തിരു: കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം ട്രസ്റ്റിന്റെ ആടിച്ചൊവ്വ ആഘോഷം പ്രമുഖ പ്രവാസി വ്യവസായി എസ് .ഗണേഷ് കുമാർ ഭദ്രദീപം തെളിച്ച് നിർവഹിച്ചു . ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ എം . രാധാകൃഷ്ണൻ നായർ അധ്യക്ഷ വഹിച്ചു. വൈസ് പ്രസിഡന്റ് മധുസൂദനൻ നായർ, ട്രെഷറർ ഗോപകുമാർ എന്നിവർ സംസാരിച്ചു.യു. എ . അശോക് കുമാർ സ്വാഗതവും കെ . പ്രതാപചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി. കുളത്തൂർ രാധാകൃഷ്ണൻ രാമായണ പാരായണം നടത്തുകയും വൈകുന്നേരം 3 മണിക്ക് ട്രസ്റ്റ് ഭജന സംഘത്തിന്റെ ഭജനയും ശ്രദ്ധേയമായി. അഞ്ഞൂറ് പേർക്ക് കഞ്ഞി സദ്യയും നടത്തുകയുണ്ടായി. രാമായണ പാരായണം എല്ലാ ദിവസവും വൈകുന്നേരം 6 മുതൽ 7 വരെ നടത്തും. ഇതിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാം.


കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്ര അന്നദാന മണ്ഡപത്തിൽ രാത്രി 7 മണി മുതൽ കർക്കിടക കഞ്ഞി വിതരണം ചെയുന്നു


കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്ര അന്നദാന മണ്ഡപത്തിൽ രാത്രി 7 മണി മുതൽ കർക്കിടക കഞ്ഞി വിതരണം ചെയുന്നു