April 14, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ചെന്നൈ:'അമരന്' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രത്തിൽ നായകനായി ധനുഷാണ് എത്തുന്നത്. 'ഡി 55' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പൂജ കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്നിരുന്നു.
അജ്‌മാൻ: പഠനത്തോടൊപ്പം കൃഷിയും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്ന നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളിന് അജ്‌മാൻ മുനിസിപ്പാലിറ്റിയുടെ ആദരം. ജൈവ കൃഷി സംരംഭങ്ങളിലെ സ്കൂളിന്‍റെ മികച്ച സംഭാവനകൾക്കുള്ള അംഗീകാരമായാണ് നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളിന് അജ്മാൻ മുനിസിപ്പാലിറ്റി അഗ്രിക്കൾചറൽ അവാർഡ് നൽകിയത്.
പഴയ നികുതി വ്യവസ്ഥയില്‍ ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യുന്ന നികുതിദായകരാണോ നിങ്ങള്‍? എങ്കില്‍ മാര്‍ച്ച് അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്നതിനാല്‍ നികുതി ഇളവ് നേടാനുള്ള പരാമവധി കാര്യങ്ങള്‍ പ്രയോജനപ്പെടുത്താം..നികുതി ഇളവ് നേടാനുള്ള ഒരു പ്രധാന മാര്‍ഗം 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80ഡി ഉപയോഗിക്കുക എന്നതാണ്.
ലക്നൗ: ഐപിഎല്‍ താരലേലത്തില്‍ ടീമുകള്‍ കൈവിട്ട ഇന്ത്യൻ ഓള്‍ റൗണ്ടര്‍ ഷാര്‍ദ്ദുല്‍ താക്കൂര്‍ ലക്നൗ സൂപ്പര്‍ ജയന്‍റില്‍ കളിക്കുമെന്ന് റിപ്പോര്‍ട്ട്. ലക്നൗ സൂപ്പര്‍ ജയന്‍റ്സിനൊപ്പം ഷാര്‍ദ്ദുല്‍ ഇന്ന് പരിശീലനം നടത്തുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇന്ന് ലക്നൗ ക്യാംപിലെത്തിയ ഷാര്‍ദ്ദുല്‍ ടീം ജേഴ്സി ധരിച്ച് പരിശീലനം നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
മൈതാനത്തിന്റെ മധ്യഭാഗത്തുനിന്ന് ബെൻഫിക്കയുടെ പോസ്റ്റിലേക്ക് അവൻ സാവധാനം പന്തുമായി നീങ്ങുകയായിരുന്നു. ബെൻഫിക്കയുടെ പ്രതിരോധനിരയുടെ കണ്ണുകള്‍ അവന്റെ ബൂട്ടുകളില്‍. പെട്ടെന്ന് അവന്റെ കാലുകള്‍ക്ക് വേഗത കൈവരിക്കുന്നു. ഒരു അസാധാരണ നിമിഷത്തിന്റെ തുടക്കമായിരുന്നു അത്.
എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും നിരവധി ശാരീരിക പ്രവർത്തനങ്ങളിലും നിർണായക പങ്ക് വഹിക്കുന്ന ഒരു സുപ്രധാന ധാതുവാണ് മഗ്നീഷ്യം. ശരീരത്തില്‍ മഗ്നീഷ്യം കുറഞ്ഞാല്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. മഗ്നീഷ്യം കുറവിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ജോലിയാണ് ജീവിതമെന്ന് ചിന്തിച്ച് വീടും നാടും സ്വന്തം ജീവിതവും മറന്ന് ജോലി ചെയ്യുന്നവരെ പലപ്പോഴും നാം കണ്ടിട്ടുണ്ട്..എന്നാല്‍ ജെന്‍ സി അങ്ങനെയാണോ..? ദിവസം പത്തും പതിനഞ്ചും മണിക്കൂറും ജോലി ചെയ്യണമെന്ന് ആവശ്യപ്പെടുന്നവരോട് സോഷ്യല്‍ മീഡിയ വഴി പോയി പണി നോക്കാന്‍ പറയുന്നവരാണ് ജെന്‍ സി..അതിന് അവര്‍ക്ക് കൃത്യമായ ന്യായീകരണവുമുണ്ട്.
യോഗ ഗുരു ബാബാ രാംദേവിന്‍റെ കമ്പനിയായ പതഞ്ജലി ഇന്‍ഷുറന്‍സ് മേഖലയിലേക്ക് പ്രവേശിക്കുന്നു. ഇതിന്‍റെ ഭാഗമായി പതഞ്ജലി ആയുര്‍വേദ, രജനിഗന്ധ ബ്രാന്‍ഡുകളുടെ ഉടമസ്ഥതയിലുള്ള ധരംപാല്‍ സത്യപാല്‍ ഗ്രൂപ്പുമായി (ഡിഎസ് ഗ്രൂപ്പ്) ചേര്‍ന്ന്, മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയെ ഏറ്റെടുക്കും.
വയനാട്: ഉരുൾപൊട്ടൽ പുനരധിവാസം 2എ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അന്തിമ പട്ടികയിൽ 87 പേർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഉൾപ്പെടുത്തിയത് 6 പേരെ മാത്രം. നോ ഗോ സോൺ പരിധിയിൽ ഉൾപ്പെട്ട നാശനഷ്ടം സംഭവിച്ചിട്ടില്ലാത്ത വീട്ടുടമസ്ഥരെയാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ നടത്തിയ പ്രസംഗത്തിൽ തുഷാർ ഗാന്ധിക്കെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ട് ബിജെപിയുടെ പരാതി. കലാപ ശ്രമത്തിനും വിദ്വേഷ പ്രസംഗത്തിനും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.