April 14, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ബംഗളൂരു:നിര്‍മാണ കരാറുകളിൽ മുസ്ലിം സംവരണത്തിനുള്ള വിവാദ നിയമഭേദഗതിയുമായി കർണാടക സർക്കാർ രംഗത്ത്.രണ്ട് കോടി വരെയുള്ള സർക്കാർ നിർമാണക്കരാറുകൾ അനുവദിക്കുന്നതിൽ 4% മുസ്ലിം സംവരണം ഏര്‍പ്പെടുത്തും.നേരത്തേ രണ്ട് കോടി വരെയുള്ള സർക്കാർ നിർമാണക്കരാറുകളിൽ എസ്‍സി, എസ്‍ടി സംവരണമുണ്ട്.സമാനമായ രീതിയിൽ മുസ്ലിം സമുദായത്തിലുള്ളവർക്കും ടെണ്ടറുകളിൽ സംവരണം നൽകാനാണ് നിയമഭേദഗതി ഇന്നലെ ചേർന്ന മന്ത്രിസഭായോഗം ഈ നിയമഭേദഗതിക്ക് അനുമതി നൽകി.സമുദായപ്രീണനം ഉപയോഗിച്ച് ഭിന്നിപ്പിച്ച് ഭരിക്കാനുള്ള സിദ്ധരാമയ്യയുടെ നീക്കമെന്ന് ബിജെപി കുറ്റപ്പെടുത്തി.ഹിന്ദുവിരുദ്ധ നിലപാടുകൾ തുടരുന്ന സിദ്ധരാമയ്യയുടെ ഈ നീക്കം ഭരണഘടനാവിരുദ്ധമെന്നും ബിജെപി സംസ്ഥാനാധ്യക്ഷൻ വിജയേന്ദ്ര കുറ്റപ്പെടുത്തി.
ദില്ലി: രാജ്യം ഹോളി ആഘോഷിക്കുന്ന ശുഭകരമായ വേളയില്‍ എല്ലാ ജനങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഹോളി ഇന്ത്യയുടെ സമ്പന്ന സാംസ്കാരിക പൈതൃകത്തിന്‍റെ പ്രതീകമാണെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ രാഷ്ട്രപതി പറഞ്ഞു.
കുവൈത്ത് സിറ്റി: കുവൈത്തിൽ സര്‍ക്കാര്‍ മേഖലയ്ക്ക് ചെറിയ പെരുന്നാൾ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. ആക്ടിംഗ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച മന്ത്രിസഭയുടെ പ്രതിവാര യോഗം ചേർന്നിരുന്നു.
റിയാദ്: 2030-ലെ വേൾഡ് എക്സ്പോക്ക് (റിയാദ് എക്സ്പോ 2030) ആതിഥേയത്വം വഹിക്കുന്നത് സംബന്ധിച്ച ഫയൽ ഇൻറർനാഷനൽ ബ്യൂറോ ഓഫ് എക്സിബിഷൻസിന് (ഐ.ബി.ഇ) സൗദി അറേബ്യ ഒൗദ്യോഗികമായി കൈമാറി. ഫ്രാൻസിലെ സൗദി അംബാസഡർ ഫഹദ് അൽ റുവൈലിയാണ് ‘റിയാദ് എക്‌സ്‌പോ 2030’ രജിസ്‌ട്രേഷൻ രേഖകൾ നൽകിയത്.
മദീന: മദീനയിലെ പ്രവാചക പള്ളിയിൽ എത്തുന്ന തീർത്ഥാടകർക്കും വിശ്വാസികൾക്കും ചൂടിൽ നിന്ന് ആശ്വാസമേകി ഓട്ടോമേറ്റഡ് കുടകൾ. പള്ളിയുടെ മുറ്റത്തായി 250ഓളം ഓട്ടോമേറ്റഡ് കുടകളാണ് സ്ഥാപിച്ചിരിക്കുന്നത്. തണലും തണുപ്പേറിയ അന്തരീക്ഷവും പ്രദാനം ചെയ്യുന്ന ഈ കുടകൾ സ്വയം പ്രവർത്തിക്കുന്ന നിലയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് സന്ദർശകർക്ക് പ്രാർത്ഥനാ കർമം നിർവഹിക്കുന്നത് കൂടുതൽ സുഖകരമാക്കുന്നു.
സംവിധായകന്‍ എന്ന നിലയില്‍ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയിട്ടുള്ള ആളാണ് ബേസില്‍ ജോസഫ്. ഡയറക്റ്റ് ഒടിടി റിലീസ് ആയെത്തിയ മിന്നല്‍ മുരളിയിലൂടെയാണ് ഈ സംവിധായകന്‍ ഇന്ത്യയിലും പുറത്തുമുള്ള സിനിമാപ്രേമികളുടെ കൈയടി നേടിയത്.
കൊച്ചി: സംവിധായകൻ ലാൽജോസ് ആദ്യമായി അവതരിപ്പിക്കുന്ന ചിത്രം ‘കോലാഹല’ത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നു. ഫൈൻ ഫിലിംസ്, പുത്തൻ ഫിലിംസ് എന്നീ ബാനറുകളിൽ സന്തോഷ് പുത്തൻ, രാജേഷ് നായർ, സുധി പയ്യപ്പാട്ട്, ജാക് ചെമ്പിരിക്ക എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഭഗവാൻ ദാസൻ്റെ രാമരാജ്യം എന്ന ചിത്രത്തിന് ശേഷം റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന ചിത്രം തീർത്തും കോമഡി ഫാമിലി ഡ്രാമ വിഭാഗത്തിലുള്ളതാണ്.
സമീപകാല ബോളിവുഡില്‍ ശ്രദ്ധേയമായ പല ചിത്രങ്ങളും തിയറ്ററുകളില്‍ കാര്യമായ ചലനമൊന്നും സൃഷ്ടിക്കാതെ പോയിട്ടുണ്ട്. അത്തരം ചിത്രങ്ങളിലൊന്നായിരുന്നു കങ്കണ റണൗത്ത് സംവിധാനം ചെയ്ത്, പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച എമര്‍ജന്‍സി.
എമ്പുരാനോളം കാത്തിരിപ്പ് ഉയർത്തിയൊരു മലയാള സിനിമ സമീപ കാലത്ത് ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. അത്രത്തോളമുണ്ട് പൃഥ്വിരാജ് എന്ന സംവിധായകനും മോഹൻലാൽ എന്ന നടനും ലൂസിഫർ എന്ന ആദ്യ ഭാ​ഗത്തിലൂടെ സമ്മാനിച്ച ദൃശ്യാനുഭവം.
യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്‍റെയും ബാനറില്‍ കെ ടി രാജീവും കെ ശ്രീവര്‍മ്മയും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രമാണ് രണ്ടാംമുഖം. മണികണ്ഠൻ ആചാരി ഗംഭീര ലുക്കിൽ എത്തുന്ന രണ്ടാം മുഖം അടുത്ത മാസം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. കഷ്ണജിത്ത് എസ് വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Page 7 of 413