിമിറ്റഡി(കെപിപിഎൽ)ന്‌ സംസ്ഥാന സർക്കാർ സഹായമായി 25 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കമ്പനി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ നൽകേണ്ട വിഹിതത്തിൽനിന്നാണ്‌ തുക ലഭ്യമാക്കുന്നത്‌.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻ സുരക്ഷാ വീഴ്ച. രോഗനിര്‍ണായത്തിനായി അയച്ച ശരീരഭാഗങ്ങള്‍ മോഷണം പോയി. സംഭവത്തിൽ ആക്രി വിൽപ്പനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പത്തോളജിയിൽ പരിശോധനയ്ക്കയച്ച ശസ്ത്രക്രിയ ശരീരഭാഗങ്ങളാണ് ആക്രിക്കാരൻ മോഷ്ടിച്ചത്. 17 രോഗികളുടെ സ്പെസിമെനാണ് മോഷണം പോയത്.
കാലിഫോര്‍ണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസണിനെയും ബുച്ച് വിൽമോറിനെയും തിരികെയെത്തിക്കുന്നതിന്‍റെ ഭാഗമായ സ്പേസ് എക്സ് പേടകം ഡ്രാഗൺ ക്രൂ 10 വിക്ഷേപിച്ചു. ഇന്ത്യൻ സമയം പുലർച്ചെ 4.33 ന് കുതിച്ചുയർന്ന പേടകത്തിൽ നാല് ബഹിരാകാശ യാത്രികരാണുള്ളത്.
കാലിഫോര്‍ണിയ: സ്വകാര്യ ചാന്ദ്ര പര്യവേഷണ കമ്പനിയായ ഫയർഫ്ലൈ എയ്‌റോസ്‌പേസിന്‍റെ ബ്ലൂ ഗോസ്റ്റ് ലാൻഡർ ചന്ദ്രന്‍റെ ഉപരിതലം അരിച്ചുപെറുക്കുകയാണ്. മാർച്ച് 2നാണ് ബ്ലൂ ഗോസ്റ്റിന്‍റെ ചാന്ദ്ര ലാൻഡിംഗ് വിജയകരമായി നടന്നത്. ചന്ദ്രന്‍റെ വടക്കുകിഴക്കൻ മേഖലയിലെ വിശാലമായ തടമായ മേര്‍ ക്രിസിയത്തിലെ കൊടുമുടിയായ മോൺസ് ലാട്രെയ്‌ലിന് സമീപമാണ് ബ്ലൂ ഗോസ്റ്റ് നിലംതൊട്ടത്.
ദില്ലി: ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പേഡെക്സിലെ ഇരട്ട ഉപഗ്രഹങ്ങള്‍ വിജയകരമായി വേര്‍പെടുത്തിയ ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. 'ഇസ്രൊ ടീമിന് അഭിനന്ദനങ്ങള്‍, എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാന നിമിഷമാണിത്.
ദില്ലി: സാറ്റ്‌ലൈറ്റ് അധിഷ്‍ഠിത ഇന്‍റർനെറ്റ് സേവനദാതാവായ സ്റ്റാർലിങ്കിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി എയർടെല്ലും ജിയോയും സ്‌പേസ് എക്‌സുമായി കൈകോർത്തിരിക്കുകയാണ്. സ്റ്റാർലിങ്ക് ഇന്‍റര്‍നെറ്റ് സേവനം ഇന്ത്യയില്‍ ലഭ്യമാക്കാന്‍ ഇലോൺ മസ്‌കിന്‍റെ കമ്പനിയായ സ്‌പേസ് എക്‌സുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടതായി എയർടെൽ അറിയിച്ചു.
തിരുവനന്തപുരം: തലസ്ഥാനത്തെ ഭക്തി സാന്ദ്രമാക്കി ആറ്റുകാൽ പൊങ്കാല. ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല നിവേദിച്ചതോടെ, നഗരത്തിൽ വഴിനീള‌െ ഒരുക്കിയ പൊങ്കാലക്കലങ്ങളിലും പുണ്യാഹം തളിച്ചു. ആറ്റുകാൽ ദേവിക്ക് പൊങ്കാല നിവേദിച്ച ശേഷം ഭക്തലക്ഷങ്ങൾ മടങ്ങുകയായി. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരൽ കുത്തും. നാളെ രാത്രി ഒന്നിന് നടക്കുന്ന കുരുതി സമർപ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും.
തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി പണ്ടാര അടുപ്പിൽ തീ പകർന്നു. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ തലസ്ഥാനനഗരിയിലെങ്ങും ഭക്തരുടെ തിരക്കാണ്. ഉച്ചയ്ക്ക് 1.15 നാണ് നിവേദ്യം. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരൽ കുത്തും. നാളെ രാത്രി ഒന്നിന് നടക്കുന്ന കുരുതി സമർപ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും.
തിരുവനന്തപുരം: സംസ്ഥാനതലത്തിൽ ലഹരിക്കെതിരെയുള്ള നടപടികൾ ശക്തിപ്പെടുത്തുന്നതിനായി സമഗ്ര നടപടികൾ സ്വീകരിക്കാൻ എഡിജിപി മനോജ് എബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. ലഹരിക്കെതിരെയുള്ള നടപടികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള കടകളിലും മറ്റു സ്ഥാപങ്ങളിലും പരിശോധനകൾ ഉർജ്ജിതമാക്കും. മുൻപ് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികളുടെ വീടുകളിലും ഒളിത്താവങ്ങളിലും കൂടുതൽ പരിശോധനകൾ നടത്തും. കുടിയേറ്റ തൊഴിലാളികളുടെ ക്യാമ്പുകൾ വിശദമായി പരിശോധനയ്ക്ക് വിധേയമാക്കും അതുപോലെതന്നെ ഹോട്ടലുകൾ/ റിസോർട്ടുകൾ എന്നിവിടങ്ങളിലെ എല്ലാ ഡിജെ പാർട്ടികളും കർശന നിരീക്ഷണത്തിനു വിധേയമാക്കും. ഇങ്ങനെയുള്ള മിക്ക സ്ഥലങ്ങളിലും മയക്കുമരുന്നിന്റെ ഉപയോഗം വളരെയധികം കണ്ടുവരുന്നുണ്ട്. വാണിജ്യ ഇടത്തരം കേസുകളുടെ വിചാരണ ജില്ലാ പോലീസ് മേധാവികൾ രണ്ടാഴ്ചയിലൊരിക്കൽ അവലോകനം നടത്തും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതിന് തടയിടാനായി റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചു അന്വേഷണം ഊർജ്ജിതമാക്കും. റെയിൽവേ പോലീസ് സൂപ്രണ്ടിന്റെ ഏകോപനത്തിലാണ് ഇത് ചെയ്യുന്നത്. മയക്കുമരുന്ന് കണ്ടെത്തുന്നതിന് പ്ലാറ്റ്ഫോമുകളിൽ സ്നിഫർ നായ്ക്കളെ നിയോഗിക്കും. സൈബർ ഡോം ടീമും എസ്എസ്‌ബിയിലെ ടെക്‌നിക്കൽ ഇൻ്റലിജൻസ് വിങ്ങും ഡാർക്ക് നെറ്റിൽ വ്യാപാരം ചെയ്യുന്ന മയക്കുമരുന്നുകളെക്കുറിച്ചും അന്തർസംസ്ഥാന അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മൊത്തവ്യാപാര ഡീലർമാരെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കും . ഇതുകൂടാതെ, യോദ്ധാവ് (9995966666), ആന്റി നാർക്കോട്ടിക് ടാസ്‌ക് ഫോഴ്‌സ് നമ്പർ (9497927797, 9497979794) എന്നിവയിലൂടെ ലഭിക്കുന്ന വിവരങ്ങൾ ജില്ലാ പൊലീസ് മേധാവികളെ ഉടൻ അറിയിക്കുകയും, ഇങ്ങനെ ലഭിച്ച വിവരങ്ങൾ ക്രോഡീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവികൾക്ക് കൃത്യമായ ഒരു സംഘം ഉണ്ടായിരിക്കുകയും ചെയ്യും. ജനമൈത്രി പദ്ധതി സജീവമാക്കുകയും, മയക്കുമരുന്ന് പ്രശ്നത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിനും മയക്കുമരുന്ന് വ്യാപാരികളുടെ പ്രാദേശിക വിവരങ്ങൾ ശേഖരിക്കുന്നതിനുമായി റസിഡൻസ് അസോസിയേഷനുകൾ/എൻജിഒകൾ, കോർഡിനേഷൻ കമ്മിറ്റികൾ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കും. ഇതുകൂടാതെ, ലഹരിവസ്തുക്കളുടെ പ്രശ്നത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് മയക്കുമരുന്ന് ഉപയോഗം വേരോടെ പിഴുതെറിയുന്നതിനുമായി സ്‌കൂളുകളിലും കോളേജുകളിലും സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ, സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ, ആൻ്റി നാർക്കോട്ടിക് ക്ലബ്ബുകൾ, ക്ലീൻ കാമ്പസ്-സേഫ് ക്യാമ്പസ് പദ്ധതികൾ എന്നിവ സജീവമാക്കും.സോണൽ IGP യും റേഞ്ച് DIG മാരും എല്ലാ പ്രവർത്തനങ്ങളും പ്രതിമാസ അടിസ്ഥാനത്തിൽ അവലോകനം ചെയ്യും. അവലോകന യോഗത്തിൽ സോണൽ ഐ.ജിമാർ, റേഞ്ച് ഡി.ഐ.ജിമാർ ജില്ലാ പൊലീസ് മേധാവികൾ എന്നിവർ പങ്കെടുത്തു.
തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം. സംസ്ഥാനത്ത് ഇന്ന് മഴ സാധ്യത ശക്തമെന്നാണ് കാലാവസ്ഥ പ്രവചനം. വരും മണിക്കൂറിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മഴക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. അതിനിടെ ഇന്ന് കേരളത്തിലെ 4 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.